Skip to content

ജനത്തിരക്കേറിയ സ്ഥലത്ത് വാടക വീടെടുത്ത് വൻ ചീട്ടുകളി ; അഞ്ച് ലക്ഷത്തോളം രൂപയുമായി സംഘത്തെ പോലീസ് പിടികൂടി

കോഴിക്കോട്: നഗരത്തില്‍ ജനവാസ മേഖലയിലെ വാടകവീട്ടില്‍ രഹസ്യമായി പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന സംഘം പൊലീസിന്‍റെ പിടിയില്‍. ഇവരില്‍ നിന്ന് 4,96,050 രൂപയും കണ്ടെടുത്തിട്ടുണ്ട്. ചേവായൂര്‍ പൊലീസ് കേരള ഗെയിമിംഗ് ആക്ട് 7, 8 വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. നാര്‍ക്കോട്ടിക് സെല്‍ എ.സി.പി ജീവന്‍ ജോര്‍ജിന്‍റെ നേതൃത്വത്തിലുള്ള ഡാന്‍സാഫും, ചേവായൂര്‍ പോലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്. ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ നഗരത്തിലെ ജനവാസ മേഖലയില്‍ തന്നെയുള്ള വീട് ഇവര്‍ ചീട്ടുകളിക്കായി വാടകയ്ക്ക് തിരഞ്ഞെടുക്കുകയായിരുന്നു.

മലാപറമ്പ് ജങ്ഷന് സമീപം ഗുരുദേവ് റോഡിലുള്ള വീട്ടിലാണ് പൊലീസ് സംഘം രാത്രിയില്‍ മിന്നല്‍ പരിശോധന നടത്തിയത്. കക്കോടി കിഴക്കും മുറി സ്വദേശി മുഹമ്മദ് റാഫി(52), കരുവിശ്ശേരി സ്വദേശി ശിവമണി(40), ഉള്ളിയേരി സ്വദേശി അനില്‍ കുമാര്‍(49), പറമ്പില്‍ ബസാര്‍ സ്വദേശി അബ്ദുള്‍ ലത്തീഫ്(50), ചേമഞ്ചേരി സ്വദേശി ബാലകൃഷ്ണന്‍(56), കരാപറമ്പ് സ്വദേശി സലീം(58), വേങ്ങേരി സ്വദേശി അബ്ദുള്‍ നജീബ് (62), മലപ്പുറം വാഴക്കാട് സ്വദേശി മുഹമ്മദ് റിയാസ്(41), കുതിരവട്ടം സ്വദേശി പൗലോസ്(51), എലത്തൂര്‍ സ്വദേശി അനില്‍ കുമാര്‍(41), ചേളന്നൂര്‍ സ്വദേശി ഷംനാസ്(40), പാലാഴി സ്വദേശി സതീഷ് കുമാര്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. 13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI

  2. പത്തനംതിട്ട എ.ഡി.എം. രാജലക്ഷ്മിയുടെയും ശബരിമല എ.ഡി.എം. ദിലീപ് കൈനിക്കരയുടെയും ഔദ്യോഗിക വാഹനങ്ങള്‍ ജപ്തി ചെയ്തു

  3. മണര്‍കാട് പളളിയില്‍ പാത്രിയര്‍ക്കീസ് ബാവ കുര്‍ബാന അര്‍പ്പിക്കുന്നതിനെതിരെ ഹര്‍ജി

  4. ഒറ്റ സ്കൂട്ടറിൽ 5 വിദ്യാർത്ഥികളുടെ സാഹസിക യാത്ര ; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

  5. തറയിൽ ഫിനാൻസ് നിക്ഷേപത്തട്ടിപ്പ് : ഉടമ സജി പി. സാമിന് രണ്ട് കേസുകളിലായി 16 വർഷം തടവും 16 ലക്ഷം രൂപ പിഴയും

Share on WhatsApp

Share this story

ജനത്തിരക്കേറിയ സ്ഥലത്ത് വാടക വീടെടുത്ത് വൻ ചീട്ടുകളി ; അഞ്ച് ലക്ഷത്തോളം രൂപയുമായി സംഘത്തെ പോലീസ് പിടികൂടി pathanamthittamedia.com