ഗസയിലേക്ക് അടിയന്തര മാനുഷിക സഹായം എത്തിക്കണമെന്ന് ആവശ്യം ; ഇസ്രയേലിന് മേൽ സമ്മർദ്ദം ശക്തമാക്കി ഇന്ത്യയടക്കം 50 രാജ്യങ്ങൾ
ന്യൂയോര്‍ക്ക്: ഗസയിലേക്ക് വേഗത്തിലും തടസ്സമില്ലാതെയും മാനുഷിക സഹായങ്ങള്‍ എത്തിക്കാന്‍ അനുവദിക്കണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെട്ട് ഇന്ത്യ ഉള്‍പ്പെടെ 53 രാജ്യങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും കൂട്ടായ്മ. യുകെ, ഖത്തര്‍, ജോര്‍ദാന്‍ എന്നിവര്‍ സംയുക്തമായി നേതൃത്വം നല്കുന്ന ‘ഗസ കോള്‍ ടു ആക്ഷന്‍ ഓണ്‍ ഹ്യുമാനിറ്റേറിയന്‍ ആക്സസ് ആന്‍ഡ് ഹെല്‍ത്തി’ (Gaza Call to Action on Humanitarian Access and Health)ന്റെ പ്രസ്താവന, യുഎന്നിലെ യുകെയുടെ സ്ഥിരം പ്രതിനിധി സാറാ മാക്കിന്റ്റോഷ് ആണ് ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അവതരിപ്പിച്ചത്.
2025 ജനുവരി 19ന് അംഗീകരിച്ച കരാറിലെ അളവില്‍ കുറയാത്ത രീതിയില്‍ അടിയന്തര മാനുഷിക സഹായങ്ങള്‍ ഗാസയിലേക്ക് എത്തിക്കാന്‍ ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയുടെ 2803ാം പ്രമേയം ആവശ്യപ്പെടുന്നുണ്ടെങ്കിലും, അത് ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ലെന്ന് മാക്കിന്റ്റോഷ് വ്യക്തമാക്കി.2025 ഒക്ടോബറിലെ വെടിനിര്‍ത്തലിന് ശേഷം രാഷ്ട്രീയ ഇച്ഛാശക്തിയുള്ള സന്ദര്‍ഭങ്ങളില്‍ പുരോഗതി കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും, ശൈത്യകാലം കടുക്കുന്നതോടെ ഗസയിലെ ഭൂരിഭാഗം ജനങ്ങളും സുരക്ഷിതമായ പാര്‍പ്പിടമില്ലാതെ കഷ്ടപ്പെടുകയാണ്.
ഇത് ഹൈപ്പോതെര്‍മിയ, ശ്വാസകോശ രോഗങ്ങള്‍, ജലജന്യ രോഗങ്ങള്‍ എന്നിവ പടര്‍ന്നുപിടിക്കാന്‍ കാരണമാകുന്നുവെന്ന് അന്താരാഷ്ട്ര സമൂഹം ചൂണ്ടിക്കാണിക്കുന്നു.
ഓസ്ട്രേലിയ (Australia), ഓസ്ട്രിയ (Austria), ബഹ്റൈന്‍ (Bahrain), ബെല്‍ജിയം (Belgium), ബ്രസീല്‍ (Brazil), കാനഡ (Canada), ക്രൊയേഷ്യ (Croatia), സൈപ്രസ് (Cyprus), ഡെന്മാര്ക്ക് (Denmark), ഈജിപ്ത് (Egypt), എസ്റ്റോണിയ (Estonia), ഫിന്‍ലന്‍ഡ് (Finland), ഫ്രാന്‍സ് (France), ഗ്രീസ് (Greece), ഐസ്ലന്ഡ് (Iceland), ഇന്ത്യ (India), ഇന്തോനേഷ്യ (Indonesia), അയര്‍ലന്‍ഡ് (Ireland), ഇറ്റലി (Italy), ജപ്പാന് (Japan), ജോര്‍ദാന്‍ (Jordan), കുവൈത്ത് (Kuwait), കിര്‍ഗിസ്ഥാന്‍ (Kyrgyzstan), ലാറ്റ്വിയ (Latvia), ലെബനന് (Lebanon), ലൈബീരിയ (Liberia), ലിത്വാനിയ (Lithuania), ലക്സംബര്‍ഗ് (Luxembourg), മാള്‍ട്ട (Malta), മെക്സിക്കോ (Mexico), നെതര്‍ലന്‍ഡ്സ് (Netherlands), ന്യൂസീലന്‍ഡ് (New Zealand), നോര്‍വേ (Norway), ഒമാന്‍ (Oman), പാകിസ്ഥാന് (Pakistan), പനാമ (Panama), പോളണ്ട് (Poland), പോര്‍ച്ചുഗല്‍ (Portugal), ഖത്തര്‍ (Qatar), ദക്ഷിണ കൊറിയ (Republic of Korea), സൗദി അറേബ്യ (Saudi Arabia), സെനഗല്‍ (Senegal), സ്ലോവാക്യ (Slovakia), സ്പെയ്ന്‍ (Spain), പലസ്തീന് (State of Palestine), സ്വീഡന് (Sweden), സ്വിറ്റ്സര്‍ലന്‍ഡ് (Switzerland), സിറിയ (Syria), തുര്‍ക്കി (Türkiye), ബ്രിട്ടന് (United Kingdom) എന്നീ രാജ്യങ്ങളും യൂറോപ്യന്‍ കമ്മീഷന് (European Commision), അറബ് ലീഗ് (League of Arab States), ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്‍ (OIC) എന്നീ സംഘടനകളുമാണ് സംയുക്ത പ്രസ്താവനയിലൂടെ ആവശ്യമുന്നയിച്ചത്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World news-
പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുള്ള പ്രതിസന്ധി പരിഹരിക്കാൻ പുതിയ പാത തേടി ഇറാഖ് ; കരമാർഗ്ഗമുള്ള എണ്ണ നീക്കം പരീക്ഷിക്കുന്നു
-
മൈക്രോസോഫ്റ്റ് 365 സേവനങ്ങളിലുണ്ടായ സാങ്കേതിക തകരാർ പരിഹരിക്കാൻ നടപടികൾ ഊർജിതം ; ഔട്ട്ലുക്കിലും ടീംസിലും പുരോഗതിയെന്ന് കമ്പനി
-
ടിക് ടോക്ക് വീഡിയോ ചിത്രീകരിക്കുന്നതിനായി കടുവയെ കൂട്ടിൽ നിന്ന് പുറത്തിറക്കി ; 19-കാരനായ ഫാം ജീവനക്കാരനെ കടിച്ചുകൊന്നു
Most read
-
13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI
-
പത്തനംതിട്ട എ.ഡി.എം. രാജലക്ഷ്മിയുടെയും ശബരിമല എ.ഡി.എം. ദിലീപ് കൈനിക്കരയുടെയും ഔദ്യോഗിക വാഹനങ്ങള്‍ ജപ്തി ചെയ്തു
-
മണര്‍കാട് പളളിയില്‍ പാത്രിയര്‍ക്കീസ് ബാവ കുര്‍ബാന അര്‍പ്പിക്കുന്നതിനെതിരെ ഹര്‍ജി
-
ഒറ്റ സ്കൂട്ടറിൽ 5 വിദ്യാർത്ഥികളുടെ സാഹസിക യാത്ര ; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
കെ.പി.സി.സി അധ്യക്ഷനൊപ്പം കണ്‍വീനറെയും മാറ്റണം ; അടൂര്‍പ്രകാശിനെ ഉന്നമിട്ട് വി.ഡി. പക്ഷം


