പെരിയാറിൽ നിന്ന് നിയമവിരുദ്ധമായി മണൽ വാരൽ ; രണ്ട് വഞ്ചികളുമായി ആറംഗ സംഘം പിടിയിൽ
കൊച്ചി: വരാപ്പുഴ പുത്തൻവേലിക്കര പോലീസ് സ്റ്റേഷൻ പരിധിയിലെ പെരിയാർ പുഴയിൽ നിന്നും രണ്ട് വഞ്ചികളിലായി മണല്‍ വാരി കടത്തുകയായിരുന്ന ആറ് പേർ പിടിയിൽ. ചെട്ടിക്കാട് സ്വദേശികളായ സന്തോഷ്, ജിമിൽ, ലാലു, കൊടുങ്ങല്ലൂർ മേത്തല സ്വദേശികളായ റഷീദ്, സജീവൻ, അഴീക്കോട് സ്വദേശി അജേഷ് എന്നിവരാണ് രണ്ട് കേസുകളിലായി പൊലീസിന്റെ പിടിയിലായത്.ഇവർ ഇതിന് മുൻപും കൊടുങ്ങല്ലൂർ, വടക്കേക്കര പോലീസ് സ്റ്റേഷനുകളായി രജിസ്റ്റർ ചെയ്ത സമാന കേസിൽ ഉൾപ്പെട്ടവരാണ്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
സമീപ കാലത്തായി മണൽ വാരി കൊണ്ടിരുന്ന ഏഴ് വള്ളങ്ങൾ പുത്തൻവേലിക്കര പൊലീസ് പിടിച്ചെടുത്തിരുന്നു.എസ് ഐ എൻജി അനീഷ് കുമാർ , സീനിയർ സി പി ഒമാരായ ഇ ഇ റിയാസ്, പ്രദീഷ്കുമാർ, പി ബി ശ്രീകാന്ത്, ലീഗിൽ ജോസ് , എ എ അഭിലാഷ്, സനിൽ, സജീർ ഇബ്രാഹിം എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. അനധികൃത മണൽ വാരലിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala news-
വിദ്യാർത്ഥികൾ മാപ്പ് പറയണം ; സസ്പെൻഷനിൽ നിലപാട് കടുപ്പിച്ച് കാലടി സർവകലാശാല
-
പാല് വില ലിറ്ററിന് 10 രൂപ വര്‍ധിപ്പിക്കണമെന്ന് മില്‍മ തിരുവനന്തപുരം മേഖല യൂണിയന്
-
ഉന്നാലെ മുടിയാത് തമ്പി – മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കിഫയും : യു.ഡി.എഫ് സര്‍ക്കാര്‍ പൂട്ടിച്ച കിഫയുടെ ഫേസ്ബുക്ക് ഗ്രൂപ്പ് പുനഃസ്ഥാപിച്ചു – നിയമപോരാട്ടം തുടരുമെന്നും കിഫ
Most read
-
പരിപ്പുവടയ്ക്ക് ഉപ്പുകുറഞ്ഞതിന്റെ പേരിൽ തട്ടുകട അടിച്ചുതകർത്തു
-
ഒറ്റ സ്കൂട്ടറിൽ 5 വിദ്യാർത്ഥികളുടെ സാഹസിക യാത്ര ; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
ശത്രുരാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ ; ഭൂഗർഭ തുരങ്കങ്ങളിൽ സജ്ജമാക്കിയിരിക്കുന്നത് നൂറുകണക്കിന് ബാലസ്റ്റിക് മിസൈലുകൾ
-
കെഎസ്ആർടിസി ബസിലെ ഡീസൽ മോഷണം ; ക്യാമറയിൽ കുടുങ്ങി 4 ജീവനക്കാർ
-
’നാണമില്ലാത്ത മനുഷ്യാ’; ഇസ്രയേൽ മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിനെ ആക്ഷേപിച്ച് സാറ നെതന്യാഹു


