Skip to content

മെസി തട്ടിപ്പിലെ അന്വേഷണം സ്വാഗതാർഹം ; കള്ളപ്പണം വെളുപ്പിക്കലടക്കം അന്വേഷിക്കണമെന്ന് പി കെ ഫിറോസ്

തിരുവനന്തപുരം: ഫുട്ബോൾ ഇതി​ഹാസം ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വിശ്വസിപ്പിച്ച് സ്പോൺസർഷിപ്പ് വിവാദത്തിൽ മുൻ മന്ത്രി വി. അബ്ദുറഹ്മാനെ പ്രതി ചേർക്കാൻ ഗവർണർ പ്രോസിക്യൂഷൻ അനുമതി നൽകിയതിൽ പ്രതികരണവുമായി പി കെ ഫിറോസ്. മെസി തട്ടിപ്പിലെ അന്വേഷണം സ്വാഗതാർഹം. കള്ളപ്പണം വെളുപ്പിക്കലടക്കം അന്വേഷിക്കണം. കേരളത്തിലെ ജനങ്ങളെ മൊത്തത്തിൽ കബളിപ്പിച്ച സംഭവമാണിത്. തട്ടിപ്പുകളിൽ പങ്കുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. ഇതിൽ മുൻ മന്ത്രിയുടെ ഇടപെടൽ അന്വേഷിക്കണം. മുൻ മന്ത്രിയെ ചോദ്യം ചെയ്യണം.

റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിംഗ്‌ കമ്പനിയുടെ എം ഡി പറഞ്ഞത് വാസ്തവവിരുദ്ധമായ കാര്യങ്ങളാണ്. ഇതിൽ അന്വേഷണം വേണമെന്നും പി കെ ഫിറോസ് ആവശ്യപ്പെട്ടു. മെസിയെ കേരളത്തിലേക്ക് കൊണ്ടുവരാമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ അനുമതി നൽകിക്കൊണ്ടുള്ള ഫയൽ ഗവർണർ അംഗീകരിക്കുകയായിരുന്നു. മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് സ്പോൺസർഷിപ്പ് കരാർ നൽകിയതിൽ വൻ ക്രമക്കേടും ഗൂഢാലോചനയും നടന്നതായി പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെത്തിയിരുന്നു.

ടെൻഡർ നടപടികൾ പാലിക്കാതെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് അന്യായമായ സാമ്പത്തിക ലാഭമുണ്ടാക്കാൻ മന്ത്രിയായിരുന്ന അബ്ദുറഹ്മാൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ആന്റോ അഗസ്റ്റിൻ, റിപ്പോർട്ടർ കമ്പനി, അബ്ദുറഹ്മാന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലൻ, മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. തട്ടിപ്പ് നടക്കുമ്പോൾ അബ്ദുറഹ്മാൻ മന്ത്രിയായിരുന്നതിനാൽ അഴിമതി നിരോധന നിയമം 17 എ പ്രകാരം പ്രോസിക്യൂഷന് മുൻകൂർ അനുമതി ആവശ്യമായിരുന്നു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. പരിപ്പുവടയ്ക്ക് ഉപ്പുകുറഞ്ഞതിന്റെ പേരിൽ തട്ടുകട അടിച്ചുതകർത്തു

  2. ഒറ്റ സ്കൂട്ടറിൽ 5 വിദ്യാർത്ഥികളുടെ സാഹസിക യാത്ര ; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

  3. ശത്രുരാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ ; ഭൂഗർഭ തുരങ്കങ്ങളിൽ സജ്ജമാക്കിയിരിക്കുന്നത് നൂറുകണക്കിന് ബാലസ്റ്റിക് മിസൈലുകൾ

  4. ​’നാണമില്ലാത്ത മനുഷ്യാ’; ഇസ്രയേൽ മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിനെ ആക്ഷേപിച്ച് സാറ നെതന്യാഹു

  5. ഭരണം മാറിയപ്പോള്‍ ആര്‍.എസ്.പിയിലൂടെ യു.ഡി.എഫില്‍ നുഴഞ്ഞുകയറി : പണപ്പിരിവ്, ജോലി വാഗ്ദാനം, സാമ്പത്തിക തട്ടിപ്പ് : മലയാലപ്പുഴ യു.ഡി.എഫില്‍ പ്രതിഷേധം ശക്തം

Share on WhatsApp

Share this story

മെസി തട്ടിപ്പിലെ അന്വേഷണം സ്വാഗതാർഹം ; കള്ളപ്പണം വെളുപ്പിക്കലടക്കം അന്വേഷിക്കണമെന്ന് പി കെ ഫിറോസ് pathanamthittamedia.com