Skip to content

Press release

എല്‍ പി എസ് ടി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരപ്പന്തല്‍ പോലീസിനെ ഉപയോഗിച്ച് പൊളിച്ച് നീക്കിയത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍

തിരുവനന്തപുരം: കഴിഞ്ഞ 130 ദിവസമായി സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന എല്‍ പി എസ് ടി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരപ്പന്തല്‍ പോലീസിനെ ഉപയോഗിച്ച് പൊളിച്ച് നീക്കിയത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. കഴിഞ്ഞ 18 ദിവസമായി നിരാഹാരം കിടക്കുന്ന സമര നേതാവ് വളര്‍മതി ടീച്ചറെ ആരോഗ്യ കാരണം പറഞ്ഞാണ് അറസ്റ്റ് ചെയ്തു ആശുപത്രിയിലേക്ക് മാറ്റിയത് എങ്കില്‍ എന്തിനാണ് സമരപ്പന്തല്‍ പോലീസിനെ ഉപയോഗിച്ച് പൊളിച്ച് നീക്കം ചെയ്തതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

ന്യായമായ ഡിമാന്റുകള്‍ ഉന്നയിച്ചുകൊണ്ട് സമരം ചെയ്യുന്നവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജനാധിപത്യപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന് പകരം ഇത്തരം ജനാധിപത്യ വിരുദ്ധമായ നടപടികള്‍ സ്വീകരിക്കുന്നത് കേരള സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയില്ലെന്നും കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. എത്രയും പെട്ടെന്ന് വിഷയത്തില്‍ ഇടപെട്ട് ന്യായമായ ഡിമാന്റുകള്‍ അംഗീകരിച്ച് സമരം ഒത്തുതീര്‍പ്പാക്കണമെന്ന് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന നേതാക്കള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. പരിപ്പുവടയ്ക്ക് ഉപ്പുകുറഞ്ഞതിന്റെ പേരിൽ തട്ടുകട അടിച്ചുതകർത്തു

  2. ഒറ്റ സ്കൂട്ടറിൽ 5 വിദ്യാർത്ഥികളുടെ സാഹസിക യാത്ര ; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

  3. ശത്രുരാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ ; ഭൂഗർഭ തുരങ്കങ്ങളിൽ സജ്ജമാക്കിയിരിക്കുന്നത് നൂറുകണക്കിന് ബാലസ്റ്റിക് മിസൈലുകൾ

  4. ​’നാണമില്ലാത്ത മനുഷ്യാ’; ഇസ്രയേൽ മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിനെ ആക്ഷേപിച്ച് സാറ നെതന്യാഹു

  5. ഭരണം മാറിയപ്പോള്‍ ആര്‍.എസ്.പിയിലൂടെ യു.ഡി.എഫില്‍ നുഴഞ്ഞുകയറി : പണപ്പിരിവ്, ജോലി വാഗ്ദാനം, സാമ്പത്തിക തട്ടിപ്പ് : മലയാലപ്പുഴ യു.ഡി.എഫില്‍ പ്രതിഷേധം ശക്തം

Share on WhatsApp

Share this story

എല്‍ പി എസ് ടി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരപ്പന്തല്‍ പോലീസിനെ ഉപയോഗിച്ച് പൊളിച്ച് നീക്കിയത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ pathanamthittamedia.com