Skip to content

അത്തിക്കയം സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണത്തിന് തുടക്കമാകുന്നു : ജനങ്ങളുടെ ബുദ്ധിമുട്ടിന് ആശ്വാസം

റാന്നി : ഉയർന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അത്തിക്കയം വില്ലേജ് ഓഫീസിലേക്കെത്തുവാന്‍ പ്രായമായവരും ഭിന്നശേഷിക്കാരും നേരിടുന്ന യാത്രാ ദുരിതത്തിന് ശാശ്വത പരിഹാരമാകുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി വലിയ കയറ്റം കയറി ഓഫീസിലെത്തേണ്ടിവരുന്ന ജനങ്ങളുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുവാന്‍ നിരപ്പായ സ്ഥലത്ത് പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മിക്കുന്നതിനുള്ള നടപടികൾക്കാണ് തുടക്കമായത്. നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്റെ  നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകൾ ചേർന്നുനടത്തിയ സംയുക്ത സർവേയിലൂടെയാണ് പുതിയ ഓഫീസിനായി അനുയോജ്യമായ പുറമ്പോക്ക് ഭൂമി കണ്ടെത്തിയത്. ഇതിൽ അഞ്ച് സെന്റ് സ്ഥലം വില്ലേജ് ഓഫീസ് നിർമ്മാണത്തിനായി വിനിയോഗിക്കും.

ബാക്കി വരുന്ന സ്ഥലം വാഹനം പാർക്ക് ചെയ്യുന്നതിനും ഗ്രാമപഞ്ചായത്തിന്റെ മറ്റ് വികസന പദ്ധതികൾക്കുമായി ഉപയോഗപ്പെടുത്തും. പദ്ധതി യാഥാർഥ്യമാകുന്നതോടെ യാത്രയുടെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കാതെ പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും പൊതുജനങ്ങൾക്കും എളുപ്പത്തിൽ വില്ലേജ് ഓഫീസിലെത്താനാകും. പാറകള്‍ നിറഞ്ഞ സ്ഥലത്തായിരുന്നു വില്ലേജ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. മഴക്കാലത്ത് പാറക്കെട്ടുകളിലൂടെ വില്ലേജ് ഓഫീസിൽ എത്തുന്നത് ജനങ്ങള്‍ക്ക് ഏറെ സാഹസികമായിരുന്നു. വില്ലേജ് ഓഫീസിനുപുറമെ അത്തിക്കയം ജംഗ്ഷനിലെ രൂക്ഷമായ പാര്‍ക്കിംഗ് പ്രതിസന്ധിക്കും പുതിയ പദ്ധതിയിലൂടെ പരിഹാരമാകും.

വില്ലേജ് ഓഫീസ് നിർമ്മിക്കുന്നതിനൊപ്പം കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും ഇവിടെ ഒരുങ്ങും. കൂടാതെ നിരന്തരം അപകടങ്ങൾ നടക്കാറുള്ള ഫെഡറൽ ബാങ്കിന് മുൻവശത്തെ റോഡിന് വീതി കൂട്ടുവാന്‍ ഈ സ്ഥലം പ്രയോജനപ്പെടുത്തുന്നതോടെ പ്രദേശത്തെ ഗതാഗത സുരക്ഷയും വർധിക്കും. ശബരിമല തീർത്ഥാടകരുടെ വാഹനങ്ങളുൾപ്പെടെ ഇവിടെ അപകടങ്ങളിൽപ്പെട്ടിട്ടുള്ള പശ്ചാത്തലത്തിൽ ഈ തീരുമാനം ഏറെ ആശ്വാസകരമാണ്. ജനങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കുന്നതോടൊപ്പം അത്തിക്കയം ജംഗ്ഷന്റെ വികസനത്തിനും റോഡ് സുരക്ഷയ്ക്കും ഒരുപോലെ വഴിയൊരുക്കുന്ന മികച്ചൊരു മുന്നേറ്റത്തിനാണ് നാറാണംമൂഴി ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. പരിപ്പുവടയ്ക്ക് ഉപ്പുകുറഞ്ഞതിന്റെ പേരിൽ തട്ടുകട അടിച്ചുതകർത്തു

  2. ഒറ്റ സ്കൂട്ടറിൽ 5 വിദ്യാർത്ഥികളുടെ സാഹസിക യാത്ര ; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

  3. ശത്രുരാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ ; ഭൂഗർഭ തുരങ്കങ്ങളിൽ സജ്ജമാക്കിയിരിക്കുന്നത് നൂറുകണക്കിന് ബാലസ്റ്റിക് മിസൈലുകൾ

  4. ​’നാണമില്ലാത്ത മനുഷ്യാ’; ഇസ്രയേൽ മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിനെ ആക്ഷേപിച്ച് സാറ നെതന്യാഹു

  5. ഭരണം മാറിയപ്പോള്‍ ആര്‍.എസ്.പിയിലൂടെ യു.ഡി.എഫില്‍ നുഴഞ്ഞുകയറി : പണപ്പിരിവ്, ജോലി വാഗ്ദാനം, സാമ്പത്തിക തട്ടിപ്പ് : മലയാലപ്പുഴ യു.ഡി.എഫില്‍ പ്രതിഷേധം ശക്തം

Share on WhatsApp

Share this story

അത്തിക്കയം സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണത്തിന് തുടക്കമാകുന്നു : ജനങ്ങളുടെ ബുദ്ധിമുട്ടിന് ആശ്വാസം pathanamthittamedia.com