Skip to content

റോഡില്‍ വീണ ഡീസലില്‍ തെന്നി വാഹനാപകടം : യാത്രക്കാരന് പരിക്ക്

റാന്നി : പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ തോട്ടമണ്‍ വളവില്‍ ഡീസല്‍ വീണതിനെ തുടര്‍ന്ന് ബൈക്ക് തെന്നി മറിഞ്ഞ് യാത്രക്കാരന് പരിക്കേറ്റു. തിരുവനന്തപുരം സ്വദേശി രാജകുമാറിനാണ് പരിക്കേറ്റത്. റോഡില്‍ ഡീസല്‍ പരന്നുകിടന്നതിനാല്‍ ഇതുവഴിയെത്തിയ രാജകുമാര്‍ സഞ്ചരിച്ച ബൈക്ക് റോഡിലേക്ക് തെന്നി മറിയുകയായിരുന്നു. വിവരമറിഞ്ഞ് ഉടന്‍തന്നെ റാന്നി ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി റോഡില്‍ വീണ ഡീസല്‍ അറക്കപ്പൊടി വിതറി നീക്കം ചെയ്തു. ഇതിനുശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. ഈ റൂട്ടില്‍ സഞ്ചരിച്ച കെ.എസ്.ആര്‍.ടി.സി. ബസില്‍ നിന്നുമാണ് ഡീസല്‍ റോഡിലേക്ക് വീണതെന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡിലെ ഈ ഭാഗത്ത് സമാനമായ രീതിയില്‍ മുന്‍പും ഡീസല്‍ വീണ് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. തുടര്‍ച്ചയായുണ്ടാകുന്ന അപകടങ്ങള്‍ യാത്രക്കാരില്‍ വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. ഇത്തരം ഗുരുതരമായ സുരക്ഷാ വീഴ്ചകള്‍ ഒഴിവാക്കാന്‍ അധികാരികളുടെ ഭാഗത്തുനിന്ന് കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം https://play.google.com/store/apps/details?id=com.pathanamthitta.media

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. പരിപ്പുവടയ്ക്ക് ഉപ്പുകുറഞ്ഞതിന്റെ പേരിൽ തട്ടുകട അടിച്ചുതകർത്തു

  2. ഒറ്റ സ്കൂട്ടറിൽ 5 വിദ്യാർത്ഥികളുടെ സാഹസിക യാത്ര ; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

  3. ശത്രുരാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ ; ഭൂഗർഭ തുരങ്കങ്ങളിൽ സജ്ജമാക്കിയിരിക്കുന്നത് നൂറുകണക്കിന് ബാലസ്റ്റിക് മിസൈലുകൾ

  4. ​’നാണമില്ലാത്ത മനുഷ്യാ’; ഇസ്രയേൽ മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിനെ ആക്ഷേപിച്ച് സാറ നെതന്യാഹു

  5. ഭരണം മാറിയപ്പോള്‍ ആര്‍.എസ്.പിയിലൂടെ യു.ഡി.എഫില്‍ നുഴഞ്ഞുകയറി : പണപ്പിരിവ്, ജോലി വാഗ്ദാനം, സാമ്പത്തിക തട്ടിപ്പ് : മലയാലപ്പുഴ യു.ഡി.എഫില്‍ പ്രതിഷേധം ശക്തം

Share on WhatsApp

Share this story

റോഡില്‍ വീണ ഡീസലില്‍ തെന്നി വാഹനാപകടം : യാത്രക്കാരന് പരിക്ക് pathanamthittamedia.com