Skip to content

എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെ പോലീസിനെ ഉപയോ​ഗിച്ച് നീക്കം ചെയ്തതിലും സമരപ്പന്തൽ പൊളിച്ചുനീക്കിയതിലും സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പി രാജീവ്

കൊച്ചി: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെ പോലീസിനെ ഉപയോ​ഗിച്ച് നീക്കം ചെയ്തതിലും സമരപ്പന്തൽ പൊളിച്ചുനീക്കിയതിലും സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി അം​ഗവും മുൻ മന്ത്രിയുമായ പി രാജീവ്. ഏത് കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സമരം ചെയ്തവരെ നീക്കം ചെയ്യാൻ ആഭ്യന്തര മന്ത്രി പോലീസിനെ ഉപയോഗിച്ചതെന്ന് പി രാജീവ് ചോദിച്ചു. വളർമതിയെ അറസ്റ്റ് ചെയ്തതിലും സമര പന്തൽ പൊളിച്ചു നീക്കിയതിലും കോടതി വിധി ഉണ്ടെന്നാണ് ആഭ്യന്തര മന്ത്രി ആദ്യം പറഞ്ഞത്. യുഡിഎഫ് അധികാരത്തിൽ വന്നശേഷം ഏത് പുതിയ കോടതി വിധിയാണ് വന്നത്?

യഥാർഥത്തിൽ പോലീസ് വകുപ്പ് ആരാണ് ഭരിക്കുന്നതെന്നും പി രാജീവ് ചോദിച്ചു. പോലീസ് വകുപ്പിൽ നടക്കുന്നത് പോലീസ് മന്ത്രി അറിയുന്നില്ല. വൈദ്യുതി വകുപ്പിൽ നടക്കുന്നത് വൈദ്യുതി മന്ത്രി അറിയുന്നില്ല. എല്ലാം അറിയുന്നത് മുഖ്യമന്ത്രി മാത്രമാണ്. ഏത് കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സമരം ചെയ്തവരെ നീക്കം ചെയ്യാൻ ആഭ്യന്തര മന്ത്രി പോലീസിനെ ഉപയോഗിച്ചത്? മോദിയെക്കാൾ മോശമായി വി ഡി മാറിയെന്നും പി രാജീവ് കുറ്റപ്പെടുത്തി. എല്ലാ പ്രശ്നങ്ങളും പരിഹരിക്കാം എന്ന് പറഞ്ഞവരാണ് പിഎസ്‍സി റാങ്ക് ഹോൾഡർമാരെ സമരരംഗത്തേക്ക് ഇറക്കിയത്.

10 മിനിട്ട് കൊണ്ട് തീർക്കാം എന്ന് പറഞ്ഞ പ്രശ്നങ്ങൾ ഇപ്പോഴും പരിഹരിച്ചിട്ടില്ല. ലോക ചരിത്രത്തിൽ ഇങ്ങനെ ജനങ്ങളെ പറഞ്ഞു പറ്റിച്ച് അധികാരത്തിലിരിക്കുന്ന ഗവൺമെന്റ് വേറെയില്ല. പൂർണമായും ജനാധിപത്യ വിരുദ്ധമായി പ്രവർത്തിക്കുന്ന സർക്കാർ ആണ് കേരളം ഭരിക്കുന്നത്. കിഫ്ബി സഹായത്തോടെ നടത്തുന്ന പദ്ധതികളുടെ പരസ്യങ്ങൾ ആണ് ഇപ്പോഴും വരുന്നത്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പ്രധാനമന്ത്രി വന്ന് ശിലാസ്ഥാപനം നടത്തിയ പദ്ധതിയാണ് ഡിജിറ്റൽ സയൻസ് പാർക്ക്.  ഒരു വശത്ത് കിഫ്‌ബിയെ അധിക്ഷേപിക്കുന്നു. മറുവശത്ത് ആ ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികളുടെ ഉദ്ഘാടനം നടത്തുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.

ഭരണത്തിൽ വന്ന് ആദ്യം എല്ലാ പിഎസ്‍സി ലിസ്റ്റുകളുടെയും കാലാവധി നീട്ടുന്നു എന്ന് പറഞ്ഞവർ പിന്നീട് എല്ലാം റദ്ദാക്കി. സവർക്കർ രീതിയിൽ പ്രവർത്തിക്കുന്ന യുഡിഎഫ് സർക്കാർ ജനാധിപത്യത്തിന് തന്നെ ഭീഷണിയായി മാറുകയാണ്. സമര പന്തലിലേക്ക് ബിജെപിക്ക് പോകേണ്ട കാര്യമില്ലായിരുന്നു എന്നും പി രാജീവ് പറഞ്ഞു. ബിജെപിയും കോൺഗ്രസും ചേർന്നുള്ള സഖ്യ സർക്കാർ ആണ് കേരളം ഭരിക്കുന്നത്. മുഖ്യമന്ത്രി വിമാനം പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് ഏത് ടെൻഡർ വിളിച്ചിട്ടാണ്? മോദി സർക്കാരിനേക്കാൾ മോശമായിട്ടാണ് യുഡിഎഫ് സർക്കാർ സമരക്കാരോട് പെരുമാറുന്നത്. ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ തുറന്നു കാട്ടപ്പെട്ട ഒരു ഗവൺമെൻ്റും ഇന്ത്യയിൽ ഉണ്ടാകില്ലെന്നും പി രാജീവ് പറഞ്ഞു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. പരിപ്പുവടയ്ക്ക് ഉപ്പുകുറഞ്ഞതിന്റെ പേരിൽ തട്ടുകട അടിച്ചുതകർത്തു

  2. ഒറ്റ സ്കൂട്ടറിൽ 5 വിദ്യാർത്ഥികളുടെ സാഹസിക യാത്ര ; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

  3. ശത്രുരാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ ; ഭൂഗർഭ തുരങ്കങ്ങളിൽ സജ്ജമാക്കിയിരിക്കുന്നത് നൂറുകണക്കിന് ബാലസ്റ്റിക് മിസൈലുകൾ

  4. ​’നാണമില്ലാത്ത മനുഷ്യാ’; ഇസ്രയേൽ മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിനെ ആക്ഷേപിച്ച് സാറ നെതന്യാഹു

  5. ഭരണം മാറിയപ്പോള്‍ ആര്‍.എസ്.പിയിലൂടെ യു.ഡി.എഫില്‍ നുഴഞ്ഞുകയറി : പണപ്പിരിവ്, ജോലി വാഗ്ദാനം, സാമ്പത്തിക തട്ടിപ്പ് : മലയാലപ്പുഴ യു.ഡി.എഫില്‍ പ്രതിഷേധം ശക്തം

Share on WhatsApp

Share this story

എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെ പോലീസിനെ ഉപയോ​ഗിച്ച് നീക്കം ചെയ്തതിലും സമരപ്പന്തൽ പൊളിച്ചുനീക്കിയതിലും സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പി രാജീവ് pathanamthittamedia.com