Skip to content

ഉന്നാലെ മുടിയാത് തമ്പി – മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കിഫയും : യു.ഡി.എഫ് സര്‍ക്കാര്‍ പൂട്ടിച്ച കിഫയുടെ ഫേസ്ബുക്ക് ഗ്രൂപ്പ് പുനഃസ്ഥാപിച്ചു – നിയമപോരാട്ടം തുടരുമെന്നും കിഫ

എറണാകുളം : കേരളത്തിലെ സ്വതന്ത്ര കർഷക സംഘടനയായ കിഫയുടെ ഔദ്യോഗിക ഫേസ്ബുക്ക് ഗ്രൂപ്പ് ഇന്ത്യയിൽ പുനഃസ്ഥാപിച്ചതായി സംഘടന അറിയിച്ചു. ഗ്രൂപ്പ് ബ്ലോക്ക് ചെയ്ത നടപടിക്കെതിരെ കേരള ഹൈക്കോടതിയിൽ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് പുനഃസ്ഥാപനത്തിന് ഉത്തരവുണ്ടായതെന്ന് കിഫ വ്യക്തമാക്കി. അമ്പതിനായിരത്തിലധികം അംഗങ്ങളുള്ള കിഫയുടെ ഫേസ്ബുക്ക് ഗ്രൂപ്പ് 2026 ജൂലൈ 30-നാണ് ഇന്ത്യയിൽ ബ്ലോക്ക് ചെയ്യപ്പെട്ടതെന്നാണ് സംഘടനയുടെ വിശദീകരണം. കേന്ദ്ര ഐ.ടി. നിയമത്തിലെ സെക്ഷൻ 79(3)(b) പ്രകാരം കേരള സർക്കാരിന്റെ നിർദേശത്തെ തുടർന്നാണ് നടപടിയെന്ന് ഫേസ്ബുക്ക് അറിയിച്ചതായും കിഫ പറയുന്നു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ സർക്കാർ അത്തരമൊരു നിർദേശം നൽകിയിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാടെന്ന് കിഫയുടെ പ്രസ്താവനയിൽ പറയുന്നു.

എന്നാൽ ഹൈക്കോടതിയിൽ കേസ് പരിഗണിച്ചപ്പോൾ, കിഫയുടെ ചില പോസ്റ്റുകൾ സർക്കാരിന് എതിർപ്പുള്ളതായതിനാൽ ഗ്രൂപ്പ് ബ്ലോക്ക് ചെയ്യാൻ ആറാം എതിർകക്ഷിയായ കേരള ഡി.ജി.പി. നിർദേശം നൽകിയിരുന്നുവെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചതായും സംഘടന ആരോപിക്കുന്നു. വിവാദമായ പോസ്റ്റ് അതീവ രഹസ്യമാണെന്ന് ചൂണ്ടിക്കാട്ടി കിഫയുടെ അഭിഭാഷകർക്ക് പോലും കാണാൻ അനുവദിക്കരുതെന്ന നിലപാടിലാണ് സർക്കാർ അത് സീൽ ചെയ്ത കവറിൽ കോടതിയിൽ സമർപ്പിച്ചതെന്നും കിഫ പറയുന്നു. പോസ്റ്റ് പരിശോധിച്ച കോടതി, അതിൽ എന്താണ് ഇത്രത്തോളം പ്രശ്നമെന്നത് വാക്കാൽ ചോദിച്ചതായും സംഘടനയുടെ പ്രസ്താവനയിൽ പറയുന്നു. ഈ പ്രത്യേക പോസ്റ്റുമായി ബന്ധപ്പെട്ട നിയമനടപടി ഇപ്പോഴും തുടരുകയാണെന്നും കിഫ വ്യക്തമാക്കി.

അതേസമയം ഗ്രൂപ്പ് മുഴുവനായി ബ്ലോക്ക് ചെയ്ത നടപടിക്കെതിരായ ഹർജിയിൽ 2026 ഒക്ടോബർ 9-ലെ ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ഗ്രൂപ്പ് ഇന്ത്യയിൽ പുനഃസ്ഥാപിക്കപ്പെട്ടതെന്ന് കിഫ അറിയിച്ചു.  ചില പോസ്റ്റുകളോടുള്ള എതിർപ്പിന്റെ പേരിൽ ഒരു അക്കൗണ്ട് മുഴുവനായി ബ്ലോക്ക് ചെയ്യുന്നത് ഉചിതമല്ലെന്ന പ്രാഥമിക നിരീക്ഷണം കോടതി നടത്തിയതായും സംഘടന ചൂണ്ടിക്കാട്ടി. ഗ്രൂപ്പ് പുനഃസ്ഥാപിച്ചതിന് പിന്നാലെ പ്രസിദ്ധീകരിച്ച ആദ്യ പോസ്റ്റിലൂടെയാണ് കിഫ മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ഉന്നയിച്ചത്. ഗ്രൂപ്പ് ബ്ലോക്ക് ചെയ്യാൻ നിർദേശം നൽകിയ ഉദ്യോഗസ്ഥർ ആരൊക്കെയാണെന്നും അവർക്ക് ആരാണ് അധികാരം നൽകിയതെന്നും സംഘടന ചോദിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുകയോ വിഷയത്തിൽ ജനങ്ങളോട് വ്യക്തമായ വിശദീകരണം നൽകുകയോ ചെയ്യണമെന്ന് കിഫ ആവശ്യപ്പെട്ടു. അധികാരത്തിലിരിക്കുന്നവരുടെ നടപടികളെ വിമർശിക്കുന്നതിനുള്ള സ്വാതന്ത്ര്യം ജനാധിപത്യത്തിൽ സംരക്ഷിക്കപ്പെടണമെന്നും കർഷകരുടെ അവകാശങ്ങൾക്കായുള്ള പോരാട്ടം തുടരുമെന്നും സംഘടന വ്യക്തമാക്കി. ടീം കിഫ എന്ന പേരിലാണ് പ്രസ്താവന പുറത്തുവിട്ടിരിക്കുന്നത്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. പരിപ്പുവടയ്ക്ക് ഉപ്പുകുറഞ്ഞതിന്റെ പേരിൽ തട്ടുകട അടിച്ചുതകർത്തു

  2. ഒറ്റ സ്കൂട്ടറിൽ 5 വിദ്യാർത്ഥികളുടെ സാഹസിക യാത്ര ; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

  3. ശത്രുരാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ ; ഭൂഗർഭ തുരങ്കങ്ങളിൽ സജ്ജമാക്കിയിരിക്കുന്നത് നൂറുകണക്കിന് ബാലസ്റ്റിക് മിസൈലുകൾ

  4. ​’നാണമില്ലാത്ത മനുഷ്യാ’; ഇസ്രയേൽ മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിനെ ആക്ഷേപിച്ച് സാറ നെതന്യാഹു

  5. ഭരണം മാറിയപ്പോള്‍ ആര്‍.എസ്.പിയിലൂടെ യു.ഡി.എഫില്‍ നുഴഞ്ഞുകയറി : പണപ്പിരിവ്, ജോലി വാഗ്ദാനം, സാമ്പത്തിക തട്ടിപ്പ് : മലയാലപ്പുഴ യു.ഡി.എഫില്‍ പ്രതിഷേധം ശക്തം

Share on WhatsApp

Share this story

ഉന്നാലെ മുടിയാത് തമ്പി – മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കിഫയും : യു.ഡി.എഫ് സര്‍ക്കാര്‍ പൂട്ടിച്ച കിഫയുടെ ഫേസ്ബുക്ക് ഗ്രൂപ്പ് പുനഃസ്ഥാപിച്ചു – നിയമപോരാട്ടം തുടരുമെന്നും കിഫ pathanamthittamedia.com