പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കർണാടകയും ഗുജറാത്തും സന്ദർശിക്കും ; വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും
ന്യൂഡൽഹി: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കർണാടകയിലും ഗുജറാത്തിലും എത്തും. നാളെ രാവിലെ സ്വാമി വിവേകാനന്ദ യോഗ അനുസന്ധാന സംസ്ഥാൻ ആസ്ഥാനമായ പ്രശാന്തി കുടീരത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ അദ്ദേഹം പങ്കെടുക്കും. തുടർന്ന് ഉച്ചയ്ക്ക് ശേഷം താവരെക്കരെ മുതൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ബെംഗളൂരു വരെയുള്ള മെട്രോ സർവീസ് ഫ്ലാഗ് ഓഫ് ചെയ്യുന്ന പ്രധാനമന്ത്രി മെട്രോയിൽ യാത്രയും ചെയ്യും. ബെംഗളൂരുവിൽ 15,600 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. അന്ന് തന്നെ മൈസൂരുവിലേക്ക് തിരിക്കുന്ന പ്രധാനമന്ത്രി ഭാരത് വനത്തിൽ നടക്കുന്ന വൃക്ഷത്തൈ നടീൽ പരിപാടിയിലും വൈകുന്നേരം കോസ്മോസ് പ്ലാനറ്റോറിയത്തിന്റെ ഉദ്ഘാടനത്തിലും പങ്കെടുക്കും.
സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ശനിയാഴ്ച പ്രധാനമന്ത്രി ഗുജറാത്തിലെ ബനസ്കന്തയിലുള്ള അംബാജി ക്ഷേത്രത്തിൽ ദർശനം നടത്തും. 51 ശക്തിപീഠങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഈ ക്ഷേത്രത്തിൽ പ്രത്യേക പൂജകളിലും അദ്ദേഹം പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഇരു സംസ്ഥാനങ്ങളിലും കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
പരിപ്പുവടയ്ക്ക് ഉപ്പുകുറഞ്ഞതിന്റെ പേരിൽ തട്ടുകട അടിച്ചുതകർത്തു
-
ഒറ്റ സ്കൂട്ടറിൽ 5 വിദ്യാർത്ഥികളുടെ സാഹസിക യാത്ര ; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
ശത്രുരാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ ; ഭൂഗർഭ തുരങ്കങ്ങളിൽ സജ്ജമാക്കിയിരിക്കുന്നത് നൂറുകണക്കിന് ബാലസ്റ്റിക് മിസൈലുകൾ
-
ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു ; ജനുവരി ഒന്ന് മുതൽ സംസ്ഥാനത്ത് പുതിയ നിരക്കുകൾ
-
’നാണമില്ലാത്ത മനുഷ്യാ’; ഇസ്രയേൽ മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിനെ ആക്ഷേപിച്ച് സാറ നെതന്യാഹു





