Skip to content

സംസ്ഥാനത്തെ എസ്എസ്എൽസി , ഹയർ സെക്കൻഡറി , വിഎച്ച്എസ്ഇ പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ 2027 ലെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. മാർച്ച് ഒന്നിനാണ് എസ്.എസ്.എൽ.സി പരീക്ഷകൾ ആരംഭിക്കുന്നത്. ഏപ്രിൽ 5 മുതൽ മൂല്യ നിർണയം തുടങ്ങും. മെയ് മാസം ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും. മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ -20 വരെ നടത്തും. 4 25,000 വിദ്യാർത്ഥികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. ഹയർ സെക്കൻഡറി/ വിഎച്ച് എസ് ഇ ഒന്ന് രണ്ട് വർഷ പരീക്ഷകൾ മാർച്ച് രണ്ടിന് തുടങ്ങും. മാർച്ച് 2 മുതൽ മാർച്ച് 30 വരെയാണ് പരീക്ഷകൾ നടക്കുക. മാർച്ച് 12 ,30 തീച്ചതികളിൽ മാത്രം ഉച്ചക്ക് 2 മണിക്കും ബാക്കി ദിവസങ്ങളിൽ രാവിലെ 9: 30 നും പരീക്ഷ ആരംഭിക്കുന്ന രീതിയിലാണ് ടൈംടേബിൾ സജീകരിച്ചിരിക്കുന്നത്. രണ്ടാം വർഷ ഹയർ സെക്കണ്ടറി പ്രാക്ടിക്കൽ ജനുവരി 25-ന്ആരംഭിക്കും.

മോഡൽ പരീക്ഷ ഫെബ്രുവരി 11 മുതൽ ഫെബ്രുവരി 24 വരെ നടക്കും. മെയ് 15ന് ഹയർസെക്കൻഡറി ഫലം പ്രഖ്യാപിക്കും. ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി പരീക്ഷകൾക്കായി കേരളം, ഗൾഫ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലായി 2000-ത്തോളം പരീക്ഷാ കേന്ദ്രങ്ങളാണ് സജീകരിച്ചിട്ടുള്ളത്. ഏകദേശം 9 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷ എഴുതും. ഒന്നും രണ്ടും വർഷ വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾ 389 കേന്ദ്രങ്ങളിലായി ഏകദേശം 53,000 വിദ്യാർത്ഥികളാണ് എഴുതുന്നത്

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. പരിപ്പുവടയ്ക്ക് ഉപ്പുകുറഞ്ഞതിന്റെ പേരിൽ തട്ടുകട അടിച്ചുതകർത്തു

  2. ഒറ്റ സ്കൂട്ടറിൽ 5 വിദ്യാർത്ഥികളുടെ സാഹസിക യാത്ര ; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

  3. ശത്രുരാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ ; ഭൂഗർഭ തുരങ്കങ്ങളിൽ സജ്ജമാക്കിയിരിക്കുന്നത് നൂറുകണക്കിന് ബാലസ്റ്റിക് മിസൈലുകൾ

  4. ​’നാണമില്ലാത്ത മനുഷ്യാ’; ഇസ്രയേൽ മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിനെ ആക്ഷേപിച്ച് സാറ നെതന്യാഹു

  5. ഭരണം മാറിയപ്പോള്‍ ആര്‍.എസ്.പിയിലൂടെ യു.ഡി.എഫില്‍ നുഴഞ്ഞുകയറി : പണപ്പിരിവ്, ജോലി വാഗ്ദാനം, സാമ്പത്തിക തട്ടിപ്പ് : മലയാലപ്പുഴ യു.ഡി.എഫില്‍ പ്രതിഷേധം ശക്തം

Share on WhatsApp

Share this story

സംസ്ഥാനത്തെ എസ്എസ്എൽസി , ഹയർ സെക്കൻഡറി , വിഎച്ച്എസ്ഇ പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു pathanamthittamedia.com