ടോട്ടൽ ചെസ് ടൂർണമെന്റിൽ പ്രഗ്നാനന്ദയ്ക്കും അർജുൻ എരിഗൈസിക്കും സമനില തുടക്കം
ന്യൂഡൽഹി: ടോട്ടൽ ചെസ് ലോക ചാമ്പ്യൻഷിപ്പ് ടൂർണമെന്റിന്റെ രണ്ടാം ദിനത്തിൽ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർമാരായ ആർ. പ്രഗ്നാനന്ദയ്ക്കും അർജുൻ എരിഗൈസിക്കും സമനിലയോടെ തുടക്കം. ഗ്രൂപ്പ് ബിയിൽ ജർമ്മനിയുടെ വിൻസെന്റ് കെയ്മറുമായി പ്രഗ്നാനന്ദ കളിച്ച രണ്ട് മത്സരങ്ങളും സമനിലയിൽ അവസാനിച്ചു. ഗ്രൂപ്പ് ഡിയിൽ അമേരിക്കൻ താരം ഹാൻസ് നീമാനെതിരായ രണ്ട് കളികളിലും അർജുൻ എരിഗൈസിയും സമനില വഴങ്ങി രണ്ട് പോയിന്റ് വീതം നേടി. മറ്റൊരു ഇന്ത്യൻ താരമായ ആർ. വൈശാലിക്ക് ടൂർണമെന്റിൽ പ്രതീക്ഷിച്ച തുടക്കം ലഭിച്ചില്ല. ഫ്രഞ്ച് ഗ്രാൻഡ്മാസ്റ്റർ മാക്സിം വാച്ചിയർ ലഗ്രേവിനെതിരായ ആദ്യ കളിയിൽ അവസാന നിമിഷത്തെ പിഴവ് കാരണം വൈശാലി പരാജയപ്പെട്ടു. രണ്ടാം മത്സരത്തിൽ സമനില പിടിച്ചെങ്കിലും ഒരു പോയിന്റ് മാത്രമുള്ള വൈശാലി ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ്.
ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനും ഡച്ച് താരം അനീഷ് ഗിരിയുമായുള്ള രണ്ട് മത്സരങ്ങളും സമനിലയിലായി. ഗ്രൂപ്പ് എയിൽ അലിറെസ ഫിറൂസ്ജയും ജാൻ ക്രിസ്റ്റോഫ് ഡൂഡയും നാല് പോയിന്റുകളുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. 45 മിനിറ്റ് സമയവും ഓരോ നീക്കത്തിനും 30 സെക്കൻഡ് അധിക സമയവും ലഭിക്കുന്ന വേഗതയേറിയ രീതിയിലാണ് മത്സരങ്ങൾ നടക്കുന്നത്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Sports
More More from Sports newsMost read
-
പരിപ്പുവടയ്ക്ക് ഉപ്പുകുറഞ്ഞതിന്റെ പേരിൽ തട്ടുകട അടിച്ചുതകർത്തു
-
ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു ; ജനുവരി ഒന്ന് മുതൽ സംസ്ഥാനത്ത് പുതിയ നിരക്കുകൾ
-
ബി.എല്‍.എം മോഡല്‍ നിക്ഷേപ തട്ടിപ്പ് കേരളത്തില്‍ വ്യാപകം : ബ്ലെയിഡ് കമ്പനികളില്‍ നടക്കുന്നത് വമ്പന്‍ തട്ടിപ്പ്
-
ചെറുകോൽ ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു
-
ഒറ്റ സ്കൂട്ടറിൽ 5 വിദ്യാർത്ഥികളുടെ സാഹസിക യാത്ര ; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്





