Skip to content

യൂത്ത് ഒളിമ്പിക്സ് ബോക്സിങ് : ഫൈനലിൽ പ്രവേശിച്ച് ഇന്ത്യൻ താരങ്ങളായ ഗുഞ്ജനും അംബേക്കറും

ന്യൂഡൽഹി: സെനഗലിൽ നടക്കുന്ന യൂത്ത് ഒളിമ്പിക്സ് ബോക്സിങ് മത്സരത്തിൽ ഇന്ത്യയുടെ ഗുഞ്ജൻ വനിതകളുടെ 48 കിലോഗ്രാം വിഭാഗം ഫൈനലിൽ കടന്നു. സെമി ഫൈനലിൽ ബ്രിട്ടന്റെ ലിലി ബാസെറ്റിനെ 4–1 ന് പരാജയപ്പെടുത്തിയാണ് താരം ചരിത്രനേട്ടം സ്വന്തമാക്കിയത്. സ്വർണ്ണ മെഡൽ ലക്ഷ്യമിട്ട് അൾജീരിയയുടെ ബൗത്തൈന ബെൻസലയെ താരം ഫൈനലിൽ നേരിടും. അതേസമയം പുരുഷന്മാരുടെ 50 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ ലൈറൻലക്‌പാം അംബേക്കർ മീതെയും ഫൈനലിൽ പ്രവേശിച്ചു. കൊളംബിയയുടെ ഇസ്സൺ ജെഫ്രിയെ 5–0 ന് പരാജയപ്പെടുത്തിയാണ് താരം ഫൈനലിലേക്ക് മുന്നേറിയത്. അയർലൻഡിന്റെ ക്രിസ്റ്റ്യൻ ജുബാനിയെയാണ് ഫൈനലിൽ താരം നേരിടുന്നത്. ഈ ഗെയിംസിൽ ഇന്ത്യ ഇതുവരെ ഒമ്പത് മെഡലുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഗുസ്തി, നീന്തൽ മത്സരങ്ങളിലായി മൂന്ന് വെള്ളിയും അഞ്ച് വെങ്കലവുമാണ് ഇന്ത്യ ഇതുവരെ നേടിയത്. രണ്ട് ഇന്ത്യൻ ബോക്സർമാർ ഫൈനലിൽ എത്തിയത് രാജ്യത്തിന് വലിയ അഭിമാനമായി മാറിയിരിക്കുകയാണ്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം https://play.google.com/store/apps/details?id=com.pathanamthitta.media

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. പരിപ്പുവടയ്ക്ക് ഉപ്പുകുറഞ്ഞതിന്റെ പേരിൽ തട്ടുകട അടിച്ചുതകർത്തു

  2. ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു ; ജനുവരി ഒന്ന് മുതൽ സംസ്ഥാനത്ത് പുതിയ നിരക്കുകൾ

  3. ബി.എല്‍.എം മോഡല്‍ നിക്ഷേപ തട്ടിപ്പ് കേരളത്തില്‍ വ്യാപകം : ബ്ലെയിഡ് കമ്പനികളില്‍ നടക്കുന്നത് വമ്പന്‍ തട്ടിപ്പ്

  4. ചെറുകോൽ ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു

  5. നെതന്യാഹുവിന്റെ പരാജയത്തിൽ യൂത്ത് ലീഗിന് പങ്കെന്ന് മന്ത്രി കെഎം ഷാജി

Share on WhatsApp

Share this story

യൂത്ത് ഒളിമ്പിക്സ് ബോക്സിങ് : ഫൈനലിൽ പ്രവേശിച്ച് ഇന്ത്യൻ താരങ്ങളായ ഗുഞ്ജനും അംബേക്കറും pathanamthittamedia.com