സാധാരണക്കാർക്ക് വീണ്ടും തിരിച്ചടി ; അമുൽ, മദർ ഡയറി പാൽ വില ലിറ്ററിന് രണ്ട് മുതൽ നാല് രൂപ വരെ കൂട്ടി
ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ പാൽ ഉൽപ്പാദകരായ അമുലും മദർ ഡയറിയും പാൽ വില ലിറ്ററിന് രണ്ട് മുതൽ നാല് രൂപ വരെ വർദ്ധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ ഇന്നുമുതൽ രാജ്യവ്യാപകമായി പ്രാബല്യത്തിൽ വന്നു. ഉൽപ്പാദന ചെലവും പ്രവർത്തന ചെലവും കുത്തനെ ഉയർന്നതാണ് വില വർദ്ധിപ്പിക്കാൻ കമ്പനികളെ നിർബന്ധിതരാക്കിയത്. അമുൽ താസ പാലിന് ലിറ്ററിന് രണ്ട് രൂപയും അമുൽ ഗോൾഡ് പാലിന് നാല് രൂപയുമാണ് കൂട്ടിയിരിക്കുന്നത്. ഈ വർഷം ഇത് രണ്ടാം തവണയാണ് അമുൽ പാൽ വില വർദ്ധിപ്പിക്കുന്നത്. മദർ ഡയറിയും തങ്ങളുടെ വിവിധയിനം പാലിന് ലിറ്ററിന് രണ്ട് മുതൽ നാല് രൂപ വരെ വില കൂട്ടിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം കാരണം കാലിത്തീറ്റയുടെ വില 20 ശതമാനത്തോളം ഉയർന്നതാണ് കർഷകർക്കും കമ്പനികൾക്കും തിരിച്ചടിയായത്. പാക്കിംഗ് ചെലവും ഗതാഗത ചെലവും 25% വരെ വർദ്ധിച്ചതും വില കൂട്ടാൻ കാരണമായി. തുടർച്ചയായ വിലക്കയറ്റം സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം https://play.google.com/store/apps/details?id=com.pathanamthitta.media
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
പരിപ്പുവടയ്ക്ക് ഉപ്പുകുറഞ്ഞതിന്റെ പേരിൽ തട്ടുകട അടിച്ചുതകർത്തു
-
ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു ; ജനുവരി ഒന്ന് മുതൽ സംസ്ഥാനത്ത് പുതിയ നിരക്കുകൾ
-
ബി.എല്‍.എം മോഡല്‍ നിക്ഷേപ തട്ടിപ്പ് കേരളത്തില്‍ വ്യാപകം : ബ്ലെയിഡ് കമ്പനികളില്‍ നടക്കുന്നത് വമ്പന്‍ തട്ടിപ്പ്
-
ചെറുകോൽ ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു
-
ഒറ്റ സ്കൂട്ടറിൽ 5 വിദ്യാർത്ഥികളുടെ സാഹസിക യാത്ര ; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്





