Skip to content

‘കായികതാരങ്ങൾക്ക് ലഭിക്കുന്നത് തുച്ഛമായ തുക’ ; സ്പോർട്‌സ് കൗൺസിൽ പ്രഖ്യാപിച്ച ക്യാഷ് അവാർഡിന് വിമർശനം

പാലക്കാട് : 2019-2020-ൽ മെഡൽ നേടിയ കായികതാരങ്ങൾക്ക് സംസ്ഥാന സ്പോർട്‌സ് കൗൺസിൽ പ്രഖ്യാപിച്ച കാഷ് അവാർഡ് തുച്ഛമെന്ന് വിമർശനം. ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ മെഡൽ നേടിയ കായികതാരങ്ങൾക്ക് കാഷ് അവാർഡ് നൽകാനാണ് സ്‌പോർട്‌സ് കൗൺസിൽ ഉത്തരവിറക്കിയത്. 864 കായികതാരങ്ങൾക്കാണ് തുക നൽകുന്നത്. ഏഴായിരം രൂപ മുതൽ മുകളിലേക്കുള്ള തുകയാണ് വിവിധ വിജയികൾക്കായി നൽകുന്നത്. എന്നാൽ ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് പോലുള്ള അന്താരാഷ്ട്ര മത്സരങ്ങളിൽ വിജയിച്ച താരങ്ങൾക്ക് 2017-ൽ നൽകിയ തുകയുമായി താരതമ്യം ചെയ്യുമ്പോൾ നിലവിൽ പ്രഖ്യാപിച്ച തുക ഏറെ കുറഞ്ഞുപോയെന്നാണ് ആക്ഷേപം. 2017-ൽ ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് സ്വർണം, വെള്ളി, വെങ്കലം ജേതാക്കൾക്ക് യഥാക്രമം 10, ഏഴ്, അഞ്ച് ലക്ഷം രൂപവീതം നൽകിയിരുന്നു.

ഇത്തവണ സ്വർണജേതാക്കൾക്ക് രണ്ടുലക്ഷമായി കുറഞ്ഞെന്ന് താരങ്ങൾ പറയുന്നു. റിലേ മത്സരങ്ങളിൽ മെഡൽ നേടിയവർക്ക് നൽകുന്ന തുക നാലുപേർക്ക് വീതിച്ചു നൽകുന്ന അവസ്ഥയുമുണ്ട്. 2.25 ലക്ഷം രൂപ നാലുപേർക്കായി വീതിക്കുമ്പോൾ തുച്ഛമായ തുകയാണ് തങ്ങൾക്കു ലഭിക്കുകയെന്ന് താരങ്ങൾ പറയുന്നു. ദക്ഷിണേഷ്യൻ ഗെയിംസ്(സാഗ്) സ്വർണം നേടിയ താരത്തിന് 1.75 ലക്ഷം രൂപയാണ് നൽകുന്നത്. എന്നാൽ സാഗ് ഖൊ-ഖൊ ടീമിന് 12 പേരുള്ള ടീമിന് ഏഴുലക്ഷമേ നൽകുന്നുള്ളൂ. ഏഷ്യൻ ബ്ലിറ്റ്‌സ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ചെസ് താരം നിഹാൽ സരിന് മുപ്പതിനായിരം രൂപ മാത്രമാണ് നൽകുന്നത്. 2007-ലെ ഉത്തരവുപ്രകാരമാണ് തുക നൽകുന്നതെന്നും 2017-ൽ അന്നത്തെ സർക്കാർ നൽകിയ തുക സ്പെഷ്യൽ അവാർഡായി പ്രഖ്യാപിച്ചതാണെന്നുമാണ് സ്‌പോർട്‌സ് കൗൺസിലിൽനിന്നുള്ള അനൗദ്യോഗിക വിശദീകരണം.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ഭരണം മാറിയപ്പോള്‍ ആര്‍.എസ്.പിയിലൂടെ യു.ഡി.എഫില്‍ നുഴഞ്ഞുകയറി : പണപ്പിരിവ്, ജോലി വാഗ്ദാനം, സാമ്പത്തിക തട്ടിപ്പ് : മലയാലപ്പുഴ യു.ഡി.എഫില്‍ പ്രതിഷേധം ശക്തം

  2. കെ.എ.താജുദ്ദീന്‍ കൈക്കൂലി കേസില്‍ റിമാന്‍ഡിലായിട്ട് 10 ദിവസം : ഇയാൾ സർക്കാർ സർവീസിൽ തുടരുന്നത്‌ പൊതുതാത്പര്യത്തിന് വിരുദ്ധമെന്ന് ജില്ലാ പോലീസ് മേധാവി – ആറുമാസം മുന്‍പ് കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു

  3. ശ്രീകാര്യം കൊലപാതകം : സുഹൃത്തിനെയല്ല, പ്രതികള്‍ ലക്ഷ്യമിട്ടത് അഭിറാമിനെ തന്നെ

  4. മുഖ്യമന്ത്രിക്കെതിരെ വീണ്ടും നിലപാട് കടുപ്പിച്ച് അടൂർ പ്രകാശ് : യു.ഡി.എഫിൽ ഭിന്നത രൂക്ഷമാകുന്നു

  5. ഇടുക്കിയിൽ ഏലത്തോട്ടത്തിൽ സ്ത്രീയുടെ മൃതദേഹം

Share on WhatsApp

Share this story

‘കായികതാരങ്ങൾക്ക് ലഭിക്കുന്നത് തുച്ഛമായ തുക’ ; സ്പോർട്‌സ് കൗൺസിൽ പ്രഖ്യാപിച്ച ക്യാഷ് അവാർഡിന് വിമർശനം pathanamthittamedia.com