Skip to content

യുഎഇയിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

അബുദാബി : യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം). ദുബായ്, അബുദാബി,വടക്കൻ എമിറേറ്റുകൾ എന്നിവിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ ലഭിച്ചേക്കും. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ദുബായിലും അബുദാബിയിലും താപനില 31 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. തെക്കുകിഴക്കൻ ദിശയിൽനിന്നുള്ള കാറ്റ് പിന്നീട് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് മാറും. മണിക്കൂറിൽ 15 മുതൽ 30 കിലോമീറ്റർ വരെ വേഗത്തിൽ വീശുന്ന കാറ്റ് ചില സമയങ്ങളിൽ 60 കി.മീ വരെ ശക്തി പ്രാപിച്ചേക്കും.

അറബിക്കടലിൽ കടൽ പ്രക്ഷുബ്ധമാകുമെന്നും മുന്നറിയിപ്പുണ്ട്. ഒമാൻ കടൽ ഇന്നു ശാന്തമായിരിക്കുമെങ്കിലും നാളെ പുലർച്ചയോടെ പ്രക്ഷുബ്ധമായേക്കാം. അറബിക്കടലിൽ നിന്നുള്ള ഈർപ്പമുള്ള കാറ്റും ന്യൂനമർദത്തിന്റെ സ്വാധീനവുമാണ് യുഎഇയിൽ മഴയ്ക്ക് അനുകൂല സാഹചര്യമൊരുക്കുന്നത്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ഭരണം മാറിയപ്പോള്‍ ആര്‍.എസ്.പിയിലൂടെ യു.ഡി.എഫില്‍ നുഴഞ്ഞുകയറി : പണപ്പിരിവ്, ജോലി വാഗ്ദാനം, സാമ്പത്തിക തട്ടിപ്പ് : മലയാലപ്പുഴ യു.ഡി.എഫില്‍ പ്രതിഷേധം ശക്തം

  2. കെ.എ.താജുദ്ദീന്‍ കൈക്കൂലി കേസില്‍ റിമാന്‍ഡിലായിട്ട് 10 ദിവസം : ഇയാൾ സർക്കാർ സർവീസിൽ തുടരുന്നത്‌ പൊതുതാത്പര്യത്തിന് വിരുദ്ധമെന്ന് ജില്ലാ പോലീസ് മേധാവി – ആറുമാസം മുന്‍പ് കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു

  3. ശ്രീകാര്യം കൊലപാതകം : സുഹൃത്തിനെയല്ല, പ്രതികള്‍ ലക്ഷ്യമിട്ടത് അഭിറാമിനെ തന്നെ

  4. മുഖ്യമന്ത്രിക്കെതിരെ വീണ്ടും നിലപാട് കടുപ്പിച്ച് അടൂർ പ്രകാശ് : യു.ഡി.എഫിൽ ഭിന്നത രൂക്ഷമാകുന്നു

  5. ഇടുക്കിയിൽ ഏലത്തോട്ടത്തിൽ സ്ത്രീയുടെ മൃതദേഹം

Share on WhatsApp

Share this story

യുഎഇയിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത pathanamthittamedia.com