Skip to content

അഭിറാം കൊലക്കേസ് : പ്രതികളുടെ മൊഴിയിൽ ദുരൂഹത, ബെൽറ്റും ഫോണും കണ്ടെത്താനുള്ള അന്വേഷണം തുടരുന്നു

തിരുവനന്തപുരം : ശ്രീകാര്യം സ്വദേശി അഭിറാമിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ബെൽറ്റും പ്രതികൾ ഒളിപ്പിച്ച ഫോണും കണ്ടെത്താനുള്ള പൊലീസിന്റെ അന്വേഷണം തുടരുന്നു. കൊലപാതകം നടന്ന സ്ഥലത്തും പരിസരങ്ങളിലും വീണ്ടും പരിശോധന നടത്താനാണ് പോലീസിന്റെ തീരുമാനം. എന്നാൽ ബെൽറ്റും ഫോണും എവിടെയാണ് ഒളിപ്പിച്ചതെന്ന കാര്യത്തിൽ പ്രതികൾ കൃത്യമായ മറുപടി നൽകുന്നില്ല. കള്ളമൊഴികൾ നൽകി അന്വേഷണത്തെ വഴിതെറ്റിക്കാനും പ്രതികൾ ശ്രമിക്കുന്നതായാണ് പോലീസിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. വൈകാതെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് കോടതിയിൽ അപേക്ഷ നൽകിയേക്കും.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം https://play.google.com/store/apps/details?id=com.pathanamthitta.media

 

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ഭരണം മാറിയപ്പോള്‍ ആര്‍.എസ്.പിയിലൂടെ യു.ഡി.എഫില്‍ നുഴഞ്ഞുകയറി : പണപ്പിരിവ്, ജോലി വാഗ്ദാനം, സാമ്പത്തിക തട്ടിപ്പ് : മലയാലപ്പുഴ യു.ഡി.എഫില്‍ പ്രതിഷേധം ശക്തം

  2. കെ.എ.താജുദ്ദീന്‍ കൈക്കൂലി കേസില്‍ റിമാന്‍ഡിലായിട്ട് 10 ദിവസം : ഇയാൾ സർക്കാർ സർവീസിൽ തുടരുന്നത്‌ പൊതുതാത്പര്യത്തിന് വിരുദ്ധമെന്ന് ജില്ലാ പോലീസ് മേധാവി – ആറുമാസം മുന്‍പ് കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു

  3. ശ്രീകാര്യം കൊലപാതകം : സുഹൃത്തിനെയല്ല, പ്രതികള്‍ ലക്ഷ്യമിട്ടത് അഭിറാമിനെ തന്നെ

  4. മുഖ്യമന്ത്രിക്കെതിരെ വീണ്ടും നിലപാട് കടുപ്പിച്ച് അടൂർ പ്രകാശ് : യു.ഡി.എഫിൽ ഭിന്നത രൂക്ഷമാകുന്നു

  5. ഇടുക്കിയിൽ ഏലത്തോട്ടത്തിൽ സ്ത്രീയുടെ മൃതദേഹം

Share on WhatsApp

Share this story

അഭിറാം കൊലക്കേസ് : പ്രതികളുടെ മൊഴിയിൽ ദുരൂഹത, ബെൽറ്റും ഫോണും കണ്ടെത്താനുള്ള അന്വേഷണം തുടരുന്നു pathanamthittamedia.com