Skip to content

Notice

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

ക്വട്ടേഷന്‍ ക്ഷണിച്ചു
പട്ടികവര്‍ഗ വികസന വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, പ്രീമെട്രിക് ഹോസ്റ്റലുകള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളുടെ സംസഥാനതല കായികമേള നവംബര്‍ 20, 21, 22 തീയതികളില്‍ തിരുവനന്തപുരം എല്‍.എന്‍.സി.പി. യില്‍ നടക്കും. കായിക മേളയില്‍ പങ്കെടുക്കുന്ന വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ജീവനക്കാര്‍ എന്നിവരെ നവംബര്‍ 19 ന് തിരുവനന്തപുരം എല്‍.എന്‍.സി.പി. യിലും കായിക മേള കഴിഞ്ഞ് തിരികെ സ്‌കൂളിലും എത്തിക്കുന്നതിന് 49 സീറ്റ് ടൂറിസ്റ്റ് ബസ് ലഭ്യമാക്കാന്‍ വാഹന ഉടമകള്‍, ട്രാവല്‍ ഏജന്‍സികള്‍ എന്നിവരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 16 ഉച്ചയ്ക്ക് രണ്ട്. ഫോണ്‍  04735 251153.
–
ക്വട്ടേഷന്‍ ക്ഷണിച്ചു
പത്തനംതിട്ട സബ്സിഡിയറി കേന്ദ്രിയ പോലീസ് കല്യാണ്‍ ഭണ്ഡാര്‍ ഹെഡ്ക്വാര്‍ട്ടറില്‍ വില്‍പ്പന നടത്തുന്ന വിവിധ കമ്പനികളുടെ ഏകദേശം 1.80 കോടി വില വരുന്ന കറന്റ് സ്റ്റോക്ക് ഓഡിറ്റ് നടത്തുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ 19 നകം സ്റ്റോക്ക് ഓഡിറ്റ് നടത്തി നവംബര്‍ 25 നകം ഓഡിറ്റ് റിപ്പോര്‍ട്ട് ഹാജരാക്കണം. ക്വട്ടേഷന്‍ നവംബര്‍ 15 നകം പ്രസിഡന്റ്, എസ്.കെ.പി.കെ.ബി.എച്ച്.ക്യു. പത്തനംതിട്ട, താഴെവെട്ടിപ്രം, എസ്.പി. ഓഫീസിന് എതിര്‍വശം, പത്തനംതിട്ട 689645 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍  0468 2324455.

ദേശീയ ലോക് അദാലത്ത് ഡിസംബര്‍ 12ന്
സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റി, താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റികളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ദേശീയ ലോക് അദാലത്ത് ഡിസംബര്‍ 12ന് നടത്തും. ജില്ല കോടതി സമുച്ചയത്തിലും തിരുവല്ല, റാന്നി, അടൂര്‍ കോടതി സമുച്ചയങ്ങളിലുമാണ് അദാലത്ത്. ജില്ലയിലെ വിവിധ ദേശസാല്‍കൃത ബാങ്കുകളുടെയും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ മറ്റ് ബാങ്കുകളുടെയും പരാതികള്‍, കോടതിയുടെ പരിഗണനയിലില്ലാത്ത വ്യക്തികളുടെ പരാതികള്‍, ജില്ല നിയമ സേവന അതോറിറ്റി മുമ്പാകെ നല്‍കിയ പരാതികള്‍, താലൂക്ക് നിയമ സേവന കമ്മറ്റികള്‍ മുമ്പാകെ നല്‍കിയ പരാതികള്‍, നിലവില്‍ കോടതിയില്‍ പരിഗണനയിലുള്ള സിവില്‍ കേസുകള്‍, ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍, മോട്ടോര്‍ വാഹന അപകട തര്‍ക്കപരിഹാര കേസുകള്‍, ബി.എ.സ്.എന്‍.എല്‍., വാട്ടര്‍ അതോറിറ്റി, വൈദ്യുതി ബോര്‍ഡ്, രജിസ്ട്രേഷന്‍ വകുപ്പ്, റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് മുമ്പാകെയുള്ള കേസുകള്‍, കുടുംബ കോടതിയില്‍ പരിഗണനയിലുള്ള കേസുകള്‍ എന്നിവ പരിഗണിക്കും. വിവരങ്ങള്‍ക്ക് അതാത് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റികളുമായി ബന്ധപ്പെടണം. ഇ-മെയില്‍ : dlsapta@gmail.com ഫോണ്‍  0468 2220141.

ഗതാഗത നിരോധനം
തിരുവല്ല ബൈപാസ് റോഡിലെ രാമന്‍ചിറ ജംഗ്ഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ രാമന്‍ചിറ സിഗ്‌നലില്‍ നിന്നും തിരുവല്ല ടൗണിലേക്കും കോട്ടയത്തേക്കും പോകുന്ന ലെയിനുകളിലൂടെയുള്ള വാഹനഗതാഗതം നവംബര്‍ 13 മുതല്‍ താത്കാലികമായി നിരോധിച്ചു. ബൈപാസ് വഴി തിരുവല്ലയിലേക്കും കോട്ടയത്തേക്കും പോകേണ്ട വാഹനങ്ങള്‍ ബൈപാസ് റോഡിന്റെ  തൊട്ടടുത്ത ലെയിനിലൂടെ പോകണമെന്ന് പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് നിരത്ത് പരിപാലന ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
–
സൈക്കോളജിസ്റ്റ് നിയമനം
പോലീസ് ഉദ്യോഗസ്ഥരുടെ മാനസികാരോഗ്യവും ക്ഷേമവും ഉറപ്പാക്കുന്നതിന് പത്തനംതിട്ട ജില്ലാ പോലീസ് വെല്‍നസ് സെന്ററിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. യോഗ്യത – ആര്‍.സി.ഐ. അംഗീകൃത ക്ലിനിക്കല്‍ സൈക്കോളജി യോഗ്യതയും ആവശ്യമായ രജിസ്‌ട്രേഷനും അല്ലെങ്കില്‍ വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചിട്ടുള്ള ബിരുദാനന്തര ബിരുദവും ക്ലിനിക്കല്‍ സൈക്കോളജിയിലെ രണ്ട് വര്‍ഷത്തെ എം.ഫില്‍ യോഗ്യതയും രജിസ്‌ട്രേഷനും. കൗണ്‍സിലിംഗ്, സൈക്കോതെറാപ്പി അല്ലെങ്കില്‍ ക്രൈസിസ് ഇന്റര്‍വെന്‍ഷനില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം, മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പ്രാവീണ്യം എന്നിവ നിര്‍ബന്ധം. വിജ്ഞാപന തീയതി മുതല്‍ ഏഴ് ദിവസത്തിനകം അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍  0468 2222630.

ലോക പ്രമേഹ ദിനാചരണം 2026 : സൗജന്യ പ്രമേഹ പരിശോധനാ ക്യാമ്പും യോഗ പരിശീലനവും
ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 14ന് അയിരൂര്‍ പഞ്ചായത്ത് ഹാളില്‍ സൗജന്യ പ്രമേഹ പരിശോധനാ ക്യാമ്പും യോഗ പരിശീലനവും നടത്തും. രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് 12 വരെ നടക്കുന്ന ക്യാമ്പില്‍ രക്തത്തിലെ പഞ്ചസാര, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവ സൗജന്യമായി പരിശോധിക്കാം. എച്ച്.ബി.എ.1.സി. പരിശോധന കുറഞ്ഞ നിരക്കിലും ലഭിക്കും. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനും സഹായകമായ യോഗ പരിശീലനവും യോഗ ഡെമോണ്‍സ്‌ട്രേറ്ററുടെ നേതൃത്വത്തില്‍ സൗജന്യമായി നല്‍കും. ഫോണ്‍  0473 5231900.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Government notices

More More from Government notices news

Most read

  1. പത്തനംതിട്ട എ.ഡി.എം. രാജലക്ഷ്മിയുടെയും ശബരിമല എ.ഡി.എം. ദിലീപ് കൈനിക്കരയുടെയും ഔദ്യോഗിക വാഹനങ്ങള്‍ ജപ്തി ചെയ്തു

  2. ഗായിക റിമി ടോമിയുടെ വിവാഹം ഉടൻ ; മുംബൈയിൽ വെച്ച് ലളിതമായ ചടങ്ങുകൾ

  3. കെഎസ്ആർടിസി ബസിലെ ഡീസൽ മോഷണം ; ക്യാമറയിൽ കുടുങ്ങി 4 ജീവനക്കാർ

  4. ജോലി ചെയ്യാത്തവർ ഭക്ഷണം കഴിക്കരുത് ; നാല്പത്തിരണ്ടുകാരിയുടെ ചുണ്ടുകൾ സൂചിയും നൂലും ഉപയോഗിച്ച് തുന്നിച്ചേർത്ത കേസിൽ പ്രതി കുറ്റം സമ്മതിച്ചു

  5. തിരുവനന്തപുരവും അഹമ്മദാബാദും ഇനി ഇരട്ട നഗരങ്ങൾ ; വികസന പദ്ധതികൾക്ക് രൂപം നൽകി കോര്‍പ്പറേഷന്‍

Share on WhatsApp

Share this story

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല pathanamthittamedia.com