Skip to content

തമിഴ്നാട് രാഷ്ട്രീയത്തിൽ അട്ടിമറി ഭീഷണിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ നിർണ്ണായക നീക്കം ; എം.എൽ.എമാരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വിജയ്

ചെന്നൈ: ആറു മാസം മാത്രം പ്രായമുള്ള സര്‍ക്കാരിനെ പിളര്‍ത്താന്‍ ശ്രമം നടക്കുന്നു എന്ന റിപ്പോർട്ടുകൾക്കിടെ ടിവികെ എംഎല്‍എമാരെ നേരില്‍ കണ്ട് മുഖ്യമന്ത്രി ജോസഫ് വിജയ്. രണ്ട് എംഎല്‍എമാരുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ പുകയുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ നീക്കം എന്നതും ശ്രദ്ധേയമാണ്. ഏകദേശം രണ്ടേമുക്കാല്‍ മണിക്കൂര്‍ നീണ്ടുനിന്ന യോഗത്തില്‍, വിജയ് മിക്ക നിയമസഭാംഗങ്ങളെയും പ്രത്യേകം കണ്ടു സംസാരിച്ചു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായി പുതിയ രഹസ്യാന്വേഷണ വിവരങ്ങള്‍ ലഭിച്ചതായി ടിവികെ നേതൃത്വം സൂചിപ്പിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍, എംഎല്‍എമാരുടെ രാഷ്ട്രീയ ഭാവി സുരക്ഷിതമായിരിക്കുമെന്ന് ഉറപ്പുനല്‍കിയ വിജയ് എതിര്‍കക്ഷികളില്‍ നിന്നുള്ള വാഗ്ദാനങ്ങളില്‍ വീണുപോകരുതെന്ന് കര്‍ശനമായ മുന്നറിയിപ്പും നൽകി.

അധികാരമേറ്റ് നാല് ദിവസത്തിന് ശേഷം, മെയ് 13-ന് വിജയ്ക്ക് വിശ്വാസവോട്ടെടുപ്പിനെ നേരിടേണ്ടിവന്നിരുന്നു. ആറ് മാസം പിന്നിട്ടാല്‍, സര്‍ക്കാരിന്റെ ഭൂരിപക്ഷത്തെ വെല്ലുവിളിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും ശ്രമിച്ചേക്കാം എന്നതാണ് നേതൃത്വത്തിന്റെ ആശങ്കയെന്നാണ് വിവരം. പ്രതിപക്ഷം ഔദ്യോഗികമായി അത്തരമൊരു നീക്കം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഒരു രാഷ്ട്രീയ ഭീഷണിയായി പുതിയൊരു പ്രമേയം വരാനുള്ള സാധ്യതയും വിജയ് എംഎല്‍എമാര്‍ക്ക് മുന്നില്‍ അവതരിപ്പു.

സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ എതിരാളികള്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് സൂചിപ്പിക്കുന്ന വിശ്വസനീയമായ രഹസ്യാന്വേഷണ വിവരങ്ങള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടെന്ന് നിയമസഭാംഗങ്ങളെ അറിയിച്ചു. ഡല്‍ഹിയിലെ രാഷ്ട്രീയ ശക്തികളുടെ പിന്തുണയോടെ, ഭരണകക്ഷിയില്‍ നിന്ന് അംഗങ്ങളെ അടര്‍ത്തിമാറ്റാന്‍ ഡിഎംകെയും എഐഎഡിഎംകെയും ശ്രമിക്കുന്നുണ്ടെന്നും അവര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ജാഗ്രത പാലിക്കുക, പ്രലോഭനങ്ങള്‍ക്ക് വഴങ്ങരുത്, ഒപ്പം ഒരു മികച്ച രാഷ്ട്രീയ ഭാവി തന്നെ തകര്‍ക്കാന്‍ ഇടയാക്കിയേക്കാവുന്ന തീരുമാനങ്ങള്‍ എടുക്കരുത് എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങളാണ് വിജയ് എംഎല്‍എമാര്‍ക്ക് നല്‍കിയത്

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. പത്തനംതിട്ട എ.ഡി.എം. രാജലക്ഷ്മിയുടെയും ശബരിമല എ.ഡി.എം. ദിലീപ് കൈനിക്കരയുടെയും ഔദ്യോഗിക വാഹനങ്ങള്‍ ജപ്തി ചെയ്തു

  2. ഗായിക റിമി ടോമിയുടെ വിവാഹം ഉടൻ ; മുംബൈയിൽ വെച്ച് ലളിതമായ ചടങ്ങുകൾ

  3. കെഎസ്ആർടിസി ബസിലെ ഡീസൽ മോഷണം ; ക്യാമറയിൽ കുടുങ്ങി 4 ജീവനക്കാർ

  4. ജോലി ചെയ്യാത്തവർ ഭക്ഷണം കഴിക്കരുത് ; നാല്പത്തിരണ്ടുകാരിയുടെ ചുണ്ടുകൾ സൂചിയും നൂലും ഉപയോഗിച്ച് തുന്നിച്ചേർത്ത കേസിൽ പ്രതി കുറ്റം സമ്മതിച്ചു

  5. തിരുവനന്തപുരവും അഹമ്മദാബാദും ഇനി ഇരട്ട നഗരങ്ങൾ ; വികസന പദ്ധതികൾക്ക് രൂപം നൽകി കോര്‍പ്പറേഷന്‍

Share on WhatsApp

Share this story

തമിഴ്നാട് രാഷ്ട്രീയത്തിൽ അട്ടിമറി ഭീഷണിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ നിർണ്ണായക നീക്കം ; എം.എൽ.എമാരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വിജയ് pathanamthittamedia.com