Skip to content

പി.എസ്. ശ്രീധരൻപിള്ളയ്ക്ക് വിശിഷ്ട സീനിയർ അഭിഭാഷക പദവി നൽകി ഹൈക്കോടതി

കോഴിക്കോട് : മുതിർന്ന അഭിഭാഷകനും മുൻ ഗവർണറുമായ അഡ്വ. പി.എസ്. ശ്രീധരൻപിള്ളയ്ക്ക് വിശിഷ്ട സീനിയർ അഭിഭാഷക പദവി നൽകാൻ കേരള ഹൈക്കോടതി ഫുൾകോർട്ട് തീരുമാനിച്ചു. നിയമരംഗത്തെ അദ്ദേഹത്തിന്റെ ദീർഘകാലത്തെ അനുഭവസമ്പത്തും മികവും കണക്കിലെടുത്താണ് ഈ അപൂർവ തീരുമാനം. പദവിക്കായി അപേക്ഷ നൽകാതിരുന്നിട്ടും ഹൈക്കോടതി സ്വമേധയാ അദ്ദേഹത്തെ ഏകകണ്ഠമായി ഈ പദവിയിലേക്ക് തിരഞ്ഞെടുത്തത് ശ്രദ്ധേയമായി. നിയമരംഗത്ത് നാലുപതിറ്റാണ്ടിലേറെ പ്രവർത്തനപാരമ്പര്യമുള്ള തലമുതിർന്ന അഭിഭാഷകനാണ് ശ്രീധരൻ പിള്ള. കീഴ്‌കോടതിമുതൽ സുപ്രീംകോടതിവരെ ഒട്ടേറെ പ്രമാദമായ കേസുകളിൽ ഹാജരായിട്ടുള്ള ശ്രീധരൻ പിള്ളയെ കേരളത്തിൽ മാറിമാറി വന്ന സർക്കാരുകൾ പന്ത്രണ്ട് കേസുകളിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ കേരള ഹൈക്കോടതിയിലെ സീനിയർ സ്റ്റാൻഡിങ് കൗൺസൽ (അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ), സി.ബി.ഐ.യുടെ ഹൈക്കോടതിയിലെ സ്റ്റാൻഡിങ് കൗൺസൽ, കാലിക്കറ്റ് ബാർ അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. പത്തനംതിട്ട എ.ഡി.എം. രാജലക്ഷ്മിയുടെയും ശബരിമല എ.ഡി.എം. ദിലീപ് കൈനിക്കരയുടെയും ഔദ്യോഗിക വാഹനങ്ങള്‍ ജപ്തി ചെയ്തു

  2. ഗായിക റിമി ടോമിയുടെ വിവാഹം ഉടൻ ; മുംബൈയിൽ വെച്ച് ലളിതമായ ചടങ്ങുകൾ

  3. കെഎസ്ആർടിസി ബസിലെ ഡീസൽ മോഷണം ; ക്യാമറയിൽ കുടുങ്ങി 4 ജീവനക്കാർ

  4. ജോലി ചെയ്യാത്തവർ ഭക്ഷണം കഴിക്കരുത് ; നാല്പത്തിരണ്ടുകാരിയുടെ ചുണ്ടുകൾ സൂചിയും നൂലും ഉപയോഗിച്ച് തുന്നിച്ചേർത്ത കേസിൽ പ്രതി കുറ്റം സമ്മതിച്ചു

  5. തിരുവനന്തപുരവും അഹമ്മദാബാദും ഇനി ഇരട്ട നഗരങ്ങൾ ; വികസന പദ്ധതികൾക്ക് രൂപം നൽകി കോര്‍പ്പറേഷന്‍

Share on WhatsApp

Share this story

പി.എസ്. ശ്രീധരൻപിള്ളയ്ക്ക് വിശിഷ്ട സീനിയർ അഭിഭാഷക പദവി നൽകി ഹൈക്കോടതി pathanamthittamedia.com