Skip to content

ലാപ്‌ടോപ്പ് ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് തീപിടുത്തം

കണ്ണൂര്‍ : ലാപ്‌ടോപ്പ് ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് തീപിടിച്ചു. പയ്യന്നുര്‍ ശാന്തിഗ്രാമത്തിലെ വി.പി.പ്രസന്നകുമാറിന്റെ ‘ഉഷസ്സ്’ വീട്ടില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്. ചാര്‍ജ് ചെയ്യുന്നതിനായി സോഫാ സെറ്റിന് മുകളില്‍ വെച്ചിരുന്ന ലാപ്‌ടോപ്പ് അമിതമായി ചൂടായതിനെ തുടര്‍ന്നാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ലാപ്‌ടോപ്പ് ചാര്‍ജ് ചെയ്യാന്‍ വെച്ച് വീടു പൂട്ടി പുറത്തുപോയ വീട്ടുകാര്‍ തിരികെയെത്തിയപ്പോഴാണ് തീപിടുത്തം ശ്രദ്ധയില്‍പ്പെട്ടത്. തീപിടുത്തത്തില്‍ ലാപ്‌ടോപ്പ്, സോഫാ സെറ്റ്, കസേരകള്‍, വാച്ച്, ചുമരില്‍ തുക്കിയിരുന്ന ഫോട്ടോകള്‍ എന്നിവ കത്തിനശിച്ചു. വിവരമറിഞ്ഞ് പയ്യന്നുര്‍ അഗ്‌നിരക്ഷാനിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ സി.പി. രാജേഷിന്റെ നേത്യത്വത്തിലെത്തിയ അഗ്‌നിരക്ഷാസേന തീയണച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. പത്തനംതിട്ട എ.ഡി.എം. രാജലക്ഷ്മിയുടെയും ശബരിമല എ.ഡി.എം. ദിലീപ് കൈനിക്കരയുടെയും ഔദ്യോഗിക വാഹനങ്ങള്‍ ജപ്തി ചെയ്തു

  2. ഗായിക റിമി ടോമിയുടെ വിവാഹം ഉടൻ ; മുംബൈയിൽ വെച്ച് ലളിതമായ ചടങ്ങുകൾ

  3. കെഎസ്ആർടിസി ബസിലെ ഡീസൽ മോഷണം ; ക്യാമറയിൽ കുടുങ്ങി 4 ജീവനക്കാർ

  4. ജോലി ചെയ്യാത്തവർ ഭക്ഷണം കഴിക്കരുത് ; നാല്പത്തിരണ്ടുകാരിയുടെ ചുണ്ടുകൾ സൂചിയും നൂലും ഉപയോഗിച്ച് തുന്നിച്ചേർത്ത കേസിൽ പ്രതി കുറ്റം സമ്മതിച്ചു

  5. തിരുവനന്തപുരവും അഹമ്മദാബാദും ഇനി ഇരട്ട നഗരങ്ങൾ ; വികസന പദ്ധതികൾക്ക് രൂപം നൽകി കോര്‍പ്പറേഷന്‍

Share on WhatsApp

Share this story

ലാപ്‌ടോപ്പ് ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് തീപിടുത്തം pathanamthittamedia.com