ശ്രീകാര്യം പാങ്ങാപ്പാറയിൽ അഭിരാമിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നും രണ്ടും പ്രതികൾക്കെതിരെ നിർണായക തെളിവുകൾ കണ്ടെത്തി പോലീസ്
തിരുവനന്തപുരം : ശ്രീകാര്യം പാങ്ങാപ്പാറയിൽ അഭിരാമിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നും രണ്ടും പ്രതികൾക്കെതിരെ നിർണായക തെളിവുകൾ കണ്ടെത്തി പോലീസ്. കൊലപാതകം നടന്ന സമയത്ത് ഇരുവരും സംഭവസ്ഥലത്തുണ്ടായിരുന്നുവെന്ന് സ്ഥിരീകരിക്കാൻ സഹായിക്കുന്ന ശാസ്ത്രീയ തെളിവുകളാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്നത്. കൃത്യം നടന്ന സ്ഥലത്തുനിന്ന് ഫൊറൻസിക് സംഘം ശേഖരിച്ച മണ്ണിന്റെയും ഇലകളുടെയും അവശിഷ്ടങ്ങൾക്ക് സമാനമായവ ഒന്നാം പ്രതിയുടെ വീട്ടിൽനിന്ന് കണ്ടെടുത്ത വസ്ത്രങ്ങളിലും കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് ഒന്നാം പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പാന്റ്‌സ് ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ പോലീസ് വീണ്ടെടുത്തത്.
കൊലപാതകസമയത്ത് ഒന്നാം പ്രതി ധരിച്ചിരുന്നതായി കരുതുന്ന പാന്റ്‌സിലാണ് പ്രത്യേക പരിശോധന നടത്തിയത്. അഭിരാമുമായുള്ള മൽപിടിത്തത്തിനിടെ വസ്ത്രത്തിൽ പുരണ്ട മണ്ണ്, ഇലകൾ, ചെടികളുടെ പൂക്കളുടെ അവശിഷ്ടങ്ങൾ എന്നിവയാണ് ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയത്. സംഭവസ്ഥലത്തുനിന്ന് ലഭിച്ച സാമ്പിളുകളുമായി ഇവയ്ക്ക് സാമ്യമുണ്ടെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. കൊലപാതകം നടന്ന സ്ഥലത്ത് ഇന്നലെ നടത്തിയ വിശദമായ പരിശോധനയിലും പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചു. അതേസമയം രണ്ടാം പ്രതിയായ ഉമറിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും അന്വേഷണസംഘം നീക്കം നടത്തുന്നുണ്ട്. പ്രതികൾ ലഹരിവസ്തുക്കൾ ഉപയോഗിച്ച ശേഷമാണോ കൊലപാതകം നടത്തിയതെന്ന കാര്യവും പൊലീസ് പരിശോധിച്ചുവരികയാണ്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala news-
മലപ്പുറത്തിനെതിരെ വീണ്ടും വിദ്വേഷപരാമര്‍ശവുമായി ജനം ടിവി
-
’സമരം അടിച്ചമർത്താൻ നോക്കിയിട്ട് കാര്യമില്ല, സാധാരണക്കാരനോടുള്ള ഈ അവഗണന പൊതുസമൂഹം അംഗീകരിക്കില്ല’; സർക്കാരിനെതിരെ തുറന്നടിച്ച് വളർമതി
-
എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരപ്പന്തല്‍ പൊളിച്ച് നീക്കിയ നടപടിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രഞ്ജിനി ഹരിദാസ്
Most read
-
പത്തനംതിട്ട എ.ഡി.എം. രാജലക്ഷ്മിയുടെയും ശബരിമല എ.ഡി.എം. ദിലീപ് കൈനിക്കരയുടെയും ഔദ്യോഗിക വാഹനങ്ങള്‍ ജപ്തി ചെയ്തു
-
ഗായിക റിമി ടോമിയുടെ വിവാഹം ഉടൻ ; മുംബൈയിൽ വെച്ച് ലളിതമായ ചടങ്ങുകൾ
-
കെഎസ്ആർടിസി ബസിലെ ഡീസൽ മോഷണം ; ക്യാമറയിൽ കുടുങ്ങി 4 ജീവനക്കാർ
-
ജോലി ചെയ്യാത്തവർ ഭക്ഷണം കഴിക്കരുത് ; നാല്പത്തിരണ്ടുകാരിയുടെ ചുണ്ടുകൾ സൂചിയും നൂലും ഉപയോഗിച്ച് തുന്നിച്ചേർത്ത കേസിൽ പ്രതി കുറ്റം സമ്മതിച്ചു
-
തിരുവനന്തപുരവും അഹമ്മദാബാദും ഇനി ഇരട്ട നഗരങ്ങൾ ; വികസന പദ്ധതികൾക്ക് രൂപം നൽകി കോര്‍പ്പറേഷന്‍


