എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരപ്പന്തല്‍ പൊളിച്ച് നീക്കിയ നടപടിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രഞ്ജിനി ഹരിദാസ്
തിരുവനന്തപുരം : എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരപ്പന്തല്‍ പൊളിച്ച് നീക്കിയ നടപടിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രഞ്ജിനി ഹരിദാസ്. ഒരിക്കലും അംഗീകരിക്കാനാവാത്ത നടപടിയാണ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ജന്തര്‍ മന്തറില്‍ സര്‍ക്കാര്‍ സമരത്തെ അടിച്ചമര്‍ത്തിയതു പോലെയാണ് കേരളത്തിലും ഇന്നലെ സംഭവിച്ച കാര്യം. ഡല്‍ഹിയില്‍ പ്രതിഷേധം നടത്തിയ അതേയാളുകളാണ് ഇവിടെ നാട് ഭരിക്കുന്നത്. സമരപ്പന്തല്‍ പൊളിക്കുകയും ബലം പ്രയോഗിച്ച് വളര്‍മതിയെ നീക്കുകയും ചെയ്തിരിക്കുകയാണ്. സര്‍ക്കാരിന്റേത് ഇക്കാര്യത്തില്‍ ഇരട്ടത്താപ്പാണെന്നും രഞ്ജിനി ഹരിദാസ് തുറന്നടിച്ചു. വളര്‍മതിയുടെ ആരോഗ്യം മോശമാണെങ്കില്‍ അവിടെ ചെന്ന് ഡോക്ടര്‍മാര്‍ക്ക് പരിശോധന നടത്താം. എന്നാല്‍ ബലപ്രയോഗത്തിലൂടെ അവരുടെ സമ്മതമില്ലാതെയാണ് അവരെ സമരപ്പന്തലില്‍ നിന്ന് നീക്കിയത്. പ്രതിഷേധിക്കുകയെന്നത് മൗലിക അവകാശമാണ്. അതിനെ എങ്ങനെയാണ് തടയുന്നത്? ഈ നടപടി അംഗീകരിക്കാനാവില്ലെന്നും പ്രതികരിക്കുക തന്നെ ചെയ്യുമെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
പത്തനംതിട്ട എ.ഡി.എം. രാജലക്ഷ്മിയുടെയും ശബരിമല എ.ഡി.എം. ദിലീപ് കൈനിക്കരയുടെയും ഔദ്യോഗിക വാഹനങ്ങള്‍ ജപ്തി ചെയ്തു
-
ഗായിക റിമി ടോമിയുടെ വിവാഹം ഉടൻ ; മുംബൈയിൽ വെച്ച് ലളിതമായ ചടങ്ങുകൾ
-
കെഎസ്ആർടിസി ബസിലെ ഡീസൽ മോഷണം ; ക്യാമറയിൽ കുടുങ്ങി 4 ജീവനക്കാർ
-
ജോലി ചെയ്യാത്തവർ ഭക്ഷണം കഴിക്കരുത് ; നാല്പത്തിരണ്ടുകാരിയുടെ ചുണ്ടുകൾ സൂചിയും നൂലും ഉപയോഗിച്ച് തുന്നിച്ചേർത്ത കേസിൽ പ്രതി കുറ്റം സമ്മതിച്ചു
-
തിരുവനന്തപുരവും അഹമ്മദാബാദും ഇനി ഇരട്ട നഗരങ്ങൾ ; വികസന പദ്ധതികൾക്ക് രൂപം നൽകി കോര്പ്പറേഷന്





