Skip to content

​’സമരം അടിച്ചമർത്താൻ നോക്കിയിട്ട് കാര്യമില്ല, സാധാരണക്കാരനോടുള്ള ഈ അവഗണന പൊതുസമൂഹം അംഗീകരിക്കില്ല’; സർക്കാരിനെതിരെ തുറന്നടിച്ച് വളർമതി

തിരുവനന്തപുരം: സമരം ശക്തമായി മുന്നോട്ട് പോകുമെന്നും അടിച്ചമര്‍ത്താന്‍ നോക്കേണ്ട കാര്യമില്ലെന്നും വളര്‍മതി. ന്യായമായ കാര്യങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ സര്‍ക്കാര്‍ പരിശോധിച്ച് എത്രയും പെട്ടന്ന് നടപടി സ്വീകരിക്കുക എന്നുള്ളതാണ് ചെയ്യേണ്ടത്. മറിച്ച് സാധാരണക്കാരനോടുള്ള ഈ അവഗണന ഒരിക്കലും പൊതുസമൂഹം അംഗീകരിക്കില്ല – വളര്‍മതി പറഞ്ഞു.എത്രകാലം സാമ്പത്തിക ബാധ്യത എന്നൊക്കെ പറഞ്ഞ് തങ്ങളെ തഴയാന്‍ കഴിയുമെന്നും വളര്‍മതി ചോദിച്ചു. ചര്‍ച്ച നമ്മളും വേണ്ടെന്നു പറഞ്ഞു. അവരും വേണ്ടെന്ന് പറഞ്ഞു. പക്ഷേ, ചര്‍ച്ചാ വേളയില്‍ ഫോള്‍ വന്നിടത്ത് മാത്രം നടപ്പിലാക്കുക എന്ന് നമ്മള്‍ പറയുകയാണ്. അതിന് മറുപടി പറയാനില്ല. അതുകൊണ്ടാണ് അവരിപ്പോള്‍ പൊതുമാധ്യമങ്ങളുടെ മുന്നില്‍ സംസ്ഥാനത്ത് ഒട്ടാകെ നടപ്പിലാക്കാന്‍ കഴിയില്ല, വലിയ സാമ്പത്തിക ബാധ്യത വരും, നിയമനിര്‍മാണം നടത്തേണ്ടി വരും എന്നെല്ലാം പറയുന്നത് – വളര്‍മതി വ്യക്തമാക്കി.

സമരപ്പന്തല്‍ പൊലീസ് പൊളിച്ചുനീക്കിയിട്ടും സെക്രട്ടേറിയറ്റിന് മുന്നിലെ പ്രതിഷേധം കടുപ്പിക്കുകയാണ് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്. ആശുപത്രിയില്‍ നിന്ന് തിരികെ സമരപ്പന്തലിലെത്തിയ സമരസമിതി സെക്രട്ടറി എസ് വളര്‍മതി നിരാഹാരം തുടരുകയാണ്. സമരത്തിന് പിന്തുണയുമായി എല്‍ഡിഎഫ്, ബിജെപി നേതാക്കള്‍ പന്തലിലെത്തി. പൊലീസ് നടപടിയ്‌ക്കെതിരെ പ്രതിപക്ഷ യുവജനസംഘടനകള്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി.

ഇന്നലെ രാത്രിയാണ് പൊലീസെത്തി സമരസമിതി നേതാവ് എസ് വളര്‍മതിയെ ബലമായി ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നാലെ, നിമിഷനേരംകൊണ്ട് സമരപ്പന്തല്‍ പൊളിച്ചുമാറ്റി മുഴുവന്‍ സാമഗ്രികളും ലോറിയിലാക്കി പൊലീസ് കൊണ്ടുപോയി. നടവഴി കയ്യേറി പന്തല്‍ കെട്ടുന്നതിനിതിരെ ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് നടപടി. എന്നാല്‍, ആശുപത്രിയിലും നിരാഹാരം അവസാനിപ്പിക്കാന്‍ വളര്‍മതി തയാറായില്ല. ഉച്ചയോടെ സമരപ്പന്തലില്‍ തിരികെയെത്തി സമരം തുടരുമെന്ന് പ്രഖ്യാപിച്ചു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. പത്തനംതിട്ട എ.ഡി.എം. രാജലക്ഷ്മിയുടെയും ശബരിമല എ.ഡി.എം. ദിലീപ് കൈനിക്കരയുടെയും ഔദ്യോഗിക വാഹനങ്ങള്‍ ജപ്തി ചെയ്തു

  2. ഗായിക റിമി ടോമിയുടെ വിവാഹം ഉടൻ ; മുംബൈയിൽ വെച്ച് ലളിതമായ ചടങ്ങുകൾ

  3. കെഎസ്ആർടിസി ബസിലെ ഡീസൽ മോഷണം ; ക്യാമറയിൽ കുടുങ്ങി 4 ജീവനക്കാർ

  4. ജോലി ചെയ്യാത്തവർ ഭക്ഷണം കഴിക്കരുത് ; നാല്പത്തിരണ്ടുകാരിയുടെ ചുണ്ടുകൾ സൂചിയും നൂലും ഉപയോഗിച്ച് തുന്നിച്ചേർത്ത കേസിൽ പ്രതി കുറ്റം സമ്മതിച്ചു

  5. തിരുവനന്തപുരവും അഹമ്മദാബാദും ഇനി ഇരട്ട നഗരങ്ങൾ ; വികസന പദ്ധതികൾക്ക് രൂപം നൽകി കോര്‍പ്പറേഷന്‍

Share on WhatsApp

Share this story

​’സമരം അടിച്ചമർത്താൻ നോക്കിയിട്ട് കാര്യമില്ല, സാധാരണക്കാരനോടുള്ള ഈ അവഗണന പൊതുസമൂഹം അംഗീകരിക്കില്ല’; സർക്കാരിനെതിരെ തുറന്നടിച്ച് വളർമതി pathanamthittamedia.com