Skip to content

ബിജെപി വിടാനൊരുങ്ങി പത്മജ വേണുഗോപാൽ

തൃശ്ശൂർ : ബിജെപി ദേശീയ കൗൺസിൽ അംഗം പത്മജ വേണുഗോപാൽ പാർട്ടി വിടാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ദേശീയ നേതൃത്വവുമായും സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായും നടത്തിയ ചർച്ചകൾ ഫലം കാണാത്തതിനെ തുടർന്നാണ് രാജിനീക്കമെന്നാണ് സൂചന. വരും ദിവസങ്ങളിൽ രാജിക്കത്ത് കൈമാറിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പാർട്ടിയിൽ അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന അതൃപ്തിയെ തുടർന്ന് മാസങ്ങളായി പത്മജ സജീവ പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണെന്നാണ് വിവരം. ദേശീയ വനിതാ കമ്മീഷൻ അംഗത്വവുമായി ബന്ധപ്പെട്ട കാര്യങ്ങളും നേരത്തെ അതൃപ്തിക്ക് കാരണമായതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

പത്മജയും അനുയായികളും കോൺഗ്രസിലേക്ക് മടങ്ങിയേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. എന്നാൽ കോൺഗ്രസിലേക്കുള്ള മടക്കത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. 2024 മാർച്ചിലാണ് മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകളായ പത്മജ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് അർഹമായ പരിഗണന ലഭിച്ചില്ലെന്നായിരുന്നു അന്ന് അവർ ഉന്നയിച്ച പ്രധാന പരാതി.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു

  2. 49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്

  3. അമ്പലപ്പുഴ പുറക്കാട്ട് ആള്‍താമസമില്ലാത്ത വീട്ടിലെ മോഷണ ശ്രമം വിദേശത്തിരുന്ന് വീട്ടുടമ പൊളിച്ചു

  4. ക്വാഡ് ഉച്ചകോടിയിൽ സ്ഥാനം അടയാളപ്പെടുത്താൻ തറയിൽ പതിച്ച ഇന്ത്യൻ പതാക കാർഡ് പോക്കറ്റിൽ സൂക്ഷിച്ച് പ്രധാനമന്ത്രി

  5. മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രിക്കെതിരെ കടുത്ത എതിര്‍പ്പുമായി ഒരുസംഘം മന്ത്രിമാര്‍ രംഗത്ത്

Share on WhatsApp

Share this story

ബിജെപി വിടാനൊരുങ്ങി പത്മജ വേണുഗോപാൽ pathanamthittamedia.com