Skip to content

തർക്കങ്ങൾക്കൊടുവിൽ കേരള പി.എസ്.സിയിലേക്ക് പുതിയ അംഗങ്ങൾ ; നിയമന ഉത്തരവുകൾ പുറത്തിറങ്ങി

തിരുവനന്തപുരം: കേരള പിഎസ്‌സിയിലെ അഞ്ച് ഒഴിവുകളിലേക്ക് നാല് കോൺഗ്രസ് പ്രതിനിധികളെയും ഒരു മുസ്ലിം ലീഗ് പ്രതിനിധിയെയും ഉൾപ്പെടുത്തി അന്തിമ പട്ടിക തയ്യാറാക്കിയിരിക്കുകയാണ് മന്ത്രിസഭാ യോഗം. ഇവരുടെ നിയമനത്തെ ചൊല്ലി മന്ത്രിസഭയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിൽ വാക്ക് തർക്കമുണ്ടായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. വലിയ തർക്കമുണ്ടായതായി സ്ഥിരീകരിച്ച മുഖ്യമന്ത്രി ഇത് പിഎസ്‌സി അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ടാണോ എന്നതിൽ വ്യക്തത വരുത്തിയിട്ടില്ല

അതേസമയം മാധ്യമങ്ങളിൽ വന്ന പട്ടിക തന്നെയാണ് തങ്ങൾ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി സ്ഥിരീകരിക്കുകയും ചെയ്‌തു. തിരഞ്ഞെടുക്കപ്പെട്ട പിഎസ്‌സി അംഗങ്ങൾ ആരെല്ലാമാണെന്ന് നോക്കാം. ജി. ഗോപകുമാർ, രമേശ് എം. തമ്പി, റോസമ്മ ഫിലിപ്പ്, ആർ. സനൽകുമാർ എന്നിവരാണ് കോൺഗ്രസിൻ്റെ പ്രതിനിധികളായി വരുന്നത്. ഷാഫി ചാലിയം ആണ് മുസ്ലിംലീഗ് പ്രതിനിധി.

രമേശ് എം. തമ്പി
കേരള പബ്ലിക് സർവീസ് കമ്മീഷനിൽ 33 വർഷത്തിലേറെ സേവനമനുഷ്ഠിച്ച മുൻ അഡീഷണൽ സെക്രട്ടറിയാണ് രമേശ് എം. തമ്പി. പന്തളം എൻ.എസ്.എസ്. കോളേജിൽ നിന്ന് ഫിസിക്സ് ബിരുദം നേടിയശേഷം ചാർട്ടേഡ് അക്കൗണ്ടൻസി ആർട്ടിക്കിൾഷിപ്പ് പൂർത്തിയാക്കിയാണ് അദ്ദേഹം കമ്മിഷനിൽ പ്രവേശിച്ചത്. പഠനകാലത്ത് കെ.എസ്.യു പ്രവർത്തകനായിരുന്ന അദ്ദേഹം നിലവിൽ എറണാകുളം ജില്ലയിലെ മരട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റാണ്.

റോസമ്മ ഫിലിപ്പ്
വിദ്യാഭ്യാസം, യൂണിവേഴ്‌സിറ്റി ഭരണം, കരിക്കുലം പരിഷ്കരണം എന്നിവയിൽ 32 വർഷത്തെ പരിചയസമ്പത്തുള്ള റോസമ്മ ഫിലിപ്പ് (57)പത്തനാപുരം മൗണ്ട് ടേബൂർ ട്രെയിനിങ് കോളേജ് പ്രിൻസിപ്പലായിട്ടാണ് കഴിഞ്ഞ വർഷം വിരമിച്ചത്. ഇന്ത്യയിലും വിദേശത്തുമായി 1000-ത്തിലധികം കോൺഫറൻസുകളിൽ പ്രധാന പ്രഭാഷകയായിട്ടുണ്ട്. 50-ലധികം പിയർ-റിവ്യൂഡ് റിസർച്ച് പേപ്പറുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭരണപരമായ വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്. പി.എച്ച്.ഡി, എം.ഫിൽ, എം.എഡ് , ഫിസിക്സ്, സൈക്കോളജി വിഷയങ്ങളിൽ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്.മഹാത്മാഗാന്ധി സർവ്വകലാശാലയൂണിവേഴ്‌സിറ്റി യൂണിയൻ ചെയർപേഴ്സണായിട്ടുണ്ട്. കെ.എസ്.യു സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജോസി സെബാസ്റ്റ്യനാണ് ഭർത്താവ്. മക്കൾ:റസൽ, റൂസോ,റോക്കി.

ആർ.സനൽകുമാർ
ആലപ്പുഴ തകഴി സ്വദേശിയായ അഭിഭാഷകനാണ്. അമ്പലപ്പുഴയിലാണ് താമസം. ജില്ലാ ഗവൺമെന്റ് പ്ലീഡറായിരുന്നു. തകഴി ഗ്രാമപഞ്ചായത്തംഗം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഡി.സി.സി അംഗമാണ്. യു.ഡി.എഫ് അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി കൺവീനറായും തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ കെ.സുധ, കരുവാറ്റ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപികയാണ്. മക്കൾ: അഭിഷേക് (ആർക്കിടെക്റ്റ്), അഭിജിത്ത് (കാനഡ)

ഷാഫി ചാലിയം
മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയാണ് ഷാഫി ചാലിയം. രാഷ്ട്രീയ സാമൂഹിക സാംസ്ക്‌കാരിക വൈജ്ഞാനിക മേഖലയിൽ മുസ്ലിംലീഗിൻ്റെ സജീവ മുഖമാണ് ഷാഫി ചാലിയം. പൊളിറ്റിക്കൽ സയൻസ് ബിരുദധാരിയായ ഷാഫി സ്റ്റീൽ ഇൻഡസ്ട്രീസ് ലിമിറ്റഡിൽ ലൈസൺ ഓഫീസറായിരുന്നു. പിന്നീട് ചന്ദ്രികയിൽ കോൻഡ്രിബുഷണൽ കറസ്പോണ്ടന്റായും ക്രസന്റ്റ് ടൈംസ് ഇംഗ്ലീഷ് മാസികയുടെ പത്രാധിപരായും പ്രവർത്തിച്ചു.
പരേതനായ ഉബൈദുള്ളയുടേയും മേച്ചേരി സൈനബയുടേയും മകനാണ്. ഭാര്യ: നജ്‌മുൽ ലൈല. മക്കൾ: അഡ്വ. മുഹമ്മദ് അഫ്രാസ്, മുഹമ്മദ് അഞ്ജൽ, മുഹമ്മദ് അരീജ്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു

  2. 49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്

  3. ബിജെപി വിടാനൊരുങ്ങി പത്മജ വേണുഗോപാൽ

  4. അമ്പലപ്പുഴ പുറക്കാട്ട് ആള്‍താമസമില്ലാത്ത വീട്ടിലെ മോഷണ ശ്രമം വിദേശത്തിരുന്ന് വീട്ടുടമ പൊളിച്ചു

  5. ക്വാഡ് ഉച്ചകോടിയിൽ സ്ഥാനം അടയാളപ്പെടുത്താൻ തറയിൽ പതിച്ച ഇന്ത്യൻ പതാക കാർഡ് പോക്കറ്റിൽ സൂക്ഷിച്ച് പ്രധാനമന്ത്രി

Share on WhatsApp

Share this story

തർക്കങ്ങൾക്കൊടുവിൽ കേരള പി.എസ്.സിയിലേക്ക് പുതിയ അംഗങ്ങൾ ; നിയമന ഉത്തരവുകൾ പുറത്തിറങ്ങി pathanamthittamedia.com