അമ്പലപ്പുഴ പുറക്കാട്ട് ആള്‍താമസമില്ലാത്ത വീട്ടിലെ മോഷണ ശ്രമം വിദേശത്തിരുന്ന് വീട്ടുടമ പൊളിച്ചു
ആലപ്പുഴ: അമ്പലപ്പുഴ പുറക്കാട്ട് ആള്‍താമസമില്ലാത്ത വീട്ടിലെ മോഷണ ശ്രമം വിദേശത്തിരുന്ന് വീട്ടുടമ പൊളിച്ചു. കളളന്‍മാര്‍ കയറിയ ദൃശ്യങ്ങള്‍ സിസിടിവിയിലൂടെ കണ്ട വീട്ടുടമ ഗള്‍ഫില്‍ നിന്ന് വിവരം അയല്‍ക്കാരെ അറിയിച്ചതോടെയാണ് കളളന്‍മാര്‍ക്ക് മോഷണശ്രമം ഉപേക്ഷിച്ച് രക്ഷപെടേണ്ടി വന്നത്. മോഷ്ടാക്കള്‍ പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരാണെന്ന സംശയത്തിലാണ് പോലീസുള്ളത്. പുറക്കാട് കരൂര്‍ സീനാ മന്‍സില്‍ എന്ന വീട്ടിലായിരുന്നു മോഷണ ശ്രമം. പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. തലയില്‍ തൊപ്പിയും മുഖത്ത് മാസ്കുമിട്ടാണ് മോഷ്ടാക്കള്‍ വീട്ടിലെത്തിയത്. മോഷ്ടാക്കളില്‍ ഒരാള്‍ക്ക് കാലിന് മുടന്തുമുണ്ടെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് കിട്ടുന്ന സൂചന. വീടിന്‍റെ വരാന്തയില്‍ കയറിയ ശേഷം ഒരാള്‍ സിസിടിവി തിരിച്ചു വയ്ക്കുന്നുണ്ട്. വീടിന്‍റെ ഉടമ ഖദീജാ ബീവി വിദേശത്താണ്. കളളന്‍മാര്‍ കയറിയ സമയത്ത് വീട്ടുടമ സിസിടിവി ദൃശ്യങ്ങള്‍ ശ്രദ്ധിച്ചിരുന്നു. ഈ സമയം തന്നെ നാട്ടിലുളള ബന്ധുക്കളെ വിളിച്ചറിയിച്ചു. അയല്‍വാസിയായ ബാബുവും മറ്റ് നാട്ടുകാരും വീട്ടിലേക്ക് എത്തുന്ന ശബ്ദം കേട്ട് മോഷ്ടാക്കള്‍ മതിലുചാടി രക്ഷപെടുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങളും പോലീസിന് കിട്ടിയിട്ടുണ്ട്.
മോഷ്ടാക്കളില്‍ ഒരാളുടെ തൊപ്പി വീടിന് സമീപത്തു നിന്ന് പോലീസ് കണ്ടെടുത്തു. സമീപത്തു തന്നെയുളള ഒരു കടയില്‍ നിന്ന് വാങ്ങിയതാണ് ഈ തൊപ്പിയെന്നും വ്യക്തമായിട്ടുണ്ട്. വീടിന്‍റെ വാതില്‍ തകര്‍ക്കാന്‍ ഉപയോഗിച്ച കമ്പിപ്പാരയും പോലീസിനു കിട്ടി. സമീപദിവസങ്ങളില്‍ അമ്പലപ്പുഴയില്‍ നടന്ന പല മോഷണങ്ങള്‍ക്കും പിന്നില്‍ ഈ സംഘമാണെന്ന സംശയം പോലീസിനുണ്ട്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala news-
ചാല സ്വർണക്കവർച്ചാ കേസ് : മിഠായി കവറിൽ ഒളിപ്പിച്ച നിലയിൽ നാല് പവൻ തങ്കം കൂടി കണ്ടെത്തി
-
കോഴിക്കോട് പുതിയറയിൽ കാർ ഷോറൂമിലേക്ക് വാഹനം ഇടിച്ചുകയറ്റി
-
സോണിയ ഗാന്ധി പാര്‍ലമെന്ററി രംഗത്തെ ഉന്നത പദവിയിലേക്ക് എത്തുന്നത് തടയാന്‍ പി എ സാങ്മ യും ശരത് പവാറും ഉള്‍പ്പെടെയുള്ള നേതാക്കള്‍ നിലപാട് എടുത്തിരുന്നുവെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്
Most read
-
കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു
-
49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്
-
നിധി കമ്പനികളുടെ പേരിൽ നിക്ഷേപ തട്ടിപ്പിന് സാധ്യത ; ഇന്ത്യയില്‍ അംഗീകാരമുള്ളത് 395 കമ്പനികള്‍ക്ക് മാത്രം – പൊതുജനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്
-
കൈപ്പട്ടൂരില്‍ പട്ടാപ്പകല്‍ വീട്ടില്‍ നിന്നും റബര്‍ ഷീറ്റ് മോഷ്ടിച്ചു : മോഷ്ടാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണമാരംഭിച്ചു
-
13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI


