Skip to content

സോണിയ ഗാന്ധി പാര്‍ലമെന്ററി രംഗത്തെ ഉന്നത പദവിയിലേക്ക് എത്തുന്നത് തടയാന്‍ പി എ സാങ്മ യും ശരത് പവാറും ഉള്‍പ്പെടെയുള്ള നേതാക്കള്‍ നിലപാട് എടുത്തിരുന്നുവെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്

കൊച്ചി: സോണിയ ഗാന്ധി പാര്‍ലമെന്ററി രംഗത്തെ ഉന്നത പദവിയിലേക്ക് എത്തുന്നത് തടയാന്‍ പി എ സാങ്മ യും ശരത് പവാറും ഉള്‍പ്പെടെയുള്ള നേതാക്കള്‍ നിലപാട് എടുത്തിരുന്നുവെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. 2014ല്‍ താന്‍ എഴുതിയ സോണിയ beloved by the mass എന്ന പുസ്തകത്തില്‍ ഈ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. അതിനാല്‍, പ്രകാശന ചടങ്ങില്‍ നിന്ന് നിന്ന് എ കെ ആന്റണി പിന്മാറിയിരുന്നെന്നും കെവി തോമസ് പറഞ്ഞു. ഒരു ഭാഗത്ത് സോണിയാ ജിയെ പുകഴ്ത്തി പറയുകയും മറുഭാഗത്ത് അവര്‍ നാളെ കോണ്‍ഗ്രസിനെ നയിക്കുന്നത് ശരിയല്ല എന്ന രീതിയില്‍ പറയുകയും ചെയ്തു. അതവരെ വളരെ വേദനിപ്പിച്ചു. പ്രസിദ്ധീകരിക്കുന്നതിനായി എ കെ ആന്റണിയോട് അനുവാദം വാങ്ങിച്ച് തിയതിയും സമയവുമൊക്കെ തീരുമാനിച്ചു.

ഇതില്‍ ശരദ് പവാറും സങ്മയുമൊക്കെയുണ്ട്. അവര്‍ക്കതൊരു വിഷമമുണ്ട്. അത് ഒഫീഷ്യലായിട്ട് പ്രസിദ്ധീകരിക്കണോ, അവരോട് ഒന്ന് സംസാരിക്കൂ എന്ന് തീരുമാനിച്ച തിയതിക്ക് രണ്ട് ദിവസം മുന്‍പാണ് ആന്റണി വിളിച്ചുപറഞ്ഞത് – അദ്ദേഹം വ്യക്തമാക്കി. സോണിയ പാര്‍ലമെന്ററി രംഗത്തെ ഉന്നത പദവിയിലേക്ക് എത്താന്‍ നേരം ഉള്‍ക്കളി നീക്കം നടന്നു എന്നാണ് കെ വി തോമസ് വെളിപ്പെടുത്തിയത്. വിദേശിയാണെന്ന ബിജെപി പ്രചാരണം തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് നേതാക്കള്‍ പറഞ്ഞത് സോണിയയെ വിഷമിപ്പിച്ചു. ഉന്നത പദവിയില്‍ എത്താന്‍ ശരത് പവാറിനെ പോലുള്ളവര്‍ക്ക് താല്‍പര്യം ഉണ്ടായിരുന്നെന്ന് അനുമാനിക്കുന്നുവെന്നും കെ വി തോമസ് വ്യക്തമാക്കി.

അതേസമയം സോണിയാ ഗാന്ധിയുടെ പുസ്തക പ്രകാശനം ചടങ്ങില്‍ ഇടത് പാര്‍ട്ടികളെ ക്ഷണിക്കാതിരുന്നത് വിവാദമായി. സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബിക്കും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയ്ക്കും ക്ഷണം നല്‍കിയില്ല. ഇന്ത്യാ സഖ്യത്തിലെ പ്രധാന പാര്‍ട്ടി നേതാക്കളെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു കേരള ഹൗസ് പ്രത്യേക പ്രതിനിധിയും ഫോര്‍വേഡ് ബ്ലോക്ക് ദേശീയ ജനറല്‍ സെക്രട്ടറിയായ ജി.ദേവരാജനും ക്ഷണമുണ്ടായിരുന്നില്ല. അതിനിടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന അമരീന്ദര്‍ സിങ്ങിന് മുന്‍നിരയില്‍ ഇരിപ്പിടം നല്‍കി. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്ക് രണ്ടാം നിരയില്‍ ഇരിപ്പിടം നല്‍കിയപ്പോള്‍ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്ക്ക് മുന്‍നിരയില്‍ രാഹുലിനോപ്പം ആയിരുന്നു ഇരിപ്പിടം.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. 49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്

  2. കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു

  3. 13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI

  4. കൈപ്പട്ടൂരില്‍ പട്ടാപ്പകല്‍ വീട്ടില്‍ നിന്നും റബര്‍ ഷീറ്റ് മോഷ്ടിച്ചു : മോഷ്ടാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണമാരംഭിച്ചു

  5. തണ്ണിത്തോട് റോഡിൽ പോലീസിന് മുന്നിൽ പുലി ; പിന്നാലെ കാട്ടാനയും – വന്യജീവി ഭീഷണിയിൽ യാത്രക്കാർ

Share on WhatsApp

Share this story

സോണിയ ഗാന്ധി പാര്‍ലമെന്ററി രംഗത്തെ ഉന്നത പദവിയിലേക്ക് എത്തുന്നത് തടയാന്‍ പി എ സാങ്മ യും ശരത് പവാറും ഉള്‍പ്പെടെയുള്ള നേതാക്കള്‍ നിലപാട് എടുത്തിരുന്നുവെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് pathanamthittamedia.com