അണ്ടർ-17 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിനിടെ വിവാദം; ഇന്ത്യൻ നായകനെ വംശീയമായി അധിക്ഷേപിച്ച പലസ്തീൻ താരം
ന്യൂഡൽഹി: എഎഫ്‌സി അണ്ടർ-17 ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിനിടെ ഇന്ത്യൻ ക്യാപ്റ്റനെ വംശീയമായി അധിക്ഷേപിച്ചതായി പരാതി. പലസ്‌തീനിനെതിരായ മത്സരത്തിനിടെയാണ് സംഭവം. ഇന്ത്യൻ ക്യാപ്റ്റൻ ഡി. ഗാങ്തെയ്ക്കുനേരെ പലസ്‌തീൻ താരമാണ് വംശീയാധിക്ഷേപം നടത്തിയതായി പരാതി ഉയർന്നത്. മത്സരത്തിൽ ഇന്ത്യ 4-1 ന് വിജയിച്ചിരുന്നു.ആദ്യപകുതിയുടെ അവസാനഘട്ടത്തിലാണ് സംഭവം. ഇന്ത്യൻ ക്യാപ്റ്റനുമായി കോർത്ത പലസ്‌തീൻ താരം വംശീയമായി അധിക്ഷേപിക്കുന്ന തരത്തിൽ ആംഗ്യം കാണിക്കുകയായിരുന്നു. വിഷയത്തിൽ ഇന്ത്യ മാച്ച് കമ്മിഷണർക്ക് പരാതി നൽകുകയും ചെയ്തു. ഇന്ത്യൻ കോച്ചിങ് സ്റ്റാഫാണ് വിഷയം മാച്ച് കമ്മിഷണറുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് മാച്ച് കമ്മിഷണർ അറിയിച്ചിട്ടുമുണ്ട്. വരും ദിവസങ്ങളിൽ അന്വേഷണം നടത്തി നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ വിഷയത്തിൽ പലസ്‌തീൻ ടീമിൻ്റെ ഭാഗത്തുനിന്ന് പ്രതികരണങ്ങൾ ലഭ്യമായിട്ടില്ല.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്
-
കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു
-
13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI
-
കൈപ്പട്ടൂരില്‍ പട്ടാപ്പകല്‍ വീട്ടില്‍ നിന്നും റബര്‍ ഷീറ്റ് മോഷ്ടിച്ചു : മോഷ്ടാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണമാരംഭിച്ചു
-
തണ്ണിത്തോട് റോഡിൽ പോലീസിന് മുന്നിൽ പുലി ; പിന്നാലെ കാട്ടാനയും – വന്യജീവി ഭീഷണിയിൽ യാത്രക്കാർ





