Skip to content

ജീവനക്കാരെ വിറപ്പിക്കുന്ന ജെൻസൻ ഹുവാങിന്റെ മകൾ ; എൻവിഡിയയുടെ ഇടക്കാല സിഇഒയ്ക്ക് കടുത്ത വെല്ലുവിളിയായി മാഡിസൺ

വാഷിങ്ടൺ: എൻവിഡിയ സിഇഒ സ്ഥാനത്തുനിന്ന് ജെൻസൻ ഹുവാങ് രാജിവെച്ചെങ്കിലും, കമ്പനിയിൽ അദ്ദേഹത്തിന്റെ്റെ കുടുംബത്തിനുള്ള സ്വാധീനം ഇപ്പോഴും ശക്തമായി തുടരുന്നു. നിലവിൽ കോലെറ്റ് ക്രെസ് ഇടക്കാല സിഇഒ ആയി കമ്പനിയുടെ ചുമതലയേറ്റെടുത്തിട്ടുണ്ടെങ്കിലും, ജെൻസന്റെ മകൾ മാഡിസൺ, മകൻ സ്പെൻസർ, മരുമകൻ നിക്കോ കാപ്രസ് എന്നിവർ കമ്പനിയുടെ പ്രധാന തീരുമാനങ്ങളിലടക്കം വലിയ സ്വാധീനം ചെലുത്താൻ സാധിക്കുന്നവരാണ്.35-കാരിയായ മാഡിസൺ ഹുവാങ് പിതാവിന്റെ വലംകൈയായും ആക്ടിങ് ചീഫ് ഓഫ് സ്റ്റാഫായും പ്രവർത്തിച്ചുവരികയായിരുന്നു.

ഔദ്യോഗികമായി ഫിസിക്കൽ എ.ഐ പ്രൊഡക്ട് മാർക്കറ്റിങ് സീനിയർ ഡയറക്ടർ എന്ന പദവിയാണ് വഹിക്കുന്നതെങ്കിലും, കമ്പനിയിലെ മാഡിസണിന്റെ സ്വാധീനം തസ്‌തികയ്ക്ക് വളരെ മുകളിലായിരുന്നു. പാചകത്തോടുള്ള താത്പര്യം കാരണം അമേരിക്കയിൽ നിന്ന് ബിരുദം നേടിയ മാഡിസൺ, ലണ്ടനിലും പാരീസിലും ലേ കോർഡൺ ബ്ലൂവിൽ പഠനം പൂർത്തിയാക്കി. തുടർന്ന് നാല് വർഷത്തോളം എൽ.വി.എം.എച്ചിൻ്റെ പേസ്ട്രി ഷോപ്പും ലക്ഷ്വറി ഹോട്ടലുകളും മാനേജ് ചെയ്‌തു. 2019-ൽ ലണ്ടൻ ബിസിനസ് സ്കൂളിൽ പഠനത്തിന് ചേർന്നതിനുശേഷമാണ് അവർ 2020-ൽ എൻവിഡിയയിൽ എത്തിയത്.

എന്നാൽ ചുരുങ്ങിയ കാലം കൊണ്ട് പിതാവിൻറെ വിശ്വസ്‌തയായി മാറിയ മാഡിസൺ, ബോർഡ് മീറ്റിങുകളിലും ബ്രാൻഡ് കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജികളിലും നിർണ്ണായക പങ്കുവഹിച്ചു.എൻവിഡിയയിൽ മാഡിസണിൻ്റെ കടുത്ത പെരുമാറ്റവും മുൻകോപവും ജീവനക്കാർക്കിടയിൽ വലിയ ആശങ്കയായി മാറിയിരുന്നതായി സഹപ്രവർത്തകരെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. മാഡിസണിൻ്റെ ശകാരം കാരണം കമ്പനിയിലെ ഒരു മാർക്കറ്റിങ് വൈസ് പ്രസിഡന്റിന് പാനിക് അറ്റാക്ക് ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. മകളുടെ ഈ സ്വഭാവത്തെക്കുറിച്ച് വ്യക്തമായി അറിയാമായിരുന്ന ജെൻസൻ ഹുവാങ്, ജീവനക്കാരെ ഭയപ്പെടുത്താനായി മാഡിസന്റെ പേര് ഉപയോഗിച്ചിരുന്നുവെന്നുമാണ് വിവരം.

മാഡിസണിനൊപ്പം പ്രവർത്തിക്കാനുള്ള ബുദ്ധിമുട്ട് കാരണം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഒരു ഡസനിലേറെ മുതിർന്ന ഉദ്യോഗസ്ഥരാണ് എൻവിഡിയ വിട്ടുപോയത്.മാഡിസണിന്റെ ഇത്തരം സ്വാധീനം തുറന്നുകാട്ടുന്ന സംഭവമായിരുന്നു ഡൽഹിയിൽ നടന്ന എ.ഐ. സമ്മിറ്റുമായി ബന്ധപ്പെട്ടുണ്ടായത്. ഉച്ചകോടിക്ക് തൊട്ടുമുമ്പ് ജെൻസൻ ഹുവാങ് പങ്കെടുക്കുന്നതിൽ നിന്ന് പിന്മാറുകയും പകരം മുതിർന്ന ഉദ്യോഗസ്ഥനായ ജെയ് പുരിയെ അയക്കാൻ തീരുമാനിക്കുകയും ചെയ്‌തു. എന്നാൽ മുന്നൊരുക്കങ്ങളിൽ അതൃപ്തി തോന്നിയ മാഡിസൺ, കോൾ മീറ്റിങിനിടെ തന്നെക്കാൾ ഉയർന്ന പദവിയിലുണ്ടായിരുന്ന ജെയ് പുരി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരോട് കടുത്ത ഭാഷയിൽ സംസാരിച്ചതായാണ് വിവരം. ഈ സംഭവത്തിന് ആറ് മാസത്തിനകം ജെയ് പുരി എൻവിഡിയയിൽ നിന്ന് രാജിവെച്ച് പുറത്തുപോകുകയും ചെയ്തു‌.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. 49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്

  2. കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു

  3. 13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI

  4. കൈപ്പട്ടൂരില്‍ പട്ടാപ്പകല്‍ വീട്ടില്‍ നിന്നും റബര്‍ ഷീറ്റ് മോഷ്ടിച്ചു : മോഷ്ടാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണമാരംഭിച്ചു

  5. തണ്ണിത്തോട് റോഡിൽ പോലീസിന് മുന്നിൽ പുലി ; പിന്നാലെ കാട്ടാനയും – വന്യജീവി ഭീഷണിയിൽ യാത്രക്കാർ

Share on WhatsApp

Share this story

ജീവനക്കാരെ വിറപ്പിക്കുന്ന ജെൻസൻ ഹുവാങിന്റെ മകൾ ; എൻവിഡിയയുടെ ഇടക്കാല സിഇഒയ്ക്ക് കടുത്ത വെല്ലുവിളിയായി മാഡിസൺ pathanamthittamedia.com