Skip to content

കോഴിക്കോട് പുതിയറയിൽ കാർ ഷോറൂമിലേക്ക് വാഹനം ഇടിച്ചുകയറ്റി

കോഴിക്കോട്: കോഴിക്കോട് പുതിയറയിൽ കാർ ഷോറൂമിലേക്ക് വാഹനം ഇടിച്ചുകയറ്റി. ജീവനക്കാർ ഓടിമാറിയതിനാൽ വൻ അപകടം ഒഴിവായി. വാഹനം ഓടിച്ച വെസ്റ്റ്ഹിൽ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പുതിയറയിലെ ഹ്യുണ്ടായ് ഷോറൂമിലേക്കാണ് പജേറോ വാഹനം അതിവേഗത്തിൽ ഇടിച്ചു കയറിയത്. വാഹനം ഓടിച്ചയാൾ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നതായി ജീവനക്കാർ പറഞ്ഞു. ഇയാൾ അസ്വാഭാവികമായാണ് സംസാരിച്ചിരുന്നത്.

എന്നാൽ അബദ്ധത്തിൽ സംഭവിച്ചതല്ലെന്നും മനപ്പൂർവ്വം ചെയ്തതാണെന്നുമാണ് ജീവനക്കാരുടെ പക്ഷം. ഷോറൂമിൽ നവീകരണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ താത്കാലിക സെറ്റപ്പിലായിരുന്നു പ്രവർത്തനം. അപകടസമയത്ത് നിരവധി ജീവനക്കാരും ഉപഭോക്താക്കളും ഷോറൂമിനുള്ളിൽ ഉണ്ടായിരുന്നു. ഷോറൂമിലെ വസ്തുക്കൾക്കും മാറ്റിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വാഹനത്തിൽ രണ്ട് പേരുണ്ടായിരുന്നു. ഡ്രൈവറെ മെഡിക്കൽ കോളജ് പോലീസ് കസ്റ്റഡിയിൽ എടുത്തു. കൂടെയുണ്ടായിരുന്നയാൾ പോലീസ് എത്തുന്നതിന് മുൻപ് മതിൽ ചാടി രക്ഷപെട്ടു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. 49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്

  2. 13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI

  3. കൈപ്പട്ടൂരില്‍ പട്ടാപ്പകല്‍ വീട്ടില്‍ നിന്നും റബര്‍ ഷീറ്റ് മോഷ്ടിച്ചു : മോഷ്ടാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണമാരംഭിച്ചു

  4. ​’പ്രണയിക്കണമെങ്കിൽ ആ റെസ്റ്റോറന്റിൽ പോകാം, പക്ഷേ ചിക്കൻ ചോസർ കഴിക്കരുത്’; മാതാപിതാക്കളുടെ ഓർമ്മകളുള്ള ഇടത്തെ അനുഭവം പങ്കുവെച്ച് രാഹുൽ ഗാന്ധി

  5. തണ്ണിത്തോട് റോഡിൽ പോലീസിന് മുന്നിൽ പുലി ; പിന്നാലെ കാട്ടാനയും – വന്യജീവി ഭീഷണിയിൽ യാത്രക്കാർ

Share on WhatsApp

Share this story

കോഴിക്കോട് പുതിയറയിൽ കാർ ഷോറൂമിലേക്ക് വാഹനം ഇടിച്ചുകയറ്റി pathanamthittamedia.com