Skip to content

യുപിയിൽ ദളിതർ ശക്തർ, 2027-ൽ അവർ ബിജെപിയെ തുടച്ചുനീക്കും ; ‘ദാംദാർ ദളിത്’ മുദ്രാവാക്യവുമായി അഖിലേഷ് യാദവ്

ആഗ്ര: ഉത്തർപ്രദേശിൽ അടുത്തവർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ദലിത് വോട്ടർമാരെ ലക്ഷ്യമിട്ട് പ്രചാരണം ശക്തമാക്കി സമാജ്‌വാദി പാർട്ടി (എസ്.പി) അധ്യക്ഷൻ അഖിലേഷ് യാദവ്. ദളിത് വിഭാഗത്തെ ‘ദംദാർ ദളിത്’ (ശക്തരായ ദളിതർ) എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഭരണകക്ഷിയായ ബിജെപിക്കെതിരെ സമൂഹം ഒന്നിച്ചുനിൽക്കണമെന്ന് ആഹ്വാനം ചെയ്തു. 2027-ലെ തിരഞ്ഞെടുപ്പിൽ ദളിതർ ബിജെപിയെ തുടച്ചുനീക്കുമെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്‌ച ആഗ്രയിൽ സംഘടിപ്പിച്ച ദളിത് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അഖിലേഷ് യാദവ്.

പിഛ്ഡേ (പിന്നാക്ക വിഭാഗം), ദളിത്, അൽപസംഖ്യക് (ന്യൂനപക്ഷം) എന്നീ വാക്കുകളുടെ ചുരുക്കപ്പേരാണ് പിഡിഎ. ബിജെപിയെ നേരിടാൻ ഈ കൂട്ടായ്മയ്ക്ക് കഴിയുമെന്നാണ് സമാജ്‌വാദി പാർട്ടിയുടെ നിലപാട്. ദളിതർ ബിജെപിയെ പരാജയപ്പെടുത്താൻ സജീവമായി രംഗത്തിറങ്ങണമെന്ന് അഖിലേഷ് ആവശ്യപ്പെട്ടു. ഇത്തവണ ദളിത് സമൂഹം ബിജെപിയെ തോൽപ്പിക്കുമെന്നും പാർട്ടിയെ പൂർണമായും ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന ആഗ്രയിൽ പാർട്ടിയുടെ രാഷ്ട്രീയ സ്വാധീനം ഇല്ലാതാകുമെന്ന് പറഞ്ഞ അഖിലേഷ്, ദളിത് വിഭാഗങ്ങൾക്ക് സംരക്ഷണം നൽകുന്നതിൽ ഉത്തർപ്രദേശ് സർക്കാർ പരാജയപ്പെട്ടെന്നും ആരോപിച്ചു. ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ (എൻസിആർബി) കണക്കുകൾ ചൂണ്ടിക്കാട്ടിയായിരുന്നു ഈ വിമർശനം. ദളിതർക്കെതിരായ അതിക്രമങ്ങൾ ഏറ്റവുംകൂടുതൽ റിപ്പോർട്ട് ചെയ്ത സംസ്ഥാനം ഉത്തർപ്രദേശാണെന്ന് അദ്ദേഹം പറഞ്ഞു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു

  2. 49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്

  3. നിധി കമ്പനികളുടെ പേരിൽ നിക്ഷേപ തട്ടിപ്പിന് സാധ്യത ; ഇന്ത്യയില്‍ അംഗീകാരമുള്ളത് 395 കമ്പനികള്‍ക്ക് മാത്രം – പൊതുജനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്

  4. കൈപ്പട്ടൂരില്‍ പട്ടാപ്പകല്‍ വീട്ടില്‍ നിന്നും റബര്‍ ഷീറ്റ് മോഷ്ടിച്ചു : മോഷ്ടാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണമാരംഭിച്ചു

  5. 13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI

Share on WhatsApp

Share this story

യുപിയിൽ ദളിതർ ശക്തർ, 2027-ൽ അവർ ബിജെപിയെ തുടച്ചുനീക്കും ; ‘ദാംദാർ ദളിത്’ മുദ്രാവാക്യവുമായി അഖിലേഷ് യാദവ് pathanamthittamedia.com