Skip to content

ഹോർമുസ് കടലിടുക്കിൽ സൂപ്പർ ടാങ്കർ ആക്രമിക്കപ്പെട്ടു ; 20 ലക്ഷം ബാരൽ ഇന്ധനവുമായി കപ്പൽ മുങ്ങിയതായി ഇറാൻ റെവല്യൂഷണറി ഗാർഡ്

ടെഹ്റാൻ: ഹോർമൂസിൽ സൂപ്പർ ടാങ്കർ ആക്രമിക്കപ്പെട്ടതായി അറിയിച്ച് ഇറാൻ റെവല്യൂഷണറി ഗാർഡ്. 20 ലക്ഷം ബാരൽ ഇന്ധനവുമായി പോയ കപ്പലാണ് കടൽ മൈനിൽ തട്ടി തീപ്പിടിച്ചത്. വലിയ സ്ഫോടനമുണ്ടായതിന് പിന്നാലെ കപ്പൽ മുങ്ങിയതായും റിപ്പോർട്ടുകളുണ്ട്. തീപ്പിടിത്തത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.രണ്ടു എണ്ണക്കപ്പലുകൾ മൈനിൽ തട്ടി പൊട്ടിത്തെറിച്ചെന്നും അതിലൊന്നാണ് മുങ്ങിയതെന്നുമാണ് റെവല്യൂഷണറി ഗാർഡ് പറയുന്നത്. എന്നാൽ, കപ്പലിന്റെ പേരോ പതാകയോ ഉടമസ്ഥതയോ ജീവനക്കാരുടെ വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

അതേസമയം, മുങ്ങിപ്പോയ ടാങ്കറിന്റെ അവശിഷ്ടങ്ങളിൽ ഇടിച്ച് അപകടമുണ്ടാവാതിരിക്കാൻ ഈ മേഖലയിലൂടെ കടന്നുപോവുന്ന കപ്പലുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്കും ഇറാന്റെ സുരക്ഷാനിർദേശമുണ്ട്നാവിഗേഷൻ സംവിധാനങ്ങൾ പ്രവർത്തനരഹിതമാക്കിക്കൊണ്ട് അനധികൃ ത പാതയിലൂടെ കടക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് മൈൻ ആക്രമണമുണ്ടായത് എന്നാണ് റെവല്യൂഷണറി ഗാർഡിനെ ഉദ്ധരിച്ച് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സൂപ്പർ ടാങ്കറിന് പുറമേ മറ്റൊരു കപ്പലും ആക്രമണത്തിനിരയായിട്ടുണ്ട്. കപ്പലിന്റെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

ഹോർമുസ് കടലിടുക്ക് നിയന്ത്രിക്കുന്ന ഇറാനുമായുള്ള ധാരണ ലംഘിച്ച് മേഖലയിൽ പ്രവേശിക്കുന്ന എല്ലാ കപ്പലുകൾക്കും സമാനമായ വിധി നേരിടേണ്ടിവരുമെന്നാണ് റെവല്യൂഷണറി ഗാർഡിന്റെ മുന്നറിയിപ്പ്.ഹോർമുസിൽ എണ്ണടാങ്കർ ആക്രമിക്കപ്പെട്ടതായി യു.കെ മാരിടൈം ട്രേഡ് ഓപ്പറേഷൻസും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യൻ ഷിപ്പിങ് അധികൃതരെ ഉദ്ധരിച്ചാണ് അവർ ഈ വിവരം പങ്കുവെച്ചിരിക്കുന്നത്. ഇന്ധനചോർച്ചയും മറ്റ് അപകട സാധ്യതകളും നിലനിൽക്കുന്നതിനാൽ ഈ പാത ഒഴിവാക്കണമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

വലിയ അളവിൽ ചരക്കുനീക്കം നടത്തുന്നവയാണ് സൂപ്പർ ടാങ്കറുകൾ. ഇത്തരമൊരു കപ്പൽ മുങ്ങുന്നത് സമുദ്ര ആവാസവ്യവസ്ഥയ്ക്കും മറ്റ് കപ്പലുകളുടെ സഞ്ചാരത്തിനും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക. എന്നാൽ, കപ്പലിൽനിന്ന് എത്രത്തോളം എണ്ണ കടലിൽ ചോർന്നിട്ടുണ്ട് എന്നത് സംബന്ധിച്ചോ, അത് തടയാൻ സ്വീകരിച്ച നടപടികൾ സംബന്ധിച്ചോ വിവരങ്ങളില്ല.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു

  2. 49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്

  3. 13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI

  4. നിധി കമ്പനികളുടെ പേരിൽ നിക്ഷേപ തട്ടിപ്പിന് സാധ്യത ; ഇന്ത്യയില്‍ അംഗീകാരമുള്ളത് 395 കമ്പനികള്‍ക്ക് മാത്രം – പൊതുജനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്

  5. കൈപ്പട്ടൂരില്‍ പട്ടാപ്പകല്‍ വീട്ടില്‍ നിന്നും റബര്‍ ഷീറ്റ് മോഷ്ടിച്ചു : മോഷ്ടാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണമാരംഭിച്ചു

Share on WhatsApp

Share this story

ഹോർമുസ് കടലിടുക്കിൽ സൂപ്പർ ടാങ്കർ ആക്രമിക്കപ്പെട്ടു ; 20 ലക്ഷം ബാരൽ ഇന്ധനവുമായി കപ്പൽ മുങ്ങിയതായി ഇറാൻ റെവല്യൂഷണറി ഗാർഡ് pathanamthittamedia.com