Skip to content

മഞ്ചേരിയിലെ തുടർ മോഷണങ്ങൾ : പകൽ വസ്ത്രവ്യാപാരി ; രാത്രി മുഖംമൂടി ധരിച്ച മോഷ്ടാവ് പിടിയിൽ

മഞ്ചേരി: മലപ്പുറം മഞ്ചേരി നഗരത്തെയും പോലീസിനെയും ഒരുപോലെ ഉറക്കം കെടുത്തിയ തുടർ മോഷണ പരമ്പരകൾക്ക് ഒടുവിൽ തിരശ്ശീല വീണു. ആളില്ലാത്ത വീടുകൾ തിരഞ്ഞുപിടിച്ച് കവർച്ച നടത്തിയിരുന്ന കൊടുംകുറ്റവാളി, തേഞ്ഞിപ്പലം സ്വദേശി സൈനുദീനെയാണ് മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ നൂറോളം മോഷണക്കേസുകളിൽ പ്രതിയെന്ന് പോലീസ്. പകൽ മാന്യനായ വസ്ത്രവ്യാപാരി, രാത്രിയിൽ മുഖംമൂടിയണിഞ്ഞ കള്ളൻ..അയൽവാസികളെയും നാട്ടുകാരെയും വസ്ത്രവ്യാപാരിയാണെന്ന് വിശ്വസിപ്പിച്ച്, ആഡംബര കാറുകളിൽ കറങ്ങിനടന്ന് പൂട്ടിക്കിടക്കുന്ന വീടുകൾ സൈനുദ്ദീൻ കൃത്യമായി നിരീക്ഷിക്കും. തുടർന്ന് അർദ്ധരാത്രിയിൽ ഇരുചക്രവാഹനത്തിലെത്തി, മുഖം മറച്ച്, കൈകളിൽ ഗ്ലൗസ് ധരിച്ച് വീടിന്റെ മുൻവാതിൽ തകർത്താണ് ഇയാൾ അകത്തുകടന്നിരുന്നത്. മോഷണശേഷം തെളിവുകൾ നശിപ്പിക്കാനായി വീടുകളിലെ സിസിടിവി ഹാർഡ് ഡിസ്കുകൾ കൂടി കവർന്നാണ് ഇയാൾ സ്ഥലം വിട്ടിരുന്നത്.

ഇയാൾ പതിനെട്ടാം വയസ്സിലാണ് മോഷണം തുടങ്ങിയതെന്നും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നൂറോളം കേസുകളാണ് ഇയാളുടെ പേരിലുള്ളതെന്നും പോലീസ് പറയുന്നു. 2024-ൽ പാലക്കാട്ടെ മോഷണക്കേസുകളിൽ ജാമ്യത്തിലിറങ്ങിയ ഇയാൾ കോഴിക്കോട് പോക്സോ കേസിലും പ്രതിയായി.ഇയാൾ മോഷണമുതൽ ഉപയോഗിച്ച് കാവനൂർ വടക്കമല റോഡിൽ കോടികൾ വിലമതിക്കുന്ന ആഡംബര വീട് നിർമ്മിക്കുകയായിരുന്നു. ഓരോ ജില്ലയിലും മോഷണം നടത്തിയ ശേഷം മറ്റു ജില്ലകളിലേക്ക് മാറി ആഡംബര ജീവിതം നയിക്കുന്നതായിരുന്നു ഇയാളുടെ പതിവ്. മഞ്ചേരി, കാവനൂർ, രാമൻകുളം എന്നിവിടങ്ങളിൽ സഹോദരിക്കും കുടുംബത്തിനുമൊപ്പം വാടകയ്ക്ക് താമസിച്ചുകൊണ്ടായിരുന്നു ഇയാൾ നഗരത്തിൽ മോഷണം ആസൂത്രണം ചെയ്തിരുന്നത്. മോഷണം വ്യാപകമായതോടെ മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം മഞ്ചേരി പോലീസും ഡാൻസാഫ് സംഘവും സംയുക്തമായി അന്വേഷണം നടത്തുകയായിരുന്നു. നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങളും പഴയ കുറ്റവാളികളുടെ വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിന് ഒടുവിലാണ് സൈനുദ്ദീനീലേക്ക് പോലീസ് എത്തിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ പെരിന്തൽമണ്ണ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു

  2. 49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്

  3. 13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI

  4. നിധി കമ്പനികളുടെ പേരിൽ നിക്ഷേപ തട്ടിപ്പിന് സാധ്യത ; ഇന്ത്യയില്‍ അംഗീകാരമുള്ളത് 395 കമ്പനികള്‍ക്ക് മാത്രം – പൊതുജനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്

  5. കൈപ്പട്ടൂരില്‍ പട്ടാപ്പകല്‍ വീട്ടില്‍ നിന്നും റബര്‍ ഷീറ്റ് മോഷ്ടിച്ചു : മോഷ്ടാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണമാരംഭിച്ചു

Share on WhatsApp

Share this story

മഞ്ചേരിയിലെ തുടർ മോഷണങ്ങൾ : പകൽ വസ്ത്രവ്യാപാരി ; രാത്രി മുഖംമൂടി ധരിച്ച മോഷ്ടാവ് പിടിയിൽ pathanamthittamedia.com