വ്യക്തിപരമായ വീഴ്ചകളിൽ ഖേദമുണ്ടെന്ന് ജെൻസൻ ഹുവാങ് ; ബോർഡ് ആവശ്യപ്പെട്ടാൽ സിഇഒ പദവിയിലേക്ക് മടങ്ങാൻ തയ്യാറെന്ന് വെളിപ്പെടുത്തൽ
വാഷിങ്ടൺ: എൻവിഡിയയുടെ ഡയറക്ടർ ബോർഡ് തീരുമാനിച്ചാൽ സിഇഒ പദവിയിലേക്ക് മടങ്ങിവരാൻ താൻ സന്നദ്ധനാണെന്ന് കമ്പനിയുടെ സിഇഒ സ്ഥാനത്തു നിന്ന് രാജിവെച്ച സഹസ്ഥാപകൻ കൂടിയായ ജെൻസൻ ഹുവാങ്. ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് കമ്പനിയുടെയും ജീവനക്കാരുടെയും നിക്ഷേപകരുടെയും നന്മയ്ക്കായി തീരുമാനമെടുക്കുകയാണെങ്കിൽ, ഈ പദവി വീണ്ടും ഏറ്റെടുക്കുന്നത് തൻ്റെ ഭാഗ്യമായി കരുതുമെന്ന് അദ്ദേഹം ചൊവ്വാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു.എൻവിഡിയ പ്രസിഡന്റ്, സിഇഒ സ്ഥാനങ്ങളിൽ നിന്നും ബോർഡിൽ നിന്നും കഴിഞ്ഞ ആഴ്‌ച രാജിവച്ച ശേഷം എക്സ് പോസ്റ്റിലൂടെ നടത്തിയ ആദ്യ പരസ്യ പ്രസ്‌താവനയിലാണ് അദ്ദേഹം തന്റെറെ നിലപാട് അറിയിച്ചത്.
തന്റെ വ്യക്തിജീവിതത്തിൽ ചില ഗുരുതരമായ തെറ്റുകൾ സംഭവിച്ചതായി സമ്മതിച്ച അദ്ദേഹം, കമ്പനി ബോർഡിന്റെ സ്വതന്ത്ര അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും വ്യക്തമാക്കി. ജീവനക്കാരും നിക്ഷേപകരും ഉപഭോക്താക്കളും തന്നോട് തിരിച്ചെത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും, എൻവിഡിയയുടെയും ഷെയർഹോൾഡർമാരുടെയും രാജ്യത്തിന്റെയും താത്പര്യത്തിന് ഉചിതമെന്ന് ബോർഡ് കണ്ടെത്തിയാൽ മടങ്ങിയെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, ഹുവാങ്ങിനെ തിരിച്ചുകൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് എൻവിഡിയ ബോർഡ് നൽകുന്ന സൂചന. സ്ഥിരം സിഇഒക്കായി കമ്പനിക്കകത്തുനിന്നും പുറത്തുനിന്നുമുള്ള സ്ഥാനാർഥികളെ പരിഗണിച്ചുവരികയാണ്. നിലവിൽ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ കൊലെറ്റ് ക്രെസ് താത്കാലിക സിഇഒയായി പ്രവർത്തിക്കുന്നു. കൂടാതെ, ഡയറക്ടർ ഹാർവി സി ജോൺസിനെ കമ്പനിയുടെ ആദ്യ ബോർഡ് ചെയർമാനായി നിയമിക്കുകയും ചെയ്തുകഴിഞ്ഞ നവംബർ 12 വ്യാഴാഴ്‌ചയാണ് ഹുവാങ് സിഇഒ സ്ഥാനത്തുനിന്ന് രാജിവെച്ചത്. ചൈനീസ് ചാരവനിതയെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയുമായുള്ള ബന്ധം ഉൾപ്പെടെ തന്റെ വ്യക്തിജീവിതത്തിൽ സംഭവിച്ച ഗുരുതരമായ തെറ്റുകൾ അംഗീകരിച്ചുകൊണ്ടാണ് അദ്ദേഹം പദവിയൊഴിഞ്ഞത്.
ടെസ്ല സിഇഒ ഇലോൺ മസ്ക‌് ഉൾപ്പെടെയുള്ള സിലിക്കൺ വാലി പ്രമുഖരും എൻവിഡിയ ജീവനക്കാരും ഒപ്പുവെച്ച ‘സ്റ്റാൻഡ് വിത്ത് ജെൻസൻ’ എന്ന ഓൺലൈൻ ഹർജിയും ഇതിനായി പ്രചരിക്കുന്നുണ്ട്. മുൻ സിഇഒയെ പിന്തുണച്ച് യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും രംഗത്തെത്തിയിരുന്നു. ഹുവാങ് വലിയ പാഠം പഠിച്ചുവെന്നും അദ്ദേഹത്തിന് രണ്ടാമതൊരു അവസരം അർഹതയുണ്ടെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ആരോപണവിധേയയായ ആലീസ് ഹുവാങ് ചാരവനിതയാണെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും ട്രംപ് പറഞ്ഞു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു
-
49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്
-
13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI
-
കൈപ്പട്ടൂരില്‍ പട്ടാപ്പകല്‍ വീട്ടില്‍ നിന്നും റബര്‍ ഷീറ്റ് മോഷ്ടിച്ചു : മോഷ്ടാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണമാരംഭിച്ചു
-
നിധി കമ്പനികളുടെ പേരിൽ നിക്ഷേപ തട്ടിപ്പിന് സാധ്യത ; ഇന്ത്യയില്‍ അംഗീകാരമുള്ളത് 395 കമ്പനികള്‍ക്ക് മാത്രം – പൊതുജനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്





