പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി : ഹോർമുസ് കടലിടുക്കിലെ ഖ്വെഷം ദ്വീപിൽ അമേരിക്കയുടെ വ്യോമാക്രമണം, ബഹ്റൈനിലെ യുഎസ് താവളത്തിന് നേരെ ഡ്രോൺ ആക്രമണവുമായി ഇറാൻ
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലുള്ള ഇറാൻ് ഖെഷം ദ്വീപിനുനേർക്ക് വീണ്ടും ആക്രമണം നടത്തി യുഎസ്. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് ചൊവ്വാഴ്ച അമേരിക്ക, ഖെഷം ദ്വീപിനെ ലക്ഷ്യമിട്ട് ഒന്നിലധികം ആക്രമണങ്ങൾ നടത്തിയത്. ഹോർമുസ്ഗാൻ പ്രവിശ്യയിലെ ഡെപ്യൂട്ടി ഗവർണർ അഹമ്മദ് നഫീസി നൽകുന്ന വിവരമനുസരിച്ച്, ഈ ആക്രമണത്തിൽ താമസ സ്ഥലങ്ങൾക്കോ വാണിജ്യ അല്ലെങ്കിൽ അടിസ്ഥാന സൗകര്യ മേഖലകൾക്കോ യാതൊരുവിധ നാശനഷ്ടങ്ങളും സംഭവിച്ചിട്ടില്ല. എന്നാൽ, ദ്വീപിൽ നിന്ന് പുകയുയരുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം ഖെഷമിൽ കുറഞ്ഞത് അഞ്ചോ ആറോ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഐആർഎൻഎ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. നിലവിൽ ഖെഷമിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ദുരിതാശ്വാസ സേവന ഏജൻസികൾ പൂർണ ജാഗ്രതയിലാണെന്നും നഫീസി വ്യക്തമാക്കി.
അമേരിക്കൻ ആക്രമണത്തിന് തൊട്ടുമുമ്പ് ബഹ്റൈനിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. നാല് ദിവസത്തിനിടെ ബഹ്റൈന്‍ നേരെ ഇറാൻ നടത്തുന്ന മൂന്നാമത്തെ ആക്രമണമാണിത്. അമേരിക്കൻ സൈനിക ഡ്രോണുകൾ ഇറാന്റെ വ്യോമാതിർത്തി തുടർച്ചയായി ലംഘിച്ചതിന് മറുപടിയായാണ് ഈ ആക്രമണമെന്ന് ഇറാൻ റവല്യൂഷണറി ഗാർഡ്സ് വ്യക്തമാക്കി. ബഹ്റൈനിലെ ഷെയ്ഖ് ഈസ എയർ ബേസിൽ യുഎസ് സേന പ്രവർത്തിപ്പിക്കുന്ന റഡാർ സംവിധാനത്തെ ലക്ഷ്യമിട്ടാണ് റവല്യൂഷണറി ഗാർഡ്സിന്റെ കോംബാറ്റ് ഡ്രോണുകൾ ആക്രമണം നടത്തിയതെന്ന് സെപാഹ് വെബ്സൈറ്റ് അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിൽ യുഎസ്-ഇറാൻ യുദ്ധം ആരംഭിച്ചതുമുതൽ, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം നിയന്ത്രിക്കാൻ ഇറാൻ ശ്രമിച്ചുവരികയാണ്. തങ്ങൾ അംഗീകരിച്ച പാതകളിലൂടെ മാത്രം കപ്പലുകൾ സഞ്ചരിക്കണമെന്ന് നിർബന്ധിക്കുന്ന ഇറാൻ, അനുമതിയില്ലാത്ത കപ്പലുകൾക്ക് നേരെ നിരന്തരം ആക്രമണം നടത്തുന്നുണ്ട്. സമീപകാലത്ത് കടലിടുക്കിൽ വെച്ച് കപ്പലുകൾക്ക് തീപിടിച്ചതായും അവ മൈനുകളിൽ തട്ടിയതാണെന്നും ഇറാൻ അവകാശപ്പെട്ടിരുന്നു. കൂടാതെ, ഓമാന്‍ സമീപം കടന്നുപോയ എണ്ണ ടാങ്കറുകൾക്ക് നേരെ ആക്രമണമുണ്ടായതായും അറിയപ്പെടാത്ത പ്രൊജക്റ്റെൽ തട്ടി ടാങ്കറിന് തീപിടിച്ചതായും റിപ്പോർട്ടുകളുണ്ട്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World news-
റഷ്യൻ സൈനിക വിമാനം സൈബീരിയയിൽ തകർന്നു വീണു ; 17 പേർ മരിച്ചു, ഞെട്ടിക്കുന്ന അപകടദൃശ്യം പുറത്ത്
-
അടുത്ത യുഎൻ സെക്രട്ടറി ജനറൽ ആര്? റെബേക്ക ഗ്രിൻസ്പാന്‍ സാധ്യതയേറുന്നു; ഇസ്രയേലുമായി ബന്ധം,ട്രംപ് കനിയണം
-
ജീവനക്കാരെ വിറപ്പിക്കുന്ന ജെൻസൻ ഹുവാങിന്റെ മകൾ ; എൻവിഡിയയുടെ ഇടക്കാല സിഇഒയ്ക്ക് കടുത്ത വെല്ലുവിളിയായി മാഡിസൺ
Most read
-
കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു
-
49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്
-
13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI
-
കൈപ്പട്ടൂരില്‍ പട്ടാപ്പകല്‍ വീട്ടില്‍ നിന്നും റബര്‍ ഷീറ്റ് മോഷ്ടിച്ചു : മോഷ്ടാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണമാരംഭിച്ചു
-
നിധി കമ്പനികളുടെ പേരിൽ നിക്ഷേപ തട്ടിപ്പിന് സാധ്യത ; ഇന്ത്യയില്‍ അംഗീകാരമുള്ളത് 395 കമ്പനികള്‍ക്ക് മാത്രം – പൊതുജനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്


