പ്രസവിച്ച് മണിക്കൂറുകൾക്കകം നവജാതശിശുവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ
മിസിസിപ്പി: പ്രസവിച്ച് ഒരു മണിക്കൂർ പോലും തികയുന്നതിന് മുൻപ് പെൺകുഞ്ഞിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ കേസിൽ അമേരിക്കൻ യുവതി പിടിയിൽ. യുഎസിലെ മിസിസിപ്പിയിലുള്ള സ്മിത്ത് കൗണ്ടിയിലെ പോൾക്വിൽ എന്ന ചെറുപട്ടണത്തിൽ ഒക്ടോബർ 18 നായിരുന്നു മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം. 25 കാരിയായ ജാന്റൽ ഷാരോൺ ജോർദാനാണ് അറസ്റ്റിലായത്. കുഞ്ഞിന് അടിയന്തര വൈദ്യസഹായം വേണമെന്ന് ആവശ്യപ്പെട്ട് യുവതി തന്നെയാണ് എമർജൻസി സർവീസിലേക്ക് വിളിച്ചത്. തുടർന്ന് രക്ഷാപ്രവർത്തകർ ഉടൻതന്നെ സ്ഥലത്തെത്തുകയായിരുന്നു. രക്ഷാപ്രവർത്തകർ എത്തുമ്പോൾ, പ്രസവം നടന്നിട്ട് ഏകദേശം ഒരു മണിക്കൂർ പിന്നിട്ടിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന ചോരക്കുഞ്ഞിനെ ആംബുലൻസിൽ ഉടനടി അടുത്തുള്ള ജാക്സൺ ആശുപത്രിയിലേക്ക് മാറ്റി.
‘ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ നവജാതശിശുവിന് പെട്ടെന്ന് ചില ശാരീരിക സങ്കീർണതകൾ അനുഭവപ്പെടാൻ തുടങ്ങി. തുടക്കത്തിൽ ഇതിന്റെ കാരണം വ്യക്തമല്ലായിരുന്നു. എന്നാൽ, ജനനത്തിന് ശേഷം കുഞ്ഞിന് ക്രൂരമായി പരുക്കേറ്റിട്ടുണ്ടെന്ന് ഡോക്ടർമാർ തിരിച്ചറിഞ്ഞു. വിദഗ്ധ ചികിത്സ നൽകിയെങ്കിലും രണ്ടു ദിവസത്തിനു ശേഷം കുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നു’ – സ്മിത്ത് കൗണ്ടി ഷെരീഫ് ഓഫിസ് പ്രസ്താവനയിൽ വ്യക്തമാക്കി. തുടർന്ന് മിസിസിപ്പി ക്രൈം ലബോറട്ടറിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ, ശരീരത്തിലേറ്റ കഠിനമായ ക്ഷതമാണ് മരണകാരണമെന്ന് തെളിഞ്ഞു. മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതോടെ അധികൃതർ ജാന്റൽ ഷാരോൺ ജോർദാനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും, വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World news-
യുക്രെയ്നിൽ ഫ്രഞ്ച് സൈന്യത്തിന്റെ സാന്നിധ്യം : കടുത്ത അതൃപ്തി അറിയിച്ച് റഷ്യ ; പ്രതികരണവുമായി ഫ്രാൻസ്
-
പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി : ഹോർമുസ് കടലിടുക്കിലെ ഖ്വെഷം ദ്വീപിൽ അമേരിക്കയുടെ വ്യോമാക്രമണം, ബഹ്റൈനിലെ യുഎസ് താവളത്തിന് നേരെ ഡ്രോൺ ആക്രമണവുമായി ഇറാൻ
-
ഹോർമുസ് കടലിടുക്കിൽ സൂപ്പർ ടാങ്കർ ആക്രമിക്കപ്പെട്ടു ; 20 ലക്ഷം ബാരൽ ഇന്ധനവുമായി കപ്പൽ മുങ്ങിയതായി ഇറാൻ റെവല്യൂഷണറി ഗാർഡ്
Most read
-
കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു
-
49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്
-
13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI
-
നിധി കമ്പനികളുടെ പേരിൽ നിക്ഷേപ തട്ടിപ്പിന് സാധ്യത ; ഇന്ത്യയില്‍ അംഗീകാരമുള്ളത് 395 കമ്പനികള്‍ക്ക് മാത്രം – പൊതുജനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്
-
കൈപ്പട്ടൂരില്‍ പട്ടാപ്പകല്‍ വീട്ടില്‍ നിന്നും റബര്‍ ഷീറ്റ് മോഷ്ടിച്ചു : മോഷ്ടാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണമാരംഭിച്ചു


