Skip to content

എടപ്പാൾ സബ്ജില്ലാ സ്കൂൾ കലോത്സവത്തിനിടെ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്

മലപ്പുറം : എടപ്പാൾ സബ്ജില്ലാ സ്കൂൾ കലോത്സവത്തിനിടെ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്. കലോത്സവത്തിന്റെ രണ്ടാംദിനമായ ഇന്ന് രാവിലെയാണ് വിവിധ സ്കൂളുകളിൽ നിന്നെത്തിയ വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇടപെട്ട് സംഘർഷം നിയന്ത്രിച്ചു. കലോത്സവത്തിലെ ഒന്നാം വേദിയുടെ പിറകിലാണ് സംഘർഷമുണ്ടായത്. വിവിധ മത്സരങ്ങളുടെ ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് തർക്കം ആരംഭിച്ചതെന്നാണ് വിവരം. ചില സ്കൂളുകളിൽ നിന്നെത്തിയ വിദ്യാർത്ഥികളും ഒപ്പമുണ്ടായിരുന്നവരും ഫലപ്രഖ്യാപനത്തെ ചോദ്യം ചെയ്തതോടെ വാക്കേറ്റമുണ്ടായി. പിന്നീട് തർക്കം ഉന്തുംതള്ളിലേക്കും കൂട്ടയടിയിലേക്കും മാറുകയായിരുന്നു. ഇതിനിടെ കസേരകൾ പരസ്പരം വലിച്ചെറിയുകയും ചെയ്തു. സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി വിദ്യാർത്ഥികളെ നിയന്ത്രിക്കുകയും കൂടുതൽ സംഘർഷം ഒഴിവാക്കുകയുമായിരുന്നു. കലോത്സവത്തിന്റെ ആവേശത്തിനിടെ ഉണ്ടായ സംഘർഷം രക്ഷിതാക്കൾക്കും സംഘാടകർക്കും ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു

  2. 49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്

  3. അമ്പലപ്പുഴ പുറക്കാട്ട് ആള്‍താമസമില്ലാത്ത വീട്ടിലെ മോഷണ ശ്രമം വിദേശത്തിരുന്ന് വീട്ടുടമ പൊളിച്ചു

  4. ബിജെപി വിടാനൊരുങ്ങി പത്മജ വേണുഗോപാൽ

  5. ക്വാഡ് ഉച്ചകോടിയിൽ സ്ഥാനം അടയാളപ്പെടുത്താൻ തറയിൽ പതിച്ച ഇന്ത്യൻ പതാക കാർഡ് പോക്കറ്റിൽ സൂക്ഷിച്ച് പ്രധാനമന്ത്രി

Share on WhatsApp

Share this story

എടപ്പാൾ സബ്ജില്ലാ സ്കൂൾ കലോത്സവത്തിനിടെ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല് pathanamthittamedia.com