Skip to content

കാലടി സർവകലാശാലയുടെ സസ്പെൻഷനെതിരെ വിദ്യാർഥികൾ നൽകിയ ഹർജിയിൽ തിങ്കളാഴ്ച വിധി പറയുമെന്ന് കോടതി

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ സസ്പെൻഷനെതിരെ വിദ്യാർഥികൾ നൽകിയ ഹർജിയിൽ തിങ്കളാഴ്ച വിധി പറയുമെന്ന് കോടതി. വിദ്യാർഥി പ്രതിഷേധങ്ങൾ എല്ലാകാലത്തും ഉണ്ടാകുന്നത് അല്ലെ എന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണ സമിതി റിപ്പോർട്ട് നടപടി ക്രമങ്ങൾ പാലിച്ചല്ലെന്ന് വിദ്യാർഥികൾ വാദിച്ചു. നടപടി നേരിട്ട വിദ്യാർഥകൾക്കെതിരെ മുൻപും കേസുകളുണ്ടെന്നും ബിരുദദാന ചടങ്ങിൽ ഒരു പ്രതിഷേധം കണ്ടിട്ടില്ലെന്നും സർവകലാശാല സ്റ്റാൻഡിങ് കൗൺസിൽ. എന്ത് പ്രശ്നമാണ് ഉണ്ടാക്കിയത് എന്ന് ഇതുവരെ അന്വേഷണ സമിതി പറഞ്ഞിട്ടില്ലെന്ന് വിദ്യാർഥികൾ പറ‍ഞ്ഞു. വീണ്ടും 4 പേരുടെ സസ്‌പെൻഷൻ നീട്ടി. ഖേദം പ്രകടിപ്പിച്ചാൽ 12 പേരുടെ സസ്‌പെൻഷൻ പിൻവലിക്കാമെന്ന് പറയുന്നു. ഇത് സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും വിദ്യാർഥികൾ കോടതിയിൽ പറ‍ഞ്ഞു.

ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ സിംഗിൾ ബെഞ്ചാണ് വാദം കേട്ടത്. വിദ്യാർത്ഥിപ്രതിഷേധങ്ങൾ എല്ലാകാലത്തും ഉണ്ടാകുന്നത് അല്ലേ എന്ന കോടതിയുടെ ചോദ്യത്തിന് ബിരുദദാന ചടങ്ങിൽ ഒരു പ്രതിഷേധം കണ്ടിട്ടില്ലെന്ന് സർവകലാശാല സ്റ്റാൻഡിങ് കൗൺസിൽ മറുപടി നൽ‌കി. അരിശം തീർന്നില്ലേ എന്ന കോടതിയുടെ ചോദ്യമായിരിന്നു ഒരു ദിവസത്തെ ബാനർ എന്ന് സർവകലാശാല കോടതിയെ അറിയിച്ചു. മാധ്യമങ്ങളെയും കോടതി വിമർശിച്ചു. എന്ത് റിപ്പോർട്ട് ചെയ്യണം, ചെയ്യണ്ട എന്ന് മാധ്യമങ്ങളല്ലേ തീരുമാനിക്കുന്നതെന്നും അത് മാധ്യമ സ്വാതന്ത്ര്യമല്ലേ എന്നും കോടതി പറഞ്ഞു. മാപ്പ് പറയണം എന്ന് പറയുന്ന സർവകലാശാലയുടെ സത്യവാങ്മൂലത്തിന് വിദ്യാർഥികൾ ഹൈക്കോടതിയിൽ മറുപടി നൽകിയിട്ടുണ്ട്. മാപ്പ് പറയില്ലെന്ന നിലപാടിലാണ് വിദ്യാർഥികൾ.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു

  2. 49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്

  3. അമ്പലപ്പുഴ പുറക്കാട്ട് ആള്‍താമസമില്ലാത്ത വീട്ടിലെ മോഷണ ശ്രമം വിദേശത്തിരുന്ന് വീട്ടുടമ പൊളിച്ചു

  4. ബിജെപി വിടാനൊരുങ്ങി പത്മജ വേണുഗോപാൽ

  5. ക്വാഡ് ഉച്ചകോടിയിൽ സ്ഥാനം അടയാളപ്പെടുത്താൻ തറയിൽ പതിച്ച ഇന്ത്യൻ പതാക കാർഡ് പോക്കറ്റിൽ സൂക്ഷിച്ച് പ്രധാനമന്ത്രി

Share on WhatsApp

Share this story

കാലടി സർവകലാശാലയുടെ സസ്പെൻഷനെതിരെ വിദ്യാർഥികൾ നൽകിയ ഹർജിയിൽ തിങ്കളാഴ്ച വിധി പറയുമെന്ന് കോടതി pathanamthittamedia.com