പമ്പയിൽ സ്പോട്ട് ബുക്കിംഗ് സൗകര്യം ഉണ്ടായിരിക്കില്ലെന്ന് ശബരിമല എഡിഎം ദിലീപ് കെ. കൈനിക്കര
പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ചുള്ള തിരക്ക് നിയന്ത്രണത്തിന്റെ ഭാഗമായി പമ്പയിൽ സ്പോട്ട് ബുക്കിംഗ് സൗകര്യം ഉണ്ടായിരിക്കില്ലെന്ന് ശബരിമല എഡിഎം ദിലീപ് കെ. കൈനിക്കര. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തീർത്ഥാടകർക്കായി ഈ പ്രധാന നിർദേശം പങ്കുവെച്ചത്. ദർശനത്തിനായി എത്തുന്നവർ കഴിയുന്നതും വെർച്വൽ ക്യൂ വഴി മുൻകൂട്ടി ബുക്ക് ചെയ്ത് മാത്രം യാത്ര തിരിക്കണം. ഏതെങ്കിലും സാഹചര്യത്തിൽ വെർച്വൽ ക്യൂ ബുക്ക് ചെയ്യാതെ എത്തുന്ന തീർത്ഥാടകർ, നിലയ്ക്കൽ ബേസ് ക്യാമ്പിലെത്തി സ്പോട്ട് ബുക്കിംഗ് പൂർത്തിയാക്കിയ ശേഷം മാത്രമേ പമ്പയിലേക്ക് വരാവൂ.
സ്പോട്ട് ബുക്കിംഗിനായി പമ്പയിലെത്തിയ ശേഷം വീണ്ടും നിലയ്ക്കലിലേക്ക് തിരികെ പോകേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ തീർത്ഥാടകർ ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.ഈ പുതിയ ക്രമീകരണം കൃത്യമായി നടപ്പിലാക്കുന്നതിനായി പോലീസ്, മോട്ടോർ വാഹന വകുപ്പ് (എംവിഡി), കെഎസ്ആർടിസി, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. സന്നിധാനത്തെയും പമ്പയിലെയും തിരക്ക് നിയന്ത്രിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള ഈ ക്രമീകരണങ്ങളോട് എല്ലാ ഭക്തരും സഹകരിക്കണമെന്നും എഡിഎം അഭ്യർത്ഥിച്ചു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു
-
49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്
-
ബിജെപി വിടാനൊരുങ്ങി പത്മജ വേണുഗോപാൽ
-
അമ്പലപ്പുഴ പുറക്കാട്ട് ആള്‍താമസമില്ലാത്ത വീട്ടിലെ മോഷണ ശ്രമം വിദേശത്തിരുന്ന് വീട്ടുടമ പൊളിച്ചു
-
ക്വാഡ് ഉച്ചകോടിയിൽ സ്ഥാനം അടയാളപ്പെടുത്താൻ തറയിൽ പതിച്ച ഇന്ത്യൻ പതാക കാർഡ് പോക്കറ്റിൽ സൂക്ഷിച്ച് പ്രധാനമന്ത്രി





