Skip to content

ദേശീയ-അന്തർദേശീയ മത്സരങ്ങളിലെ മികച്ച വിജയം; ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് വിദർശയ്ക്ക് കായിക വകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടർ പദവി

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ. വിനോദിന് കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടറായി നിയമനം നൽകാൻ തീരുമാനം. ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്ക് കായിക വകുപ്പിൽ ജോലി നൽകുമെന്ന് മന്ത്രി ഒ.ജെ. ജെനീഷ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്‌ച രാവിലെ 9 ന് മുഖ്യമന്ത്രിയുടെ ചേമ്പറിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശൻ നിയമന ഉത്തരവ് കൈമാറും.നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ ഉത്തരവ് കൈമാറാനായിരുന്നു ആദ്യഘട്ടത്തിൽ തീരുമാനിച്ചിരുന്നത്.

എന്നാൽ ടൂർണമെൻ്റിൽ പങ്കെടുക്കാനായി വിദർശ വിദേശത്തായിരുന്നതിനാൽ അന്ന് കൈമാറാൻ സാധിച്ചില്ല. കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ പ്രശാന്ത്, ഡയറക്ടർ അഖിൽ വി മേനോൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു

  2. 49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്

  3. ബിജെപി വിടാനൊരുങ്ങി പത്മജ വേണുഗോപാൽ

  4. അമ്പലപ്പുഴ പുറക്കാട്ട് ആള്‍താമസമില്ലാത്ത വീട്ടിലെ മോഷണ ശ്രമം വിദേശത്തിരുന്ന് വീട്ടുടമ പൊളിച്ചു

  5. ക്വാഡ് ഉച്ചകോടിയിൽ സ്ഥാനം അടയാളപ്പെടുത്താൻ തറയിൽ പതിച്ച ഇന്ത്യൻ പതാക കാർഡ് പോക്കറ്റിൽ സൂക്ഷിച്ച് പ്രധാനമന്ത്രി

Share on WhatsApp

Share this story

ദേശീയ-അന്തർദേശീയ മത്സരങ്ങളിലെ മികച്ച വിജയം; ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് വിദർശയ്ക്ക് കായിക വകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടർ പദവി pathanamthittamedia.com