മന്ത്രിസഭയിൽ നിന്ന് പുറത്ത് വന്ന വാർത്ത ഐക്യം എത്രയുണ്ട് എന്ന് തെളിയിക്കുന്നതാണെന്ന് പി എ മുഹമ്മദ് റിയാസ്
കോഴിക്കോട്: മന്ത്രിസഭയിൽ നിന്ന് പുറത്ത് വന്ന വാർത്ത ഐക്യം എത്രയുണ്ട് എന്ന് തെളിയിക്കുന്നതാണെന്ന് പി എ മുഹമ്മദ് റിയാസ് എം എൽ എ. ഘടകക്ഷി നേതാക്കൾ തന്നെ ഒന്നും അറിയുന്നില്ലെന്നും ബിജെപിയുടെ അജണ്ട നടപ്പിലാക്കാൻ മാത്രമാണ് വി ഡി സതീശൻ സർക്കാർ ശ്രമിക്കുന്നതെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു. യു ഡി എഫ് സർക്കാർ അധികാരത്തിലേറി ആറ് മാസം തികയുന്ന ദിവസം തന്നെ പുറത്തുവന്നത് ഡി സി സി ഭാരവാഹി കൈക്കൂലി വാങ്ങുന്നതിൻ്റെ ദൃശ്യങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യു ഡി എഫിന് അധികാരം നൽകിയത് അബദ്ധം പറ്റിയതായി ജനങ്ങൾക്ക് ബോധ്യമായിയെന്നും മുഹമ്മദ് റിയാസ് എം എൽ എ പറഞ്ഞു.
ആരോഗ്യ മേഖല തകർന്നു. 6 മാസം ചതിക്കപ്പെട്ട വഞ്ചനയുടെ നാളുകളായി പോയി. അബദ്ധം പറ്റിയതായി ജനങ്ങൾക്ക് ബോധ്യമായി. ഐക്യ ജനാധിപത്യ മുന്നണിയുടെ ഐക്യം തകർന്ന ദിനങ്ങളാണിതെന്നും വയനാട് തുരങ്കപാതയ്ക്ക് പോലും സർക്കാർ തുരങ്കം വെച്ചുവെന്നും അദ്ദേഹം ആരോപിച്ചു. എയിംസ് കോഴിക്കോട് വരുന്നതിലും യു ഡി എഫ് സർക്കാർ തുരങ്കം വെച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. കോൺഗ്രസിലെ നേതാക്കൾ പണം വാങ്ങിയത് ഉൾപ്പെടെ ക്യാമറയിൽ പതിഞ്ഞത് പുറത്തു വന്നു. ഐക്യ ജനാധിപത്യ മുന്നണിയുടെ ഐക്യം തകർന്ന ദിനങ്ങൾ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala news-
മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസവാർത്ത ; അപകട ഇൻഷുറൻസ് തുക 15 ലക്ഷമായി ഉയർത്തി, കുടുംബങ്ങൾക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കും
-
അസിസ്റ്റന്റ് പ്രൊഫസർ റാങ്ക് പട്ടികയിലെ ഒന്നാം റാങ്കുകാർക്ക് നിയമനം നൽകാൻ മന്ത്രിസഭാ തീരുമാനം
-
കാലടി സർവകലാശാലയുടെ സസ്പെൻഷനെതിരെ വിദ്യാർഥികൾ നൽകിയ ഹർജിയിൽ തിങ്കളാഴ്ച വിധി പറയുമെന്ന് കോടതി
Most read
-
കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു
-
49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്
-
അമ്പലപ്പുഴ പുറക്കാട്ട് ആള്‍താമസമില്ലാത്ത വീട്ടിലെ മോഷണ ശ്രമം വിദേശത്തിരുന്ന് വീട്ടുടമ പൊളിച്ചു
-
ബിജെപി വിടാനൊരുങ്ങി പത്മജ വേണുഗോപാൽ
-
ക്വാഡ് ഉച്ചകോടിയിൽ സ്ഥാനം അടയാളപ്പെടുത്താൻ തറയിൽ പതിച്ച ഇന്ത്യൻ പതാക കാർഡ് പോക്കറ്റിൽ സൂക്ഷിച്ച് പ്രധാനമന്ത്രി


