കോഴിക്കോട് നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്
കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. പ്രസവത്തിന് മുമ്പ് തന്നെ കുഞ്ഞ് മരിച്ചിരുന്നതായാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. കോഴിക്കോട് ബീച്ച് ആശുപത്രിയിലായിരുന്നു പോസ്റ്റ്‌മോർട്ടം നടപടികൾ നടന്നത്. ബുധനാഴ്ച രാവിലെ ആറുമണിയോടെ കോഴിക്കോട് നോർത്ത് ബീച്ചിലെ ഓപ്പൺ സ്റ്റേജിന് സമീപമാണ് നവജാത പെൺകുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. പ്രഭാതനടത്തത്തിന് എത്തിയവരാണ് മണലിൽ കമഴ്ന്നു കിടക്കുന്ന നിലയിൽ മൃതദേഹം ആദ്യം കണ്ടത്. ആദ്യം ബൊമ്മയോ കളിപ്പാട്ടമോ ആണെന്നാണ് കരുതിയതെങ്കിലും പിന്നീട് സുരക്ഷാ ജീവനക്കാരും നാട്ടുകാരും അടുത്തെത്തി പരിശോധിച്ചപ്പോഴാണ് പൊക്കിൾക്കൊടി വേർപെടാത്ത നിലയിലുള്ള നവജാത ശിശുവിന്‍റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. ഉടൻ തന്നെ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.
സംഭവത്തിൽ വെള്ളയിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കടൽത്തീരത്ത് തിരമാലകൾ എത്താത്ത ഭാഗത്താണ് മൃതദേഹം കിടന്നിരുന്നത് എന്നതിനാൽ കടലിൽ നിന്ന് കരയ്ക്കടിഞ്ഞതല്ലെന്നും ആരോ ഉപേക്ഷിച്ചതാണെന്നും പോലീസ് സ്ഥിരീകരിച്ചിരുന്നു. പുലർച്ചെ മൂന്നര വരെ ബീച്ചിൽ പോലീസിന്‍റെ രാത്രികാല പട്രോളിംഗ് ഉണ്ടായിരുന്നു. ഇതിന് ശേഷമുള്ള സമയത്താകാം മൃതദേഹം ഇവിടെ ഉപേക്ഷിച്ചതെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. പ്രസവത്തിന് മുമ്പ് തന്നെ കുഞ്ഞ് മരിച്ചിരുന്നതായി പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായ സാഹചര്യത്തിൽ, പ്രസവശേഷം മൃതദേഹം രഹസ്യമായി ഉപേക്ഷിച്ചതാകാമെന്ന നിഗമനത്തിലാണ് പോലീസ്. കുഞ്ഞിന്‍റെ അമ്മയെയും മൃതദേഹം ഉപേക്ഷിക്കാൻ എത്തിയവരെയും കണ്ടെത്തുന്നതിനായി ബീച്ച് പരിസരത്തെയും സമീപ റോഡുകളിലെയും സിസിടിവി ദൃശ്യങ്ങളും ആശുപത്രി വിവരങ്ങളും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala news-
മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസവാർത്ത ; അപകട ഇൻഷുറൻസ് തുക 15 ലക്ഷമായി ഉയർത്തി, കുടുംബങ്ങൾക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കും
-
അസിസ്റ്റന്റ് പ്രൊഫസർ റാങ്ക് പട്ടികയിലെ ഒന്നാം റാങ്കുകാർക്ക് നിയമനം നൽകാൻ മന്ത്രിസഭാ തീരുമാനം
-
കാലടി സർവകലാശാലയുടെ സസ്പെൻഷനെതിരെ വിദ്യാർഥികൾ നൽകിയ ഹർജിയിൽ തിങ്കളാഴ്ച വിധി പറയുമെന്ന് കോടതി
Most read
-
കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു
-
49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്
-
അമ്പലപ്പുഴ പുറക്കാട്ട് ആള്‍താമസമില്ലാത്ത വീട്ടിലെ മോഷണ ശ്രമം വിദേശത്തിരുന്ന് വീട്ടുടമ പൊളിച്ചു
-
ബിജെപി വിടാനൊരുങ്ങി പത്മജ വേണുഗോപാൽ
-
ക്വാഡ് ഉച്ചകോടിയിൽ സ്ഥാനം അടയാളപ്പെടുത്താൻ തറയിൽ പതിച്ച ഇന്ത്യൻ പതാക കാർഡ് പോക്കറ്റിൽ സൂക്ഷിച്ച് പ്രധാനമന്ത്രി


