Skip to content

പയ്യന്നൂരിൽ നടന്ന സഹകരണ വാരാഘോഷത്തിനിടെ സംഘർഷാവസ്ഥ

കണ്ണൂർ : പയ്യന്നൂരിൽ നടന്ന സഹകരണ വാരാഘോഷത്തിനിടെ സംഘർഷാവസ്ഥ. പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ എം.എൽ.എ വി. കുഞ്ഞികൃഷ്ണന്റെ പ്രസംഗം ചിലർ ചേർന്ന് തടസ്സപ്പെടുത്തി. എം.എൽ.എയുടെ പേഴ്സണൽ അസിസ്റ്റന്റിനെ സി.പി.ഐ.എം സഹകരണ സംഘം ഭാരവാഹികൾ കയ്യേറ്റം ചെയ്തതായും ഗുരുതരമായ ആരോപണമുയർന്നിട്ടുണ്ട്. തളിപ്പറമ്പ് സര്‍ക്കിള്‍ യൂണിയന്‍ വരാഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. ഇന്നലെ തന്നെ പരിപാടിയുടെ ഉദ്ഘാടകനുമായി ബന്ധപ്പെട്ട വിവാദം ഉടലെടുത്തിരുന്നു. സ്ഥലം എംഎല്‍എ വി കുഞ്ഞികൃഷ്ണനെ ഉദ്ഘാടകനാക്കാതെ നഗരസഭാ ചെയര്‍മാനെയായിരുന്നു ഉദ്ഘാടകനായി തീരുമാനിച്ചിരുന്നത്.

പരിപാടിയില്‍ പ്രസംഗിച്ച് തുടങ്ങിയതിന് പിന്നാലെ ഏത് തെറ്റ് കണ്ടാലും തന്റെ ശബ്ദം ഉയരുമെന്ന് എംഎല്‍എ പറഞ്ഞിരുന്നു. ഇതിനിടെയാണ് വേദിയിലിരുന്ന ചില ആളുകള്‍ അവിടെ നിന്ന് എഴുന്നേറ്റ് അദ്ദേഹത്തിനെതിരെ പ്രതിഷേധമുയര്‍ത്തുന്ന സാഹചര്യമുണ്ടായത്. വീണ്ടും എംഎല്‍എ പ്രസംഗം തുടരുന്നതിനിടെ സദസില്‍ നിന്ന് നിരവധി പേര്‍ എഴുന്നേറ്റ് നിന്ന് പ്രതിഷേധിക്കുന്ന സാഹചര്യവുമുണ്ടായി. തുടര്‍ന്നാണ് എംല്‍എയും പിഎ അടക്കമുള്ളവര്‍ക്ക് മര്‍ദ്ദനമേറ്റതായി ആരോപണം ഉയര്‍ന്നത്.

പയ്യന്നൂരിലും തളിപ്പറമ്പിലും സിപിഐഎം വിട്ട് വന്ന എംഎല്‍മാര്‍ സിപിഐഎം ഭരിക്കുന്ന സദ്ദേശ സ്ഥാനപനങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. സിപിഐഎം ഭരിക്കുന്ന പഞ്ചായത്തുകളിലും നഗരസലഭകളിലും വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നായിരുന്നു വി കുഞ്ഞികൃഷ്ണന്റെയും ടി കെ ഗോവിന്ദന്റെയും ആരോപണം. ഇതിന്റെ തുടര്‍ച്ചയായി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയെ തളിപ്പറമ്പ് സര്‍ക്കിള്‍ യൂണിയന്‍ വരാഘോഷത്തില്‍ ഉള്‍പ്പെടുത്താതെ ആദ്യം പരിപാടി നിശ്ചയിച്ചിരുന്നതെന്നാണ് സൂചന. പരിപാടിയുടെ ചാര്‍ട്ടില്‍ എവിടെയും എംഎല്‍എയുടെ പേര് ഉണ്ടായിരുന്നില്ല.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു

  2. 49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്

  3. അമ്പലപ്പുഴ പുറക്കാട്ട് ആള്‍താമസമില്ലാത്ത വീട്ടിലെ മോഷണ ശ്രമം വിദേശത്തിരുന്ന് വീട്ടുടമ പൊളിച്ചു

  4. ബിജെപി വിടാനൊരുങ്ങി പത്മജ വേണുഗോപാൽ

  5. ക്വാഡ് ഉച്ചകോടിയിൽ സ്ഥാനം അടയാളപ്പെടുത്താൻ തറയിൽ പതിച്ച ഇന്ത്യൻ പതാക കാർഡ് പോക്കറ്റിൽ സൂക്ഷിച്ച് പ്രധാനമന്ത്രി

Share on WhatsApp

Share this story

പയ്യന്നൂരിൽ നടന്ന സഹകരണ വാരാഘോഷത്തിനിടെ സംഘർഷാവസ്ഥ pathanamthittamedia.com