Skip to content

ആറ് മാസം കൊണ്ട് യുഡിഎഫ് സർക്കാർ എവിടെയാണ് എത്തിനിൽക്കുന്നതെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: ആറ് മാസം കൊണ്ട് യുഡിഎഫ് സർക്കാർ എവിടെയാണ് എത്തിനിൽക്കുന്നതെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സർക്കാരിന്റെ നല്ല തീരുമാനങ്ങൾക്ക് എൽ ഡി എഫ് പിന്തുണ നൽകിയെന്നും തെറ്റായ നിലപാടുകൾ തുറന്നു കാണിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ നയം പരിശോധിക്കണമെന്നും ​അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന വിമർശനം നടത്താൻ പോലും ഇപ്പോഴത്തെ സർക്കാർ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നയ പ്രഖ്യാപനത്തിലും ദവള പത്രത്തിലും അത് കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര നിലപാട് കേരളത്തിൽ നടപ്പാക്കുക എന്നതാണ് യുഡിഎഫ് നയമെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്രത്തിന്റെ രാഷ്ട്രീയത്തോട് വിധേയപെടുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും എംവി ഗോവിന്ദൻ ആരോപിച്ചു. വിഴിഞ്ഞം തുറമുഖം കോർപറേററ്റ് കമ്പനികൾക്ക് ഇളവ് നൽകുന്ന സർക്കാർ സമീപനത്തെ അദ്ദേഹം ചൂണ്ടിക്കാട്ടി. അദാനിയെ സംരക്ഷിക്കാനുള്ള നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അദാനിക്ക് വേണ്ടി എന്തും ചെയുന്ന ചാവേറുകളായി യുഡിഫ് സർക്കാർ മാറിയെന്നും അദ്ദേഹം ആരോപിച്ചു.

സർവകലാശാലയിലും വിദ്യാഭ്യാസ മേഖലയിലും ആർഎസ്എസുകാരെ കുത്തിനിറക്കുകയാണെന്നും വിദ്യാഭ്യാസ കച്ചവടക്കാർക്ക് യു ഡി എഫ് സർക്കാർ ഒത്താശ ചെയുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ വിവാദ ഹെലികോപ്റ്റർ യാത്രയിൽ 6 മാസംയിട്ടും മറുപടി പറയാൻ തയായറായിട്ടില്ലെന്നും ​എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. കൂട്ടുത്തരവാദിത്തം ഇല്ലാത്ത സർക്കാറായി യുഡിഎഫ് സർക്കാർ മാറിയെന്നും വിവരങ്ങൾ അറിയുന്നത് മാധ്യമങ്ങൾ വഴിയെന്ന് പറയുന്ന യുഡിഎഫ് കൺവീനർ പറഞ്ഞത് ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹ മാധ്യമങ്ങളിലെ പോസ്റ്ററുകൾ നീക്കം ചെയ്തത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു

  2. 49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്

  3. അമ്പലപ്പുഴ പുറക്കാട്ട് ആള്‍താമസമില്ലാത്ത വീട്ടിലെ മോഷണ ശ്രമം വിദേശത്തിരുന്ന് വീട്ടുടമ പൊളിച്ചു

  4. ക്വാഡ് ഉച്ചകോടിയിൽ സ്ഥാനം അടയാളപ്പെടുത്താൻ തറയിൽ പതിച്ച ഇന്ത്യൻ പതാക കാർഡ് പോക്കറ്റിൽ സൂക്ഷിച്ച് പ്രധാനമന്ത്രി

  5. നിധി കമ്പനികളുടെ പേരിൽ നിക്ഷേപ തട്ടിപ്പിന് സാധ്യത ; ഇന്ത്യയില്‍ അംഗീകാരമുള്ളത് 395 കമ്പനികള്‍ക്ക് മാത്രം – പൊതുജനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്

Share on WhatsApp

Share this story

ആറ് മാസം കൊണ്ട് യുഡിഎഫ് സർക്കാർ എവിടെയാണ് എത്തിനിൽക്കുന്നതെന്ന് എം വി ഗോവിന്ദൻ pathanamthittamedia.com