Skip to content

അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം

തിരുവനന്തപുരം : പൊതുവിപണിയിൽ അരിയുടെയും മറ്റ് ഭക്ഷ്യധാന്യങ്ങളുടെയും വിലക്കയറ്റം നിയന്ത്രിക്കാൻ നിർണായക നീക്കവുമായി സംസ്ഥാന സർക്കാർ. വിലസ്ഥിരത ഉറപ്പാക്കുന്നതിനും കുറഞ്ഞ നിരക്കിൽ ധാന്യങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനുമായി സ്ഥിരം പദ്ധതി നടപ്പാക്കുന്നു. ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം ഇതുസംബന്ധിച്ച് വിജ്ഞാപനവും പുറത്തിറക്കി. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എഫ്‌സിഐ) ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീം (ഒഎംഎസ്എസ്) വഴി ഇ-ലേലം കൂടാതെയും ആവശ്യമെങ്കിൽ നേരിട്ടും സർക്കാരിന് ഭക്ഷ്യധാന്യങ്ങൾ സംഭരിക്കാം. ഇത്തരത്തിൽ സംഭരിക്കുന്ന ധാന്യങ്ങൾ എല്ലാ വിഭാഗം റേഷൻ കാർഡ് ഉടമകൾക്കും പരമാവധി 15 കിലോഗ്രാം വരെ വിതരണം ചെയ്യാനാകും.

അതത് കാലത്തെ സംഭരണവിലയും കൈകാര്യച്ചെലവും മാത്രം ഉൾപ്പെടുത്തി ലാഭമെടുക്കാതെയാകും വിൽപ്പനവില നിശ്ചയിക്കുക. ഓരോ തവണയും വിപണിയിൽ ഇടപെടുന്നതിനായി സർക്കാരിന്റെ മുൻകൂർ അനുമതിയോടെ ഫണ്ട് അനുവദിക്കും. പദ്ധതി നടപ്പാക്കാനുള്ള ചുമതല സിവിൽ സപ്ലൈസ് കമ്മിഷണർക്കാണ്. കേരളം 25,000 ടൺ അരി ആവശ്യപ്പെട്ടപ്പോൾ ഇതിനായി പ്രത്യേക പദ്ധതി തയ്യാറാക്കി വിജ്ഞാപനം പുറപ്പെടുവിക്കാനാണ് കേന്ദ്രം നിർദേശിച്ചത്. തുടർന്നാണ് ഭാവിയിലെ വിപണി സാഹചര്യങ്ങൾ കൂടി കണക്കിലെടുത്ത് സ്ഥിരം വിലസ്ഥിരതാ പദ്ധതിക്ക് സർക്കാർ രൂപം നൽകിയത്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു

  2. 49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്

  3. അമ്പലപ്പുഴ പുറക്കാട്ട് ആള്‍താമസമില്ലാത്ത വീട്ടിലെ മോഷണ ശ്രമം വിദേശത്തിരുന്ന് വീട്ടുടമ പൊളിച്ചു

  4. ബിജെപി വിടാനൊരുങ്ങി പത്മജ വേണുഗോപാൽ

  5. ക്വാഡ് ഉച്ചകോടിയിൽ സ്ഥാനം അടയാളപ്പെടുത്താൻ തറയിൽ പതിച്ച ഇന്ത്യൻ പതാക കാർഡ് പോക്കറ്റിൽ സൂക്ഷിച്ച് പ്രധാനമന്ത്രി

Share on WhatsApp

Share this story

അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം pathanamthittamedia.com