പമ്പയെ ശുചിയാക്കി വിശുദ്ധി സേന : തീർത്ഥാടകർ ഉപേക്ഷിച്ച തുണികൾ നീക്കം ചെയ്തു
പമ്പ : തീർത്ഥാടകർ ഉപേക്ഷിക്കുന്ന വസ്ത്രങ്ങൾ അടിഞ്ഞുകൂടി പമ്പാനദി മലിനമാകുന്ന സാഹചര്യം കണക്കിലെടുത്ത് ശുചീകരണ പ്രവർത്തനങ്ങളുമായി വിശുദ്ധി സേന രംഗത്ത്. തീർത്ഥാടകരുടെ തിരക്ക് വർധിച്ചതോടെ പമ്പ ത്രിവേണിയിലും മണപ്പുറത്തും വൻതോതിൽ തുണികൾ കുമിഞ്ഞുകൂടിയിരുന്നു. തുടർന്നാണ് വിശുദ്ധി സേനാംഗങ്ങളുടെ നേതൃത്വത്തിൽ ശുചീകരണം നടത്തിയത്. ശബരിമല എ.ഡി.എം. ദിലീപ് കെ.കൈനിക്കരയുടെ നിർദേശാനുസരണം പമ്പ ഡ്യൂട്ടി മജിസ്ട്രേറ്റ് അതുൽ സ്വാമിനാഥ്, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ജോജി ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണ പ്രവർത്തനങ്ങൾ. പമ്പ മേഖലയിലെ സാനിറ്റേഷൻ മോണിറ്ററിങ് ഓഫീസർമാർ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു.
പത്തനംതിട്ട ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ശബരിമല സാനിറ്റേഷൻ സൊസൈറ്റിയുടെ കീഴിലുള്ള വിശുദ്ധി സേനയിൽ ഇത്തവണ സേവനസന്നദ്ധരായി എത്തിയിരിക്കുന്നത് ആയിരത്തോളം പ്രവർത്തകരാണ്. തീർത്ഥാടനകാലത്ത് പമ്പയിലും പരിസരപ്രദേശങ്ങളിലും ശുചിത്വം ഉറപ്പാക്കുന്നതിൽ സേനാംഗങ്ങൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്. തുണികൾ പമ്പാനദിയിൽ ഉപേക്ഷിക്കുന്നതിനെതിരെ ദേവസ്വം ബോർഡും വിവിധ സർക്കാർ വകുപ്പുകളും നിരന്തരം ബോധവത്കരണം നടത്തുന്നുണ്ട്. നദിയുടെ ശുചിത്വവും പവിത്രതയും സംരക്ഷിക്കുന്നതിന് തീർത്ഥാടകരുടെ സഹകരണം അനിവാര്യമാണെന്നും അധികൃതർ വ്യക്തമാക്കുന്നു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു
-
49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്
-
അമ്പലപ്പുഴ പുറക്കാട്ട് ആള്‍താമസമില്ലാത്ത വീട്ടിലെ മോഷണ ശ്രമം വിദേശത്തിരുന്ന് വീട്ടുടമ പൊളിച്ചു
-
ബിജെപി വിടാനൊരുങ്ങി പത്മജ വേണുഗോപാൽ
-
ക്വാഡ് ഉച്ചകോടിയിൽ സ്ഥാനം അടയാളപ്പെടുത്താൻ തറയിൽ പതിച്ച ഇന്ത്യൻ പതാക കാർഡ് പോക്കറ്റിൽ സൂക്ഷിച്ച് പ്രധാനമന്ത്രി





