Skip to content

കലഞ്ഞൂർ പോത്തുപാറ ദര്‍ശന്‍ ഗ്രാനൈറ്റിലെ മലിനജലം അച്ചൻകോവിലാറ്റിലേക്ക് : രോഗഭീതിയിൽ ജനങ്ങള്‍

കോന്നി: കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ പോത്തുപാറ ദർശൻ ഗ്രാനൈറ്റ് പാറമടയിൽ നിന്ന് ഒഴുക്കി വിടുന്ന രാസമാലിന്യങ്ങൾ കലർന്ന മലിനജലം അച്ചൻകോവിൽ നദിയിലേക്ക് എത്തുന്നതായി പരാതി. ജലസ്രോതസ്സുകൾ മലിനമായത്തോടെ പ്രദേശവാസികൾ രോഗഭീതിയിലാണ്. പൂമരുതിക്കുഴി, പോത്തുപാറ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പാറമടയുടെ പ്രവർത്തനം. ഇവിടെ വലിയ തോതിൽ പാറ ഖനനം നടത്തുന്നതിനൊപ്പം പാറ ഉത്പന്നങ്ങൾ കഴുകുമ്പോൾ ഉണ്ടാകുന്ന രാസമാലിന്യങ്ങൾ കലർന്ന മലിനജലം സമീപത്തെ ജലസ്രോതസ്സുകളിലേക്ക് ഒഴുക്കിവിടുന്നതായാണ് നാട്ടുകാരുടെ ആരോപണം. ക്രഷറിന് സമീപത്തുകൂടി വനത്തിലൂടെ ഒഴുകുന്ന തോട്ടിലേക്കാണ് മലിനജലം ഒഴുക്കിവിടുന്നതെന്നാണ് പരാതി. ഈ വെള്ളം പ്രദേശത്തെ വീടുകളിലെ കിണറുകളിലേക്കും ഒഴുകിയെത്തുന്നതായി നാട്ടുകാർ പറയുന്നു. പാറമടയ്ക്ക് ചുറ്റും ജനവാസമേഖലയായതിനാൽ നിരവധി കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ജലസ്രോതസ്സുകൾ മലിനമാകുന്നത് ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുമെന്ന ആശങ്കയും ശക്തമാണ്.

പാറമടയിൽ നിന്ന് ദിവസേന വിവിധ സ്ഥലങ്ങളിലേക്ക് അമിതഭാരം കയറ്റി പോകുന്ന ടോറസ് ലോറികൾ പ്രദേശത്തെ റോഡുകൾ തകർക്കുന്നതായും പരാതിയുണ്ട്. ഇറക്കങ്ങളിൽ അമിത വേഗത്തിൽ സഞ്ചരിക്കുന്ന ലോറികൾ കാൽനട യാത്രക്കാരുൾപ്പെടെയുള്ളവരുടെ ജീവനും ഭീഷണിയാകുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. പാറമടയ്ക്ക് സമീപത്തെ തോട്ടിലേക്ക് മലിനജലം ഒഴുക്കിവിടാൻ തുടങ്ങിയിട്ട് കാലങ്ങളായെങ്കിലും കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് അധികൃതരോ ബന്ധപ്പെട്ട വകുപ്പുകളോ ഇതുവരെ ഫലപ്രദമായ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് പ്രദേശവാസികളുടെ പ്രധാന ആക്ഷേപം. ഇതിനുപുറമെ വലിയ തോതിൽ പാറ പൊട്ടിച്ചുമാറ്റിയ ഭാഗത്ത് രൂപപ്പെട്ട കുളത്തിൽ വർഷങ്ങളായി വെള്ളം കെട്ടിക്കിടക്കുന്നതും നാട്ടുകാരെ ആശങ്കയിലാക്കുന്നു. കെട്ടിക്കിടക്കുന്ന വെള്ളം ജലബോംബായി മാറുമെന്ന ഭീതിയും പ്രദേശത്ത് നിലനിൽക്കുന്നു. മലിനജലം ഒഴുക്കിവിടുന്നതിനെക്കുറിച്ചും ജലസ്രോതസ്സുകളുടെ സുരക്ഷയെക്കുറിച്ചും അടിയന്തിര പരിശോധന നടത്തണമെന്നും പാറമടയുടെ പ്രവർത്തനം ബന്ധപ്പെട്ട വകുപ്പുകൾ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു

  2. 49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്

  3. അമ്പലപ്പുഴ പുറക്കാട്ട് ആള്‍താമസമില്ലാത്ത വീട്ടിലെ മോഷണ ശ്രമം വിദേശത്തിരുന്ന് വീട്ടുടമ പൊളിച്ചു

  4. ബിജെപി വിടാനൊരുങ്ങി പത്മജ വേണുഗോപാൽ

  5. ക്വാഡ് ഉച്ചകോടിയിൽ സ്ഥാനം അടയാളപ്പെടുത്താൻ തറയിൽ പതിച്ച ഇന്ത്യൻ പതാക കാർഡ് പോക്കറ്റിൽ സൂക്ഷിച്ച് പ്രധാനമന്ത്രി

Share on WhatsApp

Share this story

കലഞ്ഞൂർ പോത്തുപാറ ദര്‍ശന്‍ ഗ്രാനൈറ്റിലെ മലിനജലം അച്ചൻകോവിലാറ്റിലേക്ക് : രോഗഭീതിയിൽ ജനങ്ങള്‍ pathanamthittamedia.com