വടശ്ശേരിക്കരയിൽ വീടിന്‍റെ മതിൽ തകർത്ത് കാട്ടാന : ഭീതിയിൽ മുള്ളൻപാറ നിവാസികൾ
വടശ്ശേരിക്കര: ജനവാസമേഖലയിലിറങ്ങിയ കാട്ടാന വീടിന്‍റെ ചുറ്റുമതിൽ തകർത്തു. വടശ്ശേരിക്കര കുരിശുംമൂട് മുള്ളൻപാറ വീട്ടിൽ എബ്രഹാം മാത്യുവിന്‍റെ വീടിന്‍റെ മതിലാണ് കാട്ടാന തകർത്തത്. കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. രാത്രി പത്തുമണിയോടെ എബ്രഹാം മാത്യുവിന്‍റെ വീടിനുസമീപത്തെ കൃഷിയിടത്തിലെത്തിയ കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. തുടർന്ന് പുലർച്ചെ 2.45 ഓടെയാണ് കാട്ടാന വീടിന്‍റെ മതിൽ തകർത്ത വിവരം എബ്രഹാം മാത്യുവിനെ അറിയിച്ചത്. എബ്രഹാം മാത്യുവും കുടുംബവും വീടിനുള്ളിലായിരുന്നതിനാൽ കാട്ടാന വീട്ടുമുറ്റത്തെത്തിയ വിവരം അറിഞ്ഞിരുന്നില്ല. വീടിന്‍റെ ചുറ്റുമതിലിന്‍റെ ഒരു ഭാഗം തകർത്ത് അകത്തുകയറിയ കാട്ടാന മറ്റൊരു വശത്തെ മതിലിന്‍റെ ഭാഗവും തകർത്താണ് പുറത്തുകടന്നത്. അഞ്ചുവർഷങ്ങള്‍ക്ക് മുന്‍പും സമാനമായ രീതിയിൽ കാട്ടാനകൾ വീട്ടുമുറ്റത്തെത്തി മതിൽ തകർത്തിരുന്നു.
അന്നുണ്ടായ നാശനഷ്ടത്തിന് വനംവകുപ്പിൽ നിന്ന് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് കുടുംബം പറയുന്നു. മുള്ളൻപാറയിലെ ജനവാസമേഖലയിൽ കാട്ടാന ശല്യം വർധിച്ചതോടെ പ്രദേശവാസികൾ കടുത്ത ഭീതിയിലാണ്. രാത്രിയിലും പുലർച്ചെയും പുറത്തിറങ്ങാൻ പോലും ആളുകൾ ഭയപ്പെടുന്നു. പുലർച്ചെ ജോലിക്കുപോകുന്നവരും ജോലി കഴിഞ്ഞ് രാത്രി വൈകി മടങ്ങിയെത്തുന്നവരും കാട്ടാനകളെ ഭയന്നാണ് യാത്ര ചെയ്യുന്നത്. ഇടയ്ക്കിടെ ജനവാസമേഖലയിലിറങ്ങുന്ന കാട്ടാനകൾ പ്രദേശത്തെ കൃഷിയിടങ്ങളിൽ വ്യാപക നാശനഷ്ടമാണ് വരുത്തുന്നത്. കാട്ടാനകൾ നശിപ്പിക്കുന്ന കാർഷിക വിളകൾക്ക് അർഹമായ നഷ്ടപരിഹാരം വനംവകുപ്പിൽ നിന്നും ലഭിക്കുന്നില്ലെന്നും കർഷകർ പരാതിപ്പെടുന്നു. കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും നാശനഷ്ടങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു
-
49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്
-
അമ്പലപ്പുഴ പുറക്കാട്ട് ആള്‍താമസമില്ലാത്ത വീട്ടിലെ മോഷണ ശ്രമം വിദേശത്തിരുന്ന് വീട്ടുടമ പൊളിച്ചു
-
ക്വാഡ് ഉച്ചകോടിയിൽ സ്ഥാനം അടയാളപ്പെടുത്താൻ തറയിൽ പതിച്ച ഇന്ത്യൻ പതാക കാർഡ് പോക്കറ്റിൽ സൂക്ഷിച്ച് പ്രധാനമന്ത്രി
-
നിധി കമ്പനികളുടെ പേരിൽ നിക്ഷേപ തട്ടിപ്പിന് സാധ്യത ; ഇന്ത്യയില്‍ അംഗീകാരമുള്ളത് 395 കമ്പനികള്‍ക്ക് മാത്രം – പൊതുജനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്





