Skip to content

വർക്കലയിൽ നവവധു സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ

വർക്കല : തിരുവനന്തപുരം വർക്കലയിൽ വിവാഹം കഴിഞ്ഞ് പതിനൊന്നാം നാൾ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെമ്മരുതി തച്ചോട് പൈപ്പിൻമൂടിന് സമീപം ‘തണൽ’ വീട്ടിൽ ജിഷ (30) ആണ് മരിച്ചത്. പതിനൊന്ന് ദിവസം മുമ്പായിരുന്നു ജിഷയുടെ രണ്ടാം വിവാഹം ഗുരുവായൂരിൽ നടന്നത്. ജിഷയുടെ വീട്ടുകാര്‍ ആരും വിവാഹച്ചടങ്ങില്‍ പങ്കെടുത്തിരുന്നില്ലെന്നാണ് വിവരം. ഇന്നലെ രാവിലെ പതിനൊന്നര മണിയോടെയാണ് ജിഷയെ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. നാട്ടുകാർ ഉടനെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിഷയുടെ ജീവൻ രക്ഷിക്കാനായില്ല. ജിഷയുടെ ആദ്യ വിവാഹത്തിലെ ഭർത്താവ് ​ ശരത് ഒന്നര വർഷം മുമ്പ് വിദേശത്ത് വെച്ചുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. ആദ്യവിവാഹത്തിൽ ജിഷക്ക് അഞ്ചും എട്ടും വയസുള്ള രണ്ട് പെൺ മക്കളുമുണ്ട്.

രണ്ടാം വിവാഹത്തിനു ശേഷം ഭർത്താവ് അജി നടേശനോടൊപ്പം ജിഷയുടെ വീട്ടിൽ താമസിച്ചുവരുന്നതിനിടെയാണ് മരണം. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മരണത്തിൽ ദുരൂഹതയുണ്ടോയെന്നതടക്കം അന്വേഷിക്കും. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് പോലീസ് തീരുമാനം.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നടക്കുന്നത് വമ്പന്‍ തട്ടിപ്പ് – സ്ഥാപനത്തിന്റെ  മുഴുവന്‍ ശാഖകളിലും റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ ഒരേസമയം പരിശോധന നടത്തിയാല്‍ തകര്‍ന്നുവീഴുന്ന ചീട്ടു കൊട്ടാരങ്ങളാണ് പല NBFCകളും

  2. അടൂരിൽ രാത്രിയിൽ നഗ്നനായി വീടുകൾക്കും കടകൾക്കും മുന്നിലൂടെ അജ്ഞാതന്റെ സഞ്ചാരം ; ഭീതിയിൽ നാട്ടുകാർ

  3. വിവാഹം കഴിഞ്ഞ് പതിനൊന്നാം നാൾ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  4. മുതിർന്ന മാധ്യമപ്രവർത്തകയും മനോരമ ന്യൂസിലെ പ്രമുഖ അവതാരകയുമായ നിഷ പുരുഷോത്തമൻ ചാനൽ വിടാൻ ഒരുങ്ങുന്നതായി സൂചന

  5. അമിത പലിശ മോഹിച്ച് ഇയ്യാംപാറ്റകളെപ്പോലെ ചെന്നുകയറി കരിഞ്ഞുവീണ് ജീവിതം മുഴുവന്‍ പുകഞ്ഞുതീര്‍ത്ത നിക്ഷേപകര്‍ : ബ്ലെയിഡ് കമ്പനിയില്‍ പണം നിക്ഷേപിക്കുന്നതിന് മുമ്പ് കഴിഞ്ഞ 50 വര്‍ഷത്തെ ചരിത്രം പരിശോധിക്കുക

Share on WhatsApp

Share this story

വർക്കലയിൽ നവവധു സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ pathanamthittamedia.com